നിക്ഷേപം തുടങ്ങുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കണം

നിക്ഷേപം തുടങ്ങണോ? കടം ഒഴിവാക്കാണോ ?


                  നാം ഓരോരുത്തരും സമ്പന്നനാകണം അല്ലെങ്കിൽ അടിസ്ഥാനപരമായി നല്ലനിലയിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാകാം.അതുമല്ലങ്കിൽ കടം ഇല്ലാതെ സമാധാനത്തോടെ എങ്കിലും ജീവിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇവയ്‌ക്കെല്ലാം പ്രധാന ഘടകമായി വരുന്നത്. നിങ്ങളുടെ നിക്ഷേപം നടത്താനുള്ള മനസ്സാണ്.

            പക്ഷെ നിക്ഷേപം നടത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനു മുൻപ് എന്താണ് നിക്ഷേപം എന്ന് അറിഞ്ഞിരിക്കുകയും വേണം. ഒരു നിക്ഷേപ പദ്ധതിയിൽ ചേരുന്നതിനു മുൻപ് അതിനെ കുറിച്ച് അല്പമെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ നമ്മുടെ ധനം നഷ്ടപ്പെടാനും കടക്കാരനാകനും സാധ്യതയുണ്ട്. ഒരാൾ പണക്കാരനാകണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ ആദ്യം ചെയ്യേണ്ടത് അയാളുടെ ഇപ്പോഴത്തെ കടം എങ്ങനെ പെട്ടന്ന് തീർക്കാം അല്ലെങ്കിൽ എത്ര കാലം കൊണ്ട് തീർക്കാം എന്നാണ്. നിലവിലെ കടം തീർക്കാതെ പണക്കാരനാവാൻ വേണ്ടി നിക്ഷേപ മാർഗങ്ങൾ സ്വീകരിച്ചാൽ, വിപരീത ഫലമാകും നിങ്ങൾക്ക് ഉണ്ടാവുന്നത്. എന്നാൽ കടം തീർക്കുന്നതിന് വേണ്ടി നിക്ഷേപം നടത്തുന്നത് നല്ലകാര്യമാണ്.  എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടത് തെരെഞ്ഞെടുക്കുന്ന മികച്ച നിക്ഷേപങ്ങളെയാണ്.

     

Investment

            ഒരാൾ 30% നിരക്കിൽ വട്ടിപലിശയ്ക്ക് കടം വാങ്ങിയിട്ടുണ്ട്. എന്നാൽ അയാളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക നിക്ഷേപത്തിന് മാറ്റി വെയ്ക്കുന്നു എന്ന് കരുതുക. അത് ബാങ്കിൽ FD ഇടുന്നതോ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതോ ആയിരിക്കും. എന്നാൽ അയാളുടെ നിക്ഷേപം കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല.  കാരണം ബാങ്കിൽ പരമാവധി പലിശ 8% ആയിരിക്കും. ഒരു മ്യൂച്ചൽ ഫണ്ടിൽ നിന്നും 20% വരെ തിരികെ ലഭിക്കാം പക്ഷേ അയാളുടെ കടം 30% തിരിച്ചടവ് ഉള്ളപ്പോൾ ഒരിക്കലും സാമ്പത്തിക സ്ഥിരത  കൈവരിക്കാൻ സാധിക്കാതെ വരും.  KSFE ചിട്ടികൾ പോലുള്ള വിശ്വാസ്യയോഗ്യമായവായിൽ  ചേർന്ന് കൊണ്ട് പലിശ കടങ്ങൾ ഒഴിവാക്കുന്നത് നല്ലകാര്യമാണ് . തുടർന്ന് നിക്ഷേപങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതാണ്.


ഏത് തരം നിക്ഷേപങ്ങൾ ആണ് നമുക്ക് വേണ്ടത്.


കടങ്ങൾ പൂർണ്ണമായും ഇല്ലാത്ത ഒരാൾക്ക് മൂന്നു തരത്തിലുള്ള നിക്ഷേപം മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.


