നിങ്ങൾക്ക് ഇതുവരെയും ഒരു എമർജൻസി ഫണ്ട് ഇല്ലേ

 വെൽത്ത് ട്യൂൺ ചെയ്യാൻ ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട പ്രധാന പെട്ട കാര്യങ്ങളിൽ ഒന്നാണ് ഒരു എമർജൻസി ഫണ്ട് ഉണ്ടായിരിക്കുക എന്നത്. അപ്പോൾ എന്താണ് എമർജൻസി ഫണ്ട് എന്നാണ് ഇവിടെ പറയാൻ പോകുന്നത്.

 അപ്രതീക്ഷിതമായിട്ട് നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ കരിയറിൽ ഉണ്ടാകുന്ന ഒരു അപകടത്തിൽ നമ്മുടെ വരുമാനത്തിൽ തടസ്സം വരുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ ലൈഫ് സ്റ്റൈലിൽ ഒരു മാറ്റവും കൂടാതെ സാമ്പത്തികമായി എല്ലാ കാര്യങ്ങളും അതേപോലെതന്നെ തുടർന്നു പോകുന്നതിന് വേണ്ടി നമ്മൾ കരുതി വച്ചിരിക്കേണ്ട ഒരു തുകയാണ് എമർജൻസി ഫണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഫണ്ട് ഏത് സാഹചര്യത്തിലും സമയത്തിലും നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. അതായത് നമ്മുടെ വരുമാനം അല്ലെങ്കിൽ ജോലി പെട്ടെന്ന് ഇല്ലാതാവുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് ആറുമാസം ഇപ്പോൾ ജീവിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടന്നു പോകുന്നതിനുള്ള പണം നമ്മൾ സൂക്ഷിക്കുകയാണെങ്കിൽ അതിനെയാണ് എമർജൻസി ഫണ്ട് എന്ന് പറയുന്നത്. യഥാർത്ഥത്തിൽ നമ്മൾ ഒരു വർഷം ജോലിയില്ലെങ്കിലും കഴിഞ്ഞു പോകുന്നതിനുള്ള ഫണ്ട് നമ്മുടെ കൈവശം ഉണ്ടാകണം എന്നാണ് പറയപ്പെടുന്നത് അത്രയൊന്നും നിങ്ങൾക്ക് ഉണ്ടാക്കി സൂക്ഷിക്കാൻ കഴിയുന്നില്ല എങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്നുമാസമെങ്കിലും ഒരു വരുമാനവും ഇല്ലെങ്കിലും കഴിഞ്ഞു പോകുന്നതിനുള്ള ഒരു തുക നമ്മുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ശരാശരി ആറുമാസത്തേക്ക് ജീവിച്ചു പോകുന്നതിനുള്ള പണം നമ്മുടെ കൈവശമുണ്ടെങ്കിൽ അതിനെ എമർജൻസി ഫണ്ട് എന്ന് പറയുന്നത്. ഇതിൽ മൂന്നുമാസത്തേക്കുള്ള ഒരു എമർജൻസി ഫണ്ട് നമുക്ക് എപ്പോഴും പെട്ടെന്ന് എടുക്കാൻ സാധിക്കുന്നതുമായിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ടിൽ ആയിരിക്കണം സൂക്ഷിക്കേണ്ടത് ബാക്കി തുക എഫ് ഡി പോലെയുള്ള നിക്ഷേപത്തിലേക്കോ പെട്ടെന്ന് പിൻവലിക്കാൻ സാധിക്കുന്ന debt മ്യൂച്ചൽ ഫണ്ടുകളിലോ മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. അങ്ങനെയാകുമ്പോൾ പെട്ടെന്ന് ആവശ്യം വരുമ്പോൾ മൂന്നുമാസത്തേക്ക് കരുതി വച്ചിരിക്കുന്ന തുക നമുക്ക് ഉപയോഗിക്കാനും സാധിക്കും. അതിനുശേഷം നമുക്ക് എമർജൻസി ഫണ്ട് ആവശ്യമാണെങ്കിൽ എഫ് ഡി പോലെയുള്ളവ പിൻവലിച്ച് നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇത്തരത്തിൽ ഒരു എമർജൻസി ഫണ്ട് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എന്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും നിങ്ങൾക്ക് യാതൊരുവിധ മാനസിക സമ്മർദ്ദം ഉണ്ടാകാതെ ജീവിക്കുവാനും . ജീവിതത്തിൽ എല്ലായ്പ്പോഴും ഒരു സാമ്പത്തിക ഭദ്രത ഉള്ളതായി ഫീൽ ചെയ്യുകയും ചെയ്യും. അതായത് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വന്ന് എന്റെ ജോലി നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും എന്നുള്ള ഒരു ചിന്തയെ അപ്പോൾ നിങ്ങൾക്ക് ഉണ്ടാവില്ല. സർക്കാർ ജോലിയുള്ളവർക്കാണെങ്കിൽ പി എഫ് പോലെയുള്ളവ ഒരു എമർജൻസി ഫണ്ട് ആയിട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. പലരും