ഓരോ മനുഷ്യരും പണം കൈകാര്യം ചെയ്യുന്നത് വിവിധ രീതിയിലാണ്. എന്നാൽ പൊതുവേ
പണം കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മനുഷ്യരെ പ്രധാനമായും മൂന്നായിട്ട് തരം തിരിക്കാം അതിൽ നിങ്ങൾ ഏതു കൂട്ടത്തിലാണ് വരുന്നതെന്ന് തീർച്ചയായിട്ടും കമന്റ് ചെയ്യുക.ഒന്നാമത്തെ കൂട്ടർ ആരാണെന്ന് ചോദിച്ചാൽ നമുക്ക് വരുന്ന വരുമാനത്തിൽ ആദ്യം എല്ലാം ചെലവുകളും നടത്തിയ ശേഷം മിച്ചം എന്തെങ്കിലും ഉണ്ടെങ്കിൽ ആ തുക എടുത്ത് സേവ് ചെയ്യുന്നവരാണ് ഒന്നാമത്തെ കൂട്ടത്തിൽ വരുന്നത്. ഏവരെ നമുക്ക് ചെലവാളികൾ അല്ലെങ്കിൽ spenders എന്ന് വിളിക്കാം എന്ന് വിളിക്കാം. ഇവരുടെ പ്രധാന പണി എന്നു പറഞ്ഞാൽ മറ്റുള്ളവരിൽ നിന്നും കടം വാങ്ങി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവുകൾ എല്ലാം നടത്തിക്കൊണ്ടിരിക്കുകയും ശമ്പളം കിട്ടുമ്പോൾ ആ തുക ഉപയോഗിച്ച് കടം വാങ്ങി ചെലവഴിച്ച തുക തിരിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ്. ഇത്തരത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നിങ്ങളും spenders എന്നവരുടെ കൂട്ടത്തിലാണ് ജീവിക്കുന്നത്.
ഇനി രണ്ടാമത്തെ കൂട്ടരുടെ പ്രത്യേകത എന്ന് പറയുന്നത് വരുമാനം വരുമ്പോൾ അല്ലെങ്കിൽ ശമ്പളം കിട്ടുമ്പോൾ ആദ്യം അത് എടുത്ത് സേവ് ചെയ്യും ഇവരെയാണ് സേവേഴ്സ് savers എന്ന് പറയുന്നത്. ഇവരുടെ പ്രധാന പണി എന്നു പറയുന്നത് ശമ്പളം കിട്ടിക്കഴിഞ്ഞാൽ ആദ്യം തന്നെ ഞാനീ പറഞ്ഞതുപോലെ എവിടെയെങ്കിലും ശമ്പളത്തിന്റെ നല്ലൊരു ഭാഗം സേവ് ചെയ്യും ഒന്നുമല്ലെങ്കിൽ വീട്ടിൽ ഒരു കുടുക്കയിൽ എങ്കിലും ഈ പൈസ മാറ്റിവെച്ചു അതിനുശേഷം ബാക്കിവരുന്ന തുക ഉപയോഗിച്ച് വീട്ടിലെ എല്ലാ ചെലവുകളും നടത്തും ചെലവുകൾ നടത്തുവന്നല്ല ചെലവുകളെ പരിമിതപ്പെടുത്തും ഇത്തരത്തിലാണ് നിങ്ങളുടെ ജീവിതമെങ്കിൽ നിങ്ങളെ സേവ് ചെയ്യുന്നവർ അല്ലെങ്കിൽ സേവേഴ്സ് എന്ന് പറയാം.