1 സുരക്ഷിത നിക്ഷേപങ്ങൾ
2 അധിക ലാഭനിക്ഷേപങ്ങൾ
3 ബാലൻസ് നിക്ഷേപങ്ങൾ


സുരക്ഷിത നിക്ഷേപങ്ങൾ

     നമ്മൾ സമ്പാദിക്കുന്ന പണം വളരണം എന്ന് ആഗ്രഹിക്കുകയും എന്നാൽ ഒരു കാരണവശാലും അതിൽ ഒരു പൈസ പോലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നർക്ക് തെരെഞ്ഞെടുക്കാവുന്നവയാണ് സുരക്ഷിത നിക്ഷേപങ്ങൾ. ബാങ്കിൽ Fixed Deposit, ബാങ്കുകളിലെ റിക്കറിങ് നിക്ഷേപങ്ങൾ, പ്രൊവിഡൻ ഫണ്ട്,പോസ്റ്റ്‌ ഓഫീസ് നിക്ഷേപങ്ങൾ,ലൈഫ് ഇൻഷുറൻസ് പദ്ധതികൾ, KSFEചിട്ടികൾ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇവയിൽ നിക്ഷേപിച്ചാൽ പൂർണ്ണമായും നമ്മുടെ പണം സുരക്ഷിതമായിരിക്കും. മികച്ച ഒരു വരുമാനം പലിശയായി ലഭിക്കുകയും ചെയ്യും എന്നാൽ നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ അത്രയും വളർച്ച ഇവയ്ക്ക് ഉണ്ടാവില്ല എന്ന് മാത്രമല്ല നിശ്ചിത കാലാവധിക്കു മുൻപ് നമ്മൾ നിക്ഷേപം അവസാനിപ്പിച്ചാൽ നമ്മുടെ പൈസ ലഭിക്കുമെങ്കിലും പൂർണമായും ലഭിക്കേണ്ട പലിശ ലഭിക്കാതെയും വരും എന്നിരുന്നാലും നമ്മുടെ പണം തിരികെ ലഭിക്കും എന്നതിനാൽ ഇവ സുരക്ഷിത നിക്ഷേപങ്ങൾ തന്നെയാണ്.


അധിക ലാഭനിക്ഷേപങ്ങൾ

             സുരക്ഷിത നിക്ഷേപങ്ങളെ വച്ച് നോക്കുമ്പോൾ റിസ്ക് വളരെ കൂടുതൽ ഉള്ളതും എന്നാൽ സമ്പന്നതയിൽ എത്തിച്ചേരാൻ നമ്മളെ സഹായിക്കുന്നതുമായ നിക്ഷേപങ്ങളെ അധിക ലാഭനിക്ഷേപങ്ങൾ എന്ന് വിളിക്കാം. ഇവിടെ നമ്മൾ നിക്ഷേപിക്കുന്ന പണം ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് പത്ത് മടങ്ങായി വർധിക്കുവാനും സമ്പന്നതയിൽ എത്തിച്ചേരാനും സാധ്യതയുണ്ട്. ഷെയർ മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്, ബിറ്റ്കോയിൻ ട്രെഡിങ്, തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.ഇവയിൽ നിക്ഷേപം നടത്തുമ്പോൾ നമ്മുടെ പണത്തിന് ഒരു സുരക്ഷയും ഇല്ല. ഉദാഹരണത്തിന് കോവിഡ് കാരണം 2020 മാർച്ചിൽ ഷെയർ മാർക്കറ്റിൽ ടാറ്റാ സ്റ്റീൽ ന്റെ ഒരു ഷെയർ വില കേവലം 265 രൂപ ആയിരുന്നു.2021 മാർച്ചിൽ900 രൂപ വരെ ഉയർന്നു.265 രൂപയ്ക്ക് കഴിഞ്ഞ വർഷം 1000 ഷെയർ വാങ്ങിയ ഒരാൾക്ക് ഇപ്പോൾ 9 ലക്ഷം രൂപ സ്വന്തമാക്കാമാ യിരുന്നു. കേവലം 2.5ലക്ഷം നിക്ഷേപിച്ചപ്പോൾ കിട്ടിയത് 9 ലക്ഷം. ഇവിടെ മറ്റൊന്ന് കൂടെ മനസിലാക്കുക ഇന്ന് 800 രൂപയ്ക്ക് മുകളിൽ വിലയുള്ള ഇതേ ഓഹരി കോവിഡ് വളരെയധികം കൂടി ഒരു ലോക്ക്ഡൌൺ കൂടെ വന്നാൽ 2 ലക്ഷം പോലും കിട്ടാതെ വരാനും സാധ്യത ഉണ്ട്. ഇവിടെ നിക്ഷേപം മാത്രമല്ല വേണ്ടത്. ബുദ്ധിയും , റിസ്ക് എടുക്കാനുള്ള ഒരു മനസ്സും ഉണ്ടാവണം. നിക്ഷേപിച്ച പൈസ നഷ്ടപ്പെട്ടാലും നമ്മുടെ ജീവിതത്തിൽ ഒന്നും നഷപ്പെടില്ല എന്ന് ഉറപ്പുള്ളവർക്ക് പാണക്കാരനാകാൻ ഇത്തരം നിക്ഷേപങ്ങളിലൂടെ സാധിക്കും.മ്യൂച്ചൽ ഫണ്ടും റിയൽ എസ്റ്റേറ്റും എല്ലാം ഈ ഗണത്തിൽ പെടുന്നവയാണ്.