ചിന്തിക്കുന്ന ഒരു കാര്യമാണ് എന്തിനാണ് ഞാൻ ഒരു എമർജൻസി ഫണ്ട് സൂക്ഷിക്കുന്നത് ഞാൻ മിച്ചം ഉള്ള തുക നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ടല്ലോ ആ തുക പോരേ ഒരു അടിയന്തര സാഹചര്യത്തെ നേരിടാൻ എന്ന്. എന്നാൽ അടിയന്തര സാഹചര്യത്തിൽ നമ്മുടെ എല്ലാ നിക്ഷേപങ്ങളും പെട്ടെന്ന് പിൻവലിക്കുന്നത് അസാധ്യമായിട്ടുള്ള ഒരു കാര്യമാണ് ഇനി നിക്ഷേപിച്ച തുക നമ്മൾ പിൻവലിക്കാൻ നോക്കിയാൽ പോലും ഒരുപക്ഷേ അതിൽ സാമ്പത്തിക നഷ്ടം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതായത് നമ്മൾ സ്റ്റോക്ക് മാർക്കറ്റിലോ മ്യൂച്ചൽ ഫണ്ടിലോ ഇൻവെസ്റ്റ് ചെയ്തിരിക്കുകയാണെങ്കിൽ മാർക്കറ്റ് ഇടിഞ്ഞിരിക്കുന്ന സമയത്താണ് നമുക്കൊരു എമർജൻസി സിറ്റുവേഷൻ ഉണ്ടാകുന്നതെങ്കിൽ നമുക്ക് നിക്ഷേപിച്ച പണം തിരികെ ലഭിക്കണമെന്നില്ല. അതുപോലെ ഗോൾഡിലാണ് നിക്ഷേപിച്ചിരിക്കുന്നത് എങ്കിൽ അല്ലെങ്കിൽ സ്വർണമാണ് വാങ്ങി സൂക്ഷിച്ചിരിക്കുന്നത് എങ്കിൽ ഇത് പെട്ടെന്ന് വിറ്റ് കാശാക്കുക എന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് ഇനി പെട്ടെന്ന് വിറ്റാൽ തന്നെ പണിക്കൂലി, ചേതവാരം തുടങ്ങിയ കാര്യങ്ങളൊക്കെ കുറച്ച ശേഷം ആയിരിക്കും നമുക്ക് പണം ലഭിക്കുന്നത് ഇനി ബാങ്കിൽ എഫ് ഡി ഇട്ടു വയ്ക്കുകയാണെങ്കിൽ അതിനൊരു ലോക്കിങ് പിരീഡ് ഉണ്ടായിരിക്കും അപ്പോൾ ആ പീരീഡ് കഴിഞ്ഞതിനുശേഷം മാത്രമായിരിക്കും നമുക്ക് ആ ഫണ്ട് ലഭിക്കുന്നത് ഇനി അതിനുമുൻപ് നമ്മൾ ആ പണം പിൻവലിച്ചു കഴിഞ്ഞാൽ നമ്മൾ വിചാരിച്ച പലിശ കിട്ടുകയുമില്ല. എന്നാൽ നമ്മൾ എമർജൻസി ഫണ്ട് എന്ന രീതിയിൽ ഒരു അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം വളരെ വേഗത്തിൽ നമുക്ക് എമർജൻസി ആയിട്ടുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാനുംസാധിക്കും അങ്ങനെ ഒരു ഫണ്ട് നമുക്ക് ഉണ്ട് എന്നുള്ള ഒരു ആത്മവിശ്വാസവും നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ കുടുംബത്തിലും എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ സാമ്പത്തികമായിട്ട് നമുക്ക് യാതൊരുവിധമായിട്ടുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം അല്ലെങ്കിൽ സാമ്പത്തിക സ്ഥിരത ആഗ്രഹിക്കുന്നവർക്ക് ഒരു ബേസ്‌മെന്റ് എന്ന രീതിയിൽ നിക്ഷേപം തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു എമർജൻസി ഫണ്ട് ആയിട്ട് ഒരു നിശ്ചിത തുക സൂക്ഷിച്ചു വയ്ക്കുക ഇത് ഓരോരുത്തർക്കും ഓരോ എമൗണ്ട് ആയിരിക്കും വരുന്നത് കാരണം ഓരോ മനുഷ്യന്റെയും ജീവിച്ചതാ ചെലവുകളും വരുമാനവും വ്യത്യസ്തമായിരിക്കും അതുകൊണ്ടുതന്നെ അവരവരുടെ എമർജൻസി ഫണ്ട് എങ്ങനെ കണക്കുകൂട്ടാം എന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇപ്പോൾ ആറുമാസം ജീവിക്കുന്നതിന് എത്ര രൂപയാണോ വേണ്ടി വരുന്നത് അത്രയും തുക നിങ്ങൾ നിങ്ങളുടെ വരുമാനത്തിൽ നിന്നും കുറച്ചു കുറച്ച് എടുത്ത് മാറ്റിവെച്ച് ഒരു എമർജൻസി ഫണ്ട് രൂപപ്പെടുത്തി എടുക്കുക. അപ്പോൾ ഈ വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്‌ ചെയ്യുക അതുപോലെ നിങ്ങളുടെ കൂട്ടുകാരും ബന്ധുക്കളും ഒരു സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെയാണ് ജീവിക്കുന്നത് എങ്കിൽ ഈ വീഡിയോ ഒന്ന് അവർക്ക് കൂടെ ഷെയർ ചെയ്തു കൊടുക്കുക നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.