എന്താണ് സേവിങ് എന്താണ് ഇൻവെസ്റ്റിംഗ്

   സമ്പത്ത് വർദ്ധിപ്പിക്കുന്നതിലേക്കുള്ള അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് സേവിങ്സ്.

  ചെലവുകൾ പരമാവധി കുറച്ച് നമുക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും പരമാവധി മിച്ചം പിടിച്ചു മാറ്റിവയ്ക്കുന്ന തുകയാണ് സേവിങ്സ്. അതായത് നമുക്ക് ഒരു മാസവരുമാനമാണുള്ള തെങ്കിൽ ആ മാസത്തെ ചെലവുകൾ കഴിഞ്ഞ് ബാക്കി വരുന്ന തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്നുണ്ടെങ്കിൽ അതിനെ സേവിങ്സ് എന്ന് പറയാം. സാധാരണ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണത്തെ അതുകൊണ്ടാണ് സേവിങ് ബാങ്ക് അക്കൗണ്ട് എന്ന് പറയുന്നത്.
അതുപോലെ നമുക്ക് എല്ലാ മാസവും വരുന്ന ചെലവുകളിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കിക്കൊണ്ട്, ഉദാഹരണത്തിന് നിങ്ങൾ സ്ഥിരമായി സിനിമ കാണാൻ പോകുന്ന ആളാണെങ്കിൽ അത് നിർത്തിക്കൊണ്ട് സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന  പൈസ അക്കൗണ്ടിൽ മിച്ചം കിടക്കുകയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്കുള്ള അനാവശ്യ ചെലവുകളെ ഒഴിവാക്കുമ്പോൾ മിച്ചം പിടിച്ചു കിട്ടുന്ന പൈസയെയും  ഒരു സേവിങ് എന്ന് പറയാം. ഇത് ബാങ്ക് അക്കൗണ്ടിലോ നമ്മുടെ കൈവശമോ സൂക്ഷിച്ചാലും സേവിങ്സ് എന്ന് തന്നെയാണ് പറയുന്നത്. അപ്പോൾ എന്താണ് സേവിങ്സ് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.

ഇനിയെന്താണ് ഇൻവെസ്റ്റിംഗ് അല്ലെങ്കിൽ നിക്ഷേപം എന്ന് നമുക്ക് നോക്കാം.

നമ്മൾ സേവ് ചെയ്ത പണം അല്ലെങ്കിൽ നമ്മൾ ചെലവ് ചുരുക്കി ഉണ്ടാക്കിയ പണം എവിടെയെങ്കിലും നിക്ഷേപിച്ചുകൊണ്ട് അതിൽ നിന്നും ഒരു വരുമാനം നമുക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് നമുക്ക് ഇൻവെസ്റ്റിംഗ് എന്ന് പറയാം.
അതായത് നമ്മുടെ സേവിങ് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പൈസയെ ആ ബാങ്കിൽ തന്നെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ആയിട്ട്  നിക്ഷേപിക്കുകയാണെങ്കിൽ അതിൽ നിന്നും നമുക്ക് പലിശയായി കുറച്ചു  പൈസ നിശ്ചിത സമയം കഴിയുമ്പോൾ ലഭിക്കുന്നു.  നമ്മൾ സേവ് ചെയ്ത പണം ഫിക്സഡ് ഡെപ്പോസിറ്റായിട്ട് നിക്ഷേപിച്ചത് കൊണ്ടാണ് നമുക്ക് അതിൽ നിന്നും ഒരു വരുമാനം ഉണ്ടായത്. ഇങ്ങനെ ഏതെങ്കിലും അസറ്റ് ക്ലാസുകളിൽ നമ്മൾ നിക്ഷേപം നടത്തുമ്പോൾ അതിൽനിന്നും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതിനെയാണ് നിക്ഷേപം എന്ന് പറയുന്നത്. അതുപോലെ നമ്മുടെ കയ്യിൽ കുറച്ച്അധികം പണമുണ്ട് ആ പണം കൊണ്ട് നമ്മൾ എവിടെയെങ്കിലും കുറച്ച് സ്ഥലമോ കെട്ടിടമോ വാങ്ങുകയാണെങ്കിൽ ആ പ്രോപ്പർട്ടി വാടകയ്ക്ക് കൊടുത്ത് അതിൽനിന്നും ഒരു വരുമാനം ലഭിക്കുകയാണെങ്കിൽ അതിനെയും നമുക്ക് നിക്ഷേപം എന്ന് പറയാം അതുപോലെ നമ്മുടെ കയ്യിൽ കുറച്ചു പണമുണ്ട് ആ പണം വിവിധ കമ്പനികളുടെ ഷെയറുകൾ വാങ്ങുകയാണെങ്കിൽ അതിനെയും ഇൻവെസ്റ്റിംഗ് എന്ന് പറയാം ഈ കാലഘട്ടത്തിൽ നമ്മുടെ മൊബൈൽ ഉപയോഗിച്ച് ഷെയർ മാർക്കറ്റിലുള്ള ഏത് കമ്പനിയുടെയും ഓഹരികൾ വാങ്ങാനും വില കൂടുമ്പോൾ വിൽക്കാനും സാധിക്കും അതും മൊബൈൽ ഉപയോഗിക്കാൻ അറിയാവുന്നവർക്കുള്ള ഒരു നിക്ഷേപ മാർഗമാണ്.