ബാലൻസ് നിക്ഷേപങ്ങൾ

             ഏറ്റവും ലളിതമായി പറഞ്ഞാൽ സുരക്ഷിത നിക്ഷേപത്തിന്റെയും അധിക ലാഭനിക്ഷേപത്തിന്റെയും ഒരു മിശ്രിതമാണ് ബാലൻസ് നിക്ഷേപങ്ങൾ. സാമ്പത്തിക വിദഗ്ധരുടെ  അഭിപ്രായത്തിൽ ബാലൻസ് നിക്ഷേപങ്ങളാണ് ഏറ്റവും നല്ലത്. നമുക്ക് 10 ലക്ഷം രൂപ നിക്ഷേപിക്കാൻ ഉണ്ടെങ്കിൽ അതിൽ 5 ലക്ഷം രൂപ സുരക്ഷിത നിക്ഷേപ മാർഗങ്ങളിലേക്കും ബാക്കിയുള്ള 5 ലക്ഷം രൂപ അധികലാഭ നിക്ഷേപ മാർഗങ്ങളിലേക്കും നിക്ഷേപിക്കുക. അതിലൂടെ നമുക്ക് അധികലാഭ നിക്ഷേപങ്ങളിൽ നിക്ഷേപിച്ച പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ പോലും. സുരക്ഷിത നിക്ഷേപങ്ങളിൽ കൂടെ നമ്മുടെ പണം നഷ്ടപ്പെടാതിരിക്കുകയും എന്നാൽ അധികലാഭനിക്ഷേപങ്ങളിൽ ഒരു വളർച്ച ഉണ്ടായാൽ നമ്മുടെ പണം വളരുവാനും സാധിക്കുന്നതാണ്.
             സാമ്പത്തിക വളർച്ചയ്ക്ക് നിക്ഷേപങ്ങൾ അത്യാവശ്യമാണ് എന്നാൽ കടം വരുത്തിവച്ചുകൊണ്ടോ കടക്കെണിയിൽ നിന്നുകൊണ്ടോ നിക്ഷേപങ്ങളിലേക്ക് കാൽ വെയ്ക്കരുത് എന്ന് കൂടെ ഓർക്കുക. എന്നാൽ കടങ്ങൾ വളരെ ആത്മാർത്ഥതയോടെ തീർത്തുകൊണ്ട് നിക്ഷേപമാർഗങ്ങളിലേക്ക് ചുവടു മാറ്റിയാൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങളും മികച്ച സമ്പാദ്യമുള്ള സാമ്പത്തിക ഭദ്രതയുള്ള ജീവിതം നയിക്കുവാൻ സാധിക്കുന്നതാണ്.