ഏതെങ്കിലും ഒരു മ്യൂച്ചൽ ഫണ്ട് നിക്ഷേപം തുടങ്ങാമെന്ന് നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ ഏത് വിഭാഗത്തിലുള്ള മ്യൂച്ചൽ ഫണ്ടിലാണ് ഞാൻ ചേരേണ്ടത് എന്ന് നിങ്ങൾക്കൊരു സംശയം ഉണ്ടാകും.
എനിക്ക് അനുയോജ്യമായിട്ടുള്ള മ്യൂച്ചൽ ഫണ്ട് ഏതാണ് എന്ന് കണ്ടുപിടിക്കുന്നതും നമ്മുടെ ആവശ്യങ്ങൾ കൂടെ പരിഗണിച്ചിട്ടാണ്.നമ്മൾ നിക്ഷേപം തുടങ്ങാൻ ആരംഭിക്കുന്ന മ്യൂച്ചൽ ഫണ്ട് ഫിക്സഡ് ഇൻകം നൽകുന്ന ഒരു മ്യൂച്ചൽ ഫണ്ട് ആണോ. സ്റ്റോക്ക് മാർക്കറ്റ് റിലേറ്റ് ചെയ്ത ഒരു ഈക്വിറ്റി ഫണ്ട് ആണോ ഇനി ഇവ രണ്ടും ചേർന്ന് ഒരു ബാലൻസ്ഡ് മ്യൂച്ചൽ ഫണ്ടാണോ എന്ന് നമ്മൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം.
അതിനുവേണ്ടി നമുക്ക് ഏതെങ്കിലും മ്യൂച്ചൽ ഫണ്ട് വിതരണക്കാരെ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിൽ അഡ്വൈസ് ചെയ്യുന്ന ഫിനാൻഷ്യൽ അഡ്വൈസർമാരെയോ സമീപിച്ചതിനുശേഷം നിങ്ങൾ മ്യൂച്ചൽ ഫണ്ടിൽ ചേരുന്നതിന്റെ ലക്ഷ്യം എന്താണ്? നിങ്ങൾക്ക് എത്ര കാലം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. നിങ്ങളുടെ നഷ്ട സഹന ശേഷി എത്രയാണ് എന്നിവ പറഞ്ഞു കഴിയുമ്പോൾ അവർ ഏതു മ്യൂച്ചൽ ഫണ്ടിലാണ് ചേരേണ്ടതെന്ന് നിങ്ങൾക്ക് പറഞ്ഞു തരുന്നതാണ്. അല്ലെങ്കിൽ നിങ്ങൾ സ്വയം ഓൺലൈൻ വഴി റഫറൻസുകൾ നടത്തിയോ നമ്മുടെ ചാനലിലെ വീഡിയോകൾ കണ്ടോ ഒക്കെ നിങ്ങൾക്ക് നല്ല മ്യൂച്ചൽ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ സാധിക്കും .
ഉദാഹരണത്തിന് റിട്ടയര്‍മെന്‍റ് പ്ലാനിങ്ങ് പോലെ ഒരു ദീര്‍ഘകാല ലക്ഷ്യവും അല്‍പം റിസ്ക് എടുക്കാന്‍ തയാറും ആണെങ്കില്‍, ഇക്വിറ്റി അല്ലെങ്കില്‍ ബാലന്‍സ്ഡ് ഫണ്ട് ആകും അനുയോജ്യം.
ഇനി നിങ്ങള്‍ക്ക് ഏതാനും ചില മാസങ്ങളിലേക്ക് പണം സൂക്ഷിക്കുന്നതു പോലുള്ള ഹ്രസ്വകാല ലക്ഷ്യമാണ് ഉള്ളതെങ്കില്‍, ലിക്വിഡ് ഫണ്ട് ആകും അനുയോജ്യം.
റെഗുലര്‍ ഇന്‍കം ആണ് ലക്ഷ്യമിടുന്നതെങ്കില്‍, മന്തിലി ഇന്‍കം പ്ലാന്‍ അല്ലെങ്കില്‍ ഇന്‍കം ഫണ്ട് ആകും ഉചിതം.
നിക്ഷേപിക്കുന്ന ഫണ്ടിന്‍റെ തരം തീരുമാനിച്ചു കഴിഞ്ഞ ശേഷം മ്യൂച്ചൽ ഫണ്ട് കമ്പനിയില്‍ നിന്നുള്ള നിശ്ചിത സ്കീം ഏതാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അത് ഏത് സ്കീം ആണ് തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സാധാരണയായി മ്യൂച്ചൽ ഫണ്ട് കമ്പനിയുടെ ട്രാക്ക് റെക്കോര്‍ഡ്, സ്കീമിന്‍റെ അനുയോജ്യത, പോര്‍ട്ട്‌ഫോളിയോ വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ളവ ആ മ്യൂച്ചൽ ഫണ്ട് സ്കീമിന്റെ ഹിസ്റ്ററി പരിശോദിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത്.
നിക്ഷേപം നടത്തും മുമ്പ് രണ്ട് സുപ്രധാന ഡോക്യുമെന്‍റുകൾ വായിച്ചാൽ മതിയാകും. സ്കീം ഫാക്ട്ഷീറ്റും, കീ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടവും. നിങ്ങള്‍ക്ക് വിശദമായ വിവരങ്ങളാണ് ആവശ്യമെങ്കില്‍ സ്കീം ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്‍റ് വായിക്കണം. ഇവയെല്ലാം എല്ലാ മ്യൂച്വല്‍ ഫണ്ട് വെബ്സൈറ്റുകളില്‍ നിന്നും അനായാസം PDF ആയിട്ട് ലഭിക്കുന്നതാണ്.