അപ്പോൾ നിങ്ങൾക്ക് ഒരു സംശയം ഉണ്ടാകും സേവിങ്സ് ആണോ നല്ലത്? ഇൻവെസ്റ്റിംഗ് ആണോ നല്ലത്. തീർച്ചയായിട്ടും ഇൻവെസ്റ്റിംഗ് ആണ് കൂടുതൽ വരുമാനം ലഭിക്കുന്നതെങ്കിലും നമുക്ക് ലഭിക്കുന്ന വരുമാനത്തെ കൃത്യമായി സേവ് ചെയ്യാൻ അറിയാമെങ്കിൽ മാത്രമേ നമുക്ക് അത് ഉപയോഗിച്ച് നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ സേവിംഗ് സും ഇൻവെസ്റ്റിംഗ് ഒരുപോലെ നമ്മുടെ ജീവിതത്തിൽ ആവശ്യമാണ്. സേവിങ്സിനും ഇൻവെസ്റ്റിംഗിനും അതിന്റേതായിട്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ദോഷങ്ങളും ഉണ്ട്.

നമുക്ക് സേവിങ്സ് ഉള്ളതുകൊണ്ടുള്ള പ്രധാനപ്പെട്ട ഗുണം എന്നു പറയുന്നത് നമ്മുടെ പണത്തെയാണ് നമ്മൾ സേവിങ്സിൽ ഇട്ടിരിക്കുന്നത് ഇത് നമുക്ക് ഏത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും എന്നാൽ ഇതിന്റെ ദോഷം എന്നു പറയുന്നത് നമ്മൾ ഇത്തരത്തിൽ സേവിങ് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന് അതിന്റേതായിട്ടുള്ള വളർച്ചയുണ്ടാകുന്നില്ല എന്നുള്ളത് ഒരു പോരായ്മയാണ്. ഉദാഹരണത്തിന് നമ്മൾ ഒരു ആയിരം രൂപ ഒരു കുടുക്കയിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു വർഷം കഴിഞ്ഞ് നമ്മൾ നമ്മളാ കുടുക്ക പൊട്ടിച്ചു നോക്കിയാൽ നമ്മൾ അതിൽ ഇട്ടുവച്ച പണം മാത്രമായിരിക്കും  ഉണ്ടാവുന്നത്. എന്നാൽ നമ്മൾ ഈ ആയിരം രൂപയെ ഒരു ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുകയാണെങ്കിൽ അതിന് ഒരു പലിശ ലഭിക്കുകയും നമ്മൾ നിക്ഷേപിച്ച ഫിക്സഡ് ഡെപ്പോസിറ്റ് പിൻവലിക്കുമ്പോൾ പലിശയും ചേർത്ത് നല്ലൊരു തുകയായിരിക്കും നമുക്ക് ലഭിക്കുന്നത്. അപ്പോൾ  നിക്ഷേപിച്ചു കഴിഞ്ഞാൽ നമ്മുടെ പണം വളരും എന്നതാണ് നിക്ഷേപത്തിന്റെ പ്രധാനപ്പെട്ട ഗുണം എന്നു പറയുന്നത്.