ഇനി മൂന്നാമത്തെ കൂട്ടരാണ് വെൽത്ത് ട്യൂൺ ചെയ്യുന്ന മനുഷ്യൻ ഇവർ ഈഭൂമിയിൽ തന്നെ വളരെ കുറച്ചു പേരാണുള്ളത് അതായത് ലോക ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനം മാത്രമാണ് എന്നാൽ വെൽത്ത് ട്യൂൺ ചെയ്യുന്ന ആൾക്കാരുടെ കയ്യിലാണ് ഭൂമിയിലുള്ള ഏകദേശം സമ്പത്തും അതായത് 90% വെൽത്തും കൈവശം വെച്ചിരിക്കുന്നത്. അതിനുള്ള കാരണം ഇവർക്ക് പ്രത്യേക തരത്തിലുള്ള ഒരു ജീവിത രീതി ഉണ്ടായിരിക്കും ഇവർക്കൊരു പ്രത്യേക തരം നിക്ഷേപ സ്ട്രാറ്റജിയും സൈക്കോളജിയും അല്ലെങ്കിൽ ഒരു മണി മൈൻഡ് സെറ്റ് ഉണ്ടായിരിക്കും. അതുകൊണ്ടാണ് ഇവരെ പണക്കാർ അല്ലെങ്കിൽ വെൽത്തി മനുഷ്യർ എന്നു പറയുന്നത് ഇവരെ നമുക്ക് ഇൻവെസ്റ്റേഴ്സ് എന്ന് വിളിക്കാം അല്ലെങ്കിൽ നിക്ഷേപകർ എന്നാണ് പറയുന്നത്.
അപ്പോൾ ഈ ഇൻവെസ്റ്റേഴ്സ് എന്ന് പറയുന്നവർ എന്താണ് ചെയ്യുന്നത് എന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ തീർച്ചയായിട്ടും നമുക്കും അവരെപ്പോലുള്ള ഒരു ജീവിതത്തിലേക്ക് അല്ലെങ്കിൽ ട്യൂൺ ചെയ്യുന്നവരായിട്ട് നമുക്കു മാറാൻ സാധിക്കും.
ഈ ഇൻവെസ്റ്റേഴ്സ് ഒന്ന് പറയുന്നവർ സാധാരണ ചെയ്യുന്നതെന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇവർക്ക് ഒരു വരുമാനം ഉണ്ടായിരിക്കും അല്ലെങ്കിൽ അവർക്ക് ഒരു ശമ്പളം ഉണ്ടായിരിക്കും ഈ ശമ്പളം കിട്ടിക്കഴിഞ്ഞാൽ ആ തുക ആദ്യം എടുത്ത് എവിടെയെങ്കിലും സേവ് ചെയ്തു വയ്ക്കും സാധാരണ സേവേഴ്സ് ചെയ്യുന്നത് പോലെ അതിനുശേഷം കൃത്യമായ സമയവും സന്ദർഭവും അനുസരിച്ച് പണം ഉണ്ടാക്കാൻ സാധിക്കുന്ന ഏതെങ്കിലും കാര്യങ്ങളിൽ നിക്ഷേപിക്കും എന്നിട്ട് അതിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചിട്ട് ആയിരിക്കും ആഡംബര ജീവിതം സമൂഹത്തിൽ നയിക്കുന്നത്. ഇവരെയാണ് നമ്മൾ ഇൻവെസ്റ്റേഴ്സ് എന്ന് പറയുന്നത്.
