ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ് പാൻകാർഡ്.
ഇന്ത്യയിൽ നികുതി കൊടുക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും വേണമെങ്കിൽ പ്രവാസികൾക്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന പത്ത് അക്കങ്ങളുള്ള ഒരു ദേശീയ തിരിച്ചറിയൽ സംഖ്യ കാണപ്പെടുന്നതുമായ, എടിഎം കാർഡിന്റെ രൂപത്തിലുള്ള ഒരു കാർഡാണ് പാൻകാർഡ്. പാൻ കാർഡിന്റെ ആരംഭം 1961ലാണ്. ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ന്യൂഡൽഹിയിലാണ് ഇതിന്റെ ആസ്ഥാനം.
പാൻ കാർഡിന്റെ ഘടന
കാർഡിൽ ഒരു പെർമെന്റ് അക്കൗണ്ട് നമ്പറും കാർഡ് എടുക്കുന്ന ആളുടെ പേരും അയാളുടെ അച്ഛന്റെ പേരും ജനനതിയതി , കളർ ഫോട്ടോ, ഒപ്പ് , കാർഡ് അനുവദിച്ച തീയതി. ഇത്രയും കാണത്തക്ക രീതിയിൽ എടിഎം കാർഡിന്റെ വലുപ്പത്തിൽ ആണ് പാൻകാർഡ് ലഭിക്കുന്നത്. ഇപ്പോൾ PDF രൂപത്തിലും ലഭിക്കുണ്ട്. നമുക്ക് ഏതൊക്കെ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ ആ ബാങ്കുകളുടെ അക്കൗണ്ട് നമ്പർ കാർഡിൽ ഉണ്ടാവും അത് നമുക്ക് കാണാൻ സാധിക്കില്ല.പക്ഷെ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ്ന് അറിയാൻ കഴിയും. ഇത് മനസ്സിലാക്കുന്നത് പാൻ കാർഡിലുള്ള പത്തക്ക നമ്പർ ഉപയോഗിച്ചാണ് ഈ പത്തക്ക നമ്പറിലെ ആദ്യ അഞ്ച് അക്ഷരങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങളും അത് കഴിഞ്ഞു വരുന്ന നാല് അക്കങ്ങൾ ഒന്നു മുതൽ ഒൻപതു വരെയുള്ള എണ്ണൽ സംഖ്യയുമാണ്. അതിൽ ആദ്യത്തെ മൂന്ന് അക്ഷരങ്ങൾ A മുതൽ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലും അക്ഷരങ്ങൾ ആയിരിക്കും. അതുകഴിഞ്ഞ് നാലാമത്തെ അക്ഷരം പാൻ കാർഡ് എടുക്കുന്നത് വ്യക്തിയാണോ കമ്പനിയാണോ ഒരു സംഘടനയാണോ ലോക്കൽ അതോറിറ്റി ആണോ ഗവൺമെന്റാണോ എന്നാണ് കാണിക്കുന്നത്. അഞ്ചാമത്തെ അക്ഷരം എന്ന് പറയുന്നത് കാർഡുടമയുടെ ആദ്യത്തെ അക്ഷരം ആണ് അടുത്തുള്ള നാലക്കം ഒന്നു മുതൽ ഒൻപത് വരെയുള്ള ഏതെങ്കിലും എണ്ണൽ സംഖ്യയും അവസാന അക്കം എന്ന് പറയുന്നത് ആദ്യത്തെ 5 അക്ഷരങ്ങളും അത് കഴിഞ്ഞു വരുന്ന നാല് അക്കങ്ങളും ചേർത്ത് കമ്പ്യൂട്ടറിന്റെ സഹായത്താൽ ജനറേറ്റ് ചെയ്യുന്ന ഒരു ഇംഗ്ലീഷ് ആല്ഫബെറ്റുമാണ് . ഇങ്ങനെ കാണപ്പെടുന്ന പത്തക്കങ്ങൾ ചേർന്നതാണ് പാൻ നമ്പർ എന്ന് പറയുന്നത്. ഇ നമ്പർ ഉപയോഗിച്ച് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് എല്ലാ സാമ്പത്തിക വിവരങ്ങളും നമ്മളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
എന്തിനാണ് പാൻ കാർഡ്
പാൻകാർഡ് ഒഴിച്ചു കൂടാനാവാത്ത പല അവസരങ്ങളും നമുക്ക് ഉണ്ടാവും. അവ ഏതൊക്കെയാണെന്ന് വെച്ചാൽ. ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുവാനും അമ്പതിനായിരം രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തുമ്പോഴും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും അഞ്ചു ലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴും ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴും വിദേശരാജ്യങ്ങളിൽ നിന്നും കയറ്റുമതി ഇറക്കുമതി എന്നിവയ്ക്കും ഇരുപത്തി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള വിദേശയാത്രകൾക്കും പാൻ കാർഡ് നിർബന്ധമാണ്.
അനധികൃതമായ പണമിടപാടുകളും കള്ളപ്പണവും തടയുന്നതിനുവേണ്ടി ആദായനികുതി വകുപ്പി സെക്ഷൻ 139 A പ്രകാരമാണ് പാൻ കാർഡ് ആരംഭിച്ചതെങ്കിലും, ആദായനികുതി അടയ്ക്കാനും വർഷംതോറും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുവാനും എന്നു വേണ്ട എല്ലാ ദിവസവും ഉള്ള സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിന് പോലും പാൻ കാർഡ് നിർബന്ധമാക്കി വരികയാണ്. ബിസിനസ് ചെയ്യുന്നവരുടെ വിറ്റുവരവ് ഇൻകംടാക്സ് പരിധിക്കുള്ളിലാ ണെങ്കിൽ ആ വ്യക്തി നിർബന്ധമായും പാൻകാർഡ് ഉപയോഗിക്കേണ്ടതാണ്.
ATM കാർഡിന്റെ രൂപത്തിൽ ആധാർ കാർഡ് വീട്ടിൽ കിട്ടുവാൻ ചെയ്യേണ്ടത്...
എങ്ങനെ പാൻ കാർഡ് എടുക്കാം
ഇപ്പോൾ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്ചൽ ഫണ്ട് ഷെയർ മാർക്കറ്റ് തുടങ്ങിയവ ആരംഭിക്കുന്നതിനും പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇ കാർഡുകൾ വിതരണം ചെയ്യുന്നത് നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി സർവീസ് ലിമിറ്റഡ് അംഗീകാരം നൽകിയ ഏജൻസികൾ വഴിയാണ്.
കേരളത്തിൽ ഇതിന്റെ ചുമതല യൂണിറ്റ് ട്രസ്റ്റിനാണ് അവരുടെ ഏതെങ്കിലും ശാഖയിൽ നിന്ന് നമുക്ക് അപേക്ഷ വാങ്ങി പൂരിപ്പിച്ചോ അല്ലെങ്കിൽ NSDL വെബ്സൈറ്റ് നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
ഏറ്റവും എളുപ്പം എന്ന് പറയുന്നത് ഓൺലൈനായി അപേക്ഷി ക്കുന്നതാണ്. Income Tax websites സന്ദർശിച്ച് മൊബൈൽ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓൺലൈൻ ആയി നമുക്ക് സൗജന്യമായി അപേക്ഷിക്കാം
വീട്ടിൽ Pancard ലഭിക്കുവാൻ
വീട്ടിൽ ഫിസിക്കൽ പാൻ കാർഡ് അയച്ചു തരുന്നതിന് അപേക്ഷാ ഫീസായി 110 രൂപ മുതൽ 200 രൂപ വരെ ചില സൈറ്റുകൾ ഈടാക്കുന്നുണ്ട്. ഓൺലൈൻ ആയിട്ട് അപേക്ഷിക്കുവാൻ NSDL വെബ്സൈറ്റിൽഅപേക്ഷിക്കാവുന്നതാണ്. നമ്മൾ അപേക്ഷ കൊടുക്കുമ്പോൾ ഒരു ട്രാക്കിങ് ഐഡി കിട്ടും അത്
സൂക്ഷിച്ചുവയ്ക്കണം. അപേക്ഷ അയച്ച്സാധാരണ മൂന്ന് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ പാൻ കാർഡ് നമ്മുടെ വീട്ടിൽ അയച്ചുതരും കിട്ടിയില്ലെങ്കിൽ നേരത്തെ സൂക്ഷിച്ചുവച്ച് ട്രാക്കിങ് നമ്പർ ഉപയോഗിച്ച് നമുക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. ഒരിക്കൽ ലഭിക്കുന്ന പാൻകാർഡ് ജീവിത അവസാനം വരെ ഉപയോഗിക്കാം ഇതൊരു തിരിച്ചറിയൽ രേഖയും ഉപയോഗിക്കാവുന്നതാണ് ഇനി കാർഡ് നഷ്ടപ്പെടുകയാണ് എങ്കിൽ ഡ്യൂപ്ലിക്കേറ്റിനു അപേക്ഷ കൊടുക്കാം. പുതിയ കാർഡിനുള്ള അതേ ഫീസ് തന്നെയാണ് ഡ്യൂപ്ലിക്കേറ്റിനും കൊടുക്കേണ്ടത്. പാൻ കാർഡ് കൈയ്യിൽ വച്ചു കൊണ്ട് എന്തെങ്കിലും കൃത്രിമത്വം നടത്തുകയോ അനധികൃതമായ സാമ്പത്തിക വിനിമയം നടത്തുകയോ ചെയ്താൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടതായും വരും
Free Pancard എടുക്കാനുള്ള പുതിയ വെബ്സൈറ്റ്
പാൻ കാർഡ് മൊബൈൽ ഉപയോഗിച്ച് എങ്ങനെ എടുക്കാം എന്ന് മനസിലാക്കാൻ താഴെ കാണുന്ന വീഡിയോ കാണുക