സേവിങ്സിനും നിക്ഷേപത്തിനും പണപ്പെരുപ്പവുമായിട്ട് വളരെയധികം ബന്ധമുണ്ട്. ഉദാഹരണത്തിന് 5 വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ കയ്യിൽ ഒരു മുപ്പതിനായിരം രൂപ ഉണ്ടായിരുന്നു ആ പണം നിങ്ങളുടെ മേശമേൽ വച്ച് പൂട്ടി വച്ചിരിക്കുകയാണെന്ന് കരുതുക ഇപ്പോൾ നിങ്ങൾ മേശ തുറന്നു നോക്കി കഴിഞ്ഞാൽ അവിടെ 30,000 രൂപ മാത്രമായിരിക്കും നിങ്ങളുടെ കൈവശം ഉണ്ടാകുന്നത് എന്നാൽ അഞ്ചുവർഷങ്ങൾക്കു മുൻപ് നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു 30000 രൂപയ്ക്ക് ഒരു പവൻ സ്വർണം വാങ്ങി സൂക്ഷിച്ചിരുന്നു എങ്കിൽ ഇപ്പോൾ വിൽക്കുമ്പോൾ 70,000 ഓളം രൂപ നിങ്ങൾക്ക് ലഭിക്കുമായിരുന്നു. ഇവിടെ പണപ്പെരുപ്പം മൂലം ഗോൾഡിന്റെ വില കൂടിയത് കൊണ്ടാണ് നിങ്ങൾക്ക് ഗോൾഡ് ഇപ്പോൾ വിൽക്കുമ്പോൾ കൂടുതൽ പണം ലഭിക്കുന്നത്. നിക്ഷേപിക്കുമ്പോൾ ഉള്ള പ്രധാനപ്പെട്ട ഗുണമെന്ന് പറയുന്നതും പണപ്പെരുപ്പത്തെ നമുക്ക് അതിജീവിക്കാൻ സാധിക്കും എന്നുള്ളതാണ്.
എന്നാൽ സേവിങ്സ് കൊണ്ടും നമുക്ക് ഉപകാരങ്ങൾ ഉണ്ട് നമ്മുടെ കയ്യിലുള്ള പണം നമ്മൾ മേശയ്ക്കകത്ത് പൂട്ടി വച്ചിരിക്കുന്ന സമയത്ത് ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ വരുന്ന പെട്ടെന്നുള്ള ഒരു ചിലവിന് ഈ പണം എടുത്ത് ഉപയോഗിക്കാൻ സാധിക്കും എന്നാൽ നമ്മൾ ഗോൾഡ് വാങ്ങി വയ്ക്കുകയാണെങ്കിൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഈ ഗോൾഡ് വിൽക്കുന്നത് പ്രയാസമാണ് ഇനി പെട്ടെന്ന് വിറ്റാൽ തന്നെ വാങ്ങിയ വില കിട്ടണമെന്നുമില്ല. അപ്പോൾ സേവിങ്സ് കൊണ്ടും നമുക്ക് ഉപകാരങ്ങൾ ഉണ്ട്.
  നമ്മുടെ കയ്യിലുള്ള പണത്തെ നിക്ഷേപിക്കണോ സേവിങ് അക്കൗണ്ടിൽ ഇടണോ എന്ന് തീരുമാനിക്കേണ്ടത് ആ പണം കൊണ്ട് ഉപയോഗം വരുന്നത് എപ്പോഴാണ് എന്നുള്ള സമയത്തെ അനുസരിച്ചിട്ടാണ്. അതുപോലെ പണം സേവ് ചെയ്യുന്നത് ഒന്നുകിൽ നമ്മുടെ ബാങ്കിലുള്ള സേവിങ് അക്കൗണ്ടിൽ നമ്മൾ സൂക്ഷിക്കുന്നു അല്ലെങ്കിൽ പണമായി നമ്മുടെ വീട്ടിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇൻവെസ്റ്റ് ചെയ്യുക എന്ന് പറയുന്നതിന് നമുക്ക് ഒരുപാട് സാധ്യതകൾ ഉണ്ട് ഗോൾഡിലും പ്രോപ്പർട്ടികളിലും മാത്രമല്ല നമുക്ക് നിക്ഷേപിക്കാൻ പറ്റുന്നത് നമ്മുടെ കൈവശമുള്ള പണം എത്രയാണ് ഉള്ളത് എന്നതനുസരിച്ച് നമുക്ക് വിവിധ മേഖലകളിൽ വിവിധ ആസറ്റ് ക്ലാസുകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സാധിക്കുന്നതാണ്.

അപ്പോൾ എന്താണ് സേവിങ്സ് എന്നും ഇൻവെസ്റ്റിംഗ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. ഇപ്പോൾ നിലവിൽ  ഇൻവെസ്റ്റ് ചെയ്യുകയാണോ അതോ സേവ് ചെയ്യുകയാണോ നിങ്ങളുടെ പണം കൊണ്ട് നിങ്ങൾ ചെയ്യുന്നതെന്ന് തീർച്ചയായിട്ടും കമന്റ് ചെയ്യുക. അതുപോലെ എന്താണ് സേവിങ്സ് എന്നും ഇൻവെസ്റ്റിംഗ് എന്നും തിരിച്ചറിയാത്ത സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കുക.