Pancard 2.0 എന്താണ്?

 പഴയ പാന്‍ കാര്‍ഡ് വാര്‍ക്കാകുമല്ലോ, പിന്നെന്തിന് പുതിയ pancard എന്ന് വിചാരിക്കുന്നവരാണ് അധികം പേരും. എന്നാൽ പാന്‍ 2.0 യുടെ പ്രധാനപ്പെട്ട ഗുണങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയാൽ പുതിയ പാൻ കാർഡ് തീർച്ചയായും നിങ്ങൾ എടുക്കുക തന്നെ ചെയ്യും

ആദായനികുതി വകുപ്പിന്റെ അപ്‌ഗ്രേഡ് പാന്‍കാര്‍ഡിനെ പറ്റി നിങ്ങള്‍ ഇതോടകം അറിഞ്ഞിരിക്കുമല്ലോ? കുറച്ചുകാലമായി ഇത് വന്നിട്ട് മാത്രമല്ല വലിയ മാറ്റങ്ങള്‍ ഇല്ലെന്ന് പലരും പറയുമ്പോഴും സര്‍ക്കാര്‍ ഈ പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുന്നത് എന്തിന് എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ക്യുആര്‍ കോഡ് പോലുള്ള മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളോട് കൂടിയാണ് പാന്‍ 2.0 വരുന്നത്. പുതിയ കാര്‍ഡുകളിലേയ്ക്ക് നിങ്ങള്‍ മാറുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങളാണ് ഇനി പറയുന്നത്.

മെച്ചപ്പെടുത്തിയ സുരക്ഷ: പുതിയ കാര്‍ഡുകളില്‍ ഉടമയുടെ പേര്, ജനനത്തീയതി, പാന്‍ നമ്പര്‍ തുടങ്ങിയവ എന്‍ക്രിപ്റ്റ് ചെയ്ത രീതിയിലാണ് വരുന്നത്, ഇതാണ് ക്യൂആര്‍ കോഡ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഡ്യൂപ്ലിക്കേഷന്‍ വളരെ സങ്കീര്‍ണമാണ്. അംഗീകൃത സ്‌കാനിംഗ് സോഫ്റ്റ്വെയറിന് മാത്രമേ ഇതില്‍ നിന്ന് വിവരങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ .

സ്ട്രീംലൈന്‍ഡ് വെരിഫിക്കേഷന്‍: വേഗമേറിയതും, കൃത്യവുമായ സ്ഥിരീകരണം ക്യുആര്‍ കോഡ് പ്രാപ്തമാക്കുന്നു. വിവരങ്ങള്‍ തല്‍ക്ഷണം സാധൂകരിക്കാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് തുറക്കല്‍, വായ്പ അപേക്ഷ, നിക്ഷേപം തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കുന്നു.

കാലികമായ വിവരങ്ങള്‍: പാന്‍ 2.0 കാര്‍ഡുമായി ബന്ധപ്പെട്ട ഡാറ്റ ആദായനികുതി വകുപ്പിന്റെ പുതിയ രേഖകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാന്‍ വിശദാംശങ്ങളില്‍ വരുത്തുന്ന ഏതൊരു അപ്ഡേറ്റുകളും ഉടന്‍ ആദായനികുതി ഡാറ്റ ബേസിലും പ്രതിഫലിക്കും എന്നുള്ളതാണ്.

കള്ളത്തരങ്ങള്‍ തടയും: ക്യുആര്‍ കോഡില്‍ ഉപയോഗിക്കുന്ന വിപുലമായ എന്‍ക്രിപ്ഷന്‍. പാന്‍ കാര്‍ഡ് തട്ടിപ്പുകള്‍ ഇല്ലാതാക്കുമെന്നു തന്നെ പറയാം. ഐഡന്റിറ്റി മോഷണത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പില്‍ നിന്നും നമ്മളെ സംരക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കും: പാന്‍ 2.0 ൽ ക്യുആര്‍ കോഡ് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ എളുപ്പത്തിലാക്കും. ഇത് പേപ്പര്‍ലെസ് പ്രക്രിയകളെ പിന്തുണയ്ക്കും. അതിനാല്‍ തന്നെ ഇടപാടുകള്‍ കൂടുതലും ഡിജിറ്റല്‍ ആക്കാന്‍ സഹായിക്കും.

എളുപ്പത്തില്‍ ലോൺ:
ഇന്നു വായ്പയ്ക്കായി പലരും മാസങ്ങളോളം കാത്തിരിക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് ഡാറ്റ വേരിഫിക്കേഷനിലെ കാലതാമസമാണ്. പുതിയ പാന്‍ നിങ്ങളുടെ സാമ്പത്തിക രേഖകളുമായി (ക്രെഡിറ്റ് സ്‌കോര്‍, വരുമാന ചരിത്രം പോലുള്ളവ) സംയോജിപ്പിക്കാം. ഇത് വായ് പനടപടികളും വേഗത്തിലാക്കും.

എളുപ്പത്തിലുള്ള ആക്സസ്:
ഭാവിയില്‍ പാന്‍ കാര്‍ഡ് ആധാര്‍, ഡിജിലോക്കര്‍, മറ്റ് സര്‍ക്കാര്‍ ഐഡികള്‍ എന്നിവയുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞേക്കും. ഇത് വിവിധ സേവനങ്ങള്‍ക്ക് ആവര്‍ത്തിച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കും.

മെച്ചപ്പെട്ട ട്രാക്കിംഗ് സിസ്റ്റം: എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാന്‍ പാന്‍ 2.0 നിങ്ങളെ അനുവദിച്ചേക്കും.