എന്താണ് സാമ്പത്തിക സ്വതന്ത്ര്യം ?

കോവിഡ് കാരണം സാമ്പത്തികമായി സാധാരണ ക്കാർ എല്ലാവരും ഞെരുക്കത്തിലാണ്. ജോലിക്ക് പോകുന്നുണ്ടങ്കിലും ശമ്പളം കുറച്ചാണ് ലഭിക്കുന്നത്. കച്ചവടം നടത്തുന്നവർക്ക് വരുമാനം തീരെ ഇല്ല ഇനിയും കോവിഡ് കണക്ക് ഉയരുന്നതിനനുസരിച്ചു സാമ്പത്തികം കുറയനാണ് സാധ്യത. എന്നാൽ സാമ്പത്തികമായി ഉയർന്നനിലയിൽ ജീവിക്കുന്നവർക്ക് ഇതൊരു അവസരം മാത്രമാണ് സാമ്പത്തികമായി ഉയരനുള്ള അവസരം.കേൾക്കുമ്പോൾ ഒരു ആസ്വഭാവികത തോന്നുമെങ്കിലും പറഞ്ഞു വരുന്നത് സാമ്പത്തിക സ്വതന്ത്ര്യം അനുഭവിക്കുന്നവരെ കുറിച്ചാണ്.

ഏറ്റവും ലളിതമായി പറഞ്ഞാൽ നിത്യജീവിതത്തിൽ ഉള്ള ചെലവുകൾ മുതൽ ഒരു അടിയന്തിര സാഹചര്യം നേരിടാനുള്ള സാമ്പത്തികവും അതിനപ്പുറം നമ്മുടെ സ്വപ്നങ്ങൾ വരെ പ്രവർത്തികമാക്കാൻ സാമ്പത്തികം ഒരു തടമില്ലാത്ത അവസ്ഥ നേടിയെടുത്ത ഏതൊരാളെയും നമുക്ക് സാമ്പത്തിക സ്വതന്ത്ര്യം നേടിയവർ എന്ന് പറയാം.


എങ്ങനെ സാമ്പത്തിക സ്വതന്ത്ര്യം നേടാം


എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനപരമായ ജീവിതമാണ്. അതിനു അത്യന്താപേക്ഷിതമാണ് സാമ്പത്തിക സ്വതന്ത്യം. ഇത് പെട്ടന്ന് ഒരു ദിവസം നേടണം എന്ന് കരുതിയാൽ സാധിക്കുന്ന ഒന്നല്ല. മറിച്ചു പടിപടിയായി ആ ജീവിത നിലവാരത്തിലേക്ക് എത്തിച്ചേരാനാണ് സാധിക്കുന്നത്.

ചിട്ടയായ സാമ്പത്തിക ധന വിനിയോഗമാണ് അതിന് പ്രധാനമായും വേണ്ടത്. ഒന്നാമതായി ഒരു വരുമാനം ഉണ്ടാക്കുക എന്നതാണ്.അത് ഒരു ജോലിയാകാം കച്ചവടമാകാം മറ്റ് പലതുമാകാം. വരുമാനം വന്നു തുടങ്ങിയാൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ചെലവുകളെ നിയന്ത്രിക്കുകയാണ് .



ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് സ്വപ്നം കാണാൻ പഠിക്കുക.


സ്വപ്നങ്ങൾ യഥാർധ്യമാക്കുന്നവനാണ് യഥാർഥ, സ്വതന്ത്രമായ സന്തോഷം അനുഭവിക്കുന്നത്. ഒരാൾക്ക് പതിനായിരം രൂപ സ്ഥിരവരുമാനമുള്ള ഒരു ജോലി കിട്ടി എന്ന് വിചാരിക്കുക. അയാൾക്ക് നിലവിൽ കടങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിൽ 20 വർഷം കൊണ്ട് സാമ്പത്തിക സ്വതന്ത്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്.അപ്പോൾ കൂടുതൽ വരുമാനം  ഉള്ള ഒരാൾക്ക് എത്ര പെട്ടന്ന് സാമ്പത്തിക സ്വതന്ത്ര്യം ലഭിക്കും എന്ന് ചിന്തിക്കുക.

ക്ഷമ, സ്ഥിരോൽസാഹം, നിയന്ത്രണം ഇവയാണ് സാമ്പത്തിക സ്വതത്ര്യത്തിന് പ്രധാനമായും