ഇൻവെസ്റ്റേഴ്സ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതിൽ ഉദാഹരണമായിട്ട് ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾക്ക് എല്ലാ മാസവും ശമ്പളം കിട്ടുന്നു എന്ന് കരുതുക കിട്ടുന്ന ശമ്പളത്തിൽ നിങ്ങൾ സേവ് ചെയ്യാൻ ഉദ്ദേശിക്കുന്ന പണത്തിനെ അതായത് നിങ്ങൾ ഒരു മാസം പതിനായിരം രൂപ ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കുന്നുണ്ടെങ്കിൽ ആ 10000 രൂപയ്ക്ക് എല്ലാ മാസവും കിട്ടുന്ന അളവിനെ സ്വർണം വാങ്ങുകയാണെങ്കിൽ ചിലപ്പോൾ ഒരു ഗ്രാം ആയിരിക്കും കിട്ടുന്നത് അത്രമാത്രം ചെയ്താൽ പോലും വർഷങ്ങൾ കഴിയുമ്പോൾ സ്വർണ്ണത്തിന്റെ വില കൂടുന്നതിനനുസരിച്ച് ഈ സ്വർണ്ണ വിൽക്കുന്നതിന് വളരെയധികം പണം നമുക്ക് ലഭിക്കുന്നതാണ്. ഇത് പറയുമ്പോൾ പലരും പറയും വിൽക്കുമ്പോൾ പണിക്കൂലി കുറയില്ലേ എന്ന് അങ്ങനെയുള്ളവർക്ക് തീർച്ചയായും ഡിജിറ്റൽ സ്വർണ്ണം വാങ്ങാവുന്നതാണ്. ഞാനിത് ഉദാഹരണമായി പറഞ്ഞു എന്ന് മാത്രമേയുള്ളൂ. അതായത് എല്ലാ മാസവും നിങ്ങൾ ഒരു ഗ്രാം സ്വർണം വാങ്ങുകയാണെങ്കിൽ ഒരു വർഷം 12 ഗ്രാം സ്വർണം നിങ്ങളുടെ കൈവശം ഉണ്ടായിരിക്കും അങ്ങനെയാണെങ്കിൽ 10 വർഷം കഴിയുമ്പോൾ നിങ്ങളുടെ കൈയിൽ 120 ഗ്രാം സ്വർണം കൈവശം ഉണ്ടാവും. നിങ്ങൾ10 വർഷം മുൻപ് ഇത്തരത്തിൽ സ്വർണം വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ വിറ്റാൽ എത്ര രൂപ ലഭിക്കും എന്ന് ഒന്ന് ആലോചിച്ചു നോക്കുക. നിങ്ങളറിയാതെ ചെറിയ രീതിയിൽ സ്വർണ്ണം വാങ്ങിയതാണ് പത്തുവർഷം കഴിഞ്ഞപ്പോൾ ഇത്രയും അധികം സ്വർണം വന്നതും നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിച്ചതും. ഇതുപോലെ നമ്മുടെ ബുദ്ധി ഉപയോഗിച്ച് നിരവധി രീതിയിൽ പല കാര്യങ്ങളിലും നിക്ഷേപം നടത്തി നമുക്ക് നമ്മുടെ സമ്പത്ത് വളർത്തുവാൻ സാധിക്കും ഇതാണ് വെൽത്ത് ട്യൂൺ ചെയ്തെടുക്കുക എന്ന് പറയുന്നത്. ഇത്തരത്തിൽ ട്യൂൺ ചെയ്ത് എടുക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു ഇൻവെസ്റ്റർ ആണ്. ഈ വീഡിയോ കാണുന്നവരിൽ എത്രപേർ ഇതുപോലെ നിക്ഷേപം നടത്തുന്നുണ്ട്?
വളരെ കുറച്ചുപേർ മാത്രമായിരിക്കും ഇത്തരത്തിൽ ജീവിക്കുന്നത്. എന്നാൽ ഞാൻ ആദ്യം പറഞ്ഞ ചെലവാളികൾ അല്ലെങ്കിൽ സ്പെൻഡേഴ്സ് ആയിരിക്കും ഭൂരിഭാഗം ആൾക്കാരും. അത്തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് രണ്ടാമത്തെ കാറ്റഗറിയിലുള്ള സേവേഴ്സ് ആവാൻ ശ്രമിക്കുക അതിനുശേഷം സേവ് ചെയ്ത പണം ഉപയോഗിച്ച് നിക്ഷേപിച്ച് ഇൻവെസ്റ്റർ ആവാൻ ശ്രമിക്കുക അങ്ങനെയാണെങ്കിൽ നിങ്ങൾ ബെൽറ്റ് ട്യൂൺ ചെയ്യുവാൻ ആരംഭിച്ചു എന്ന് പറയാം. ഇതൊക്കെ ചെയ്യുന്നത് നാളെ ആവട്ടെ അടുത്തമാസം ആവട്ടെ എന്നൊന്നും വിചാരിക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുകയാണെങ്കിൽ അടുത്ത പത്തു വർഷങ്ങൾ കഴിയുമ്പോൾ നിങ്ങൾ ഒരു ഇൻവെസ്റ്ററായി മാറിയിരിക്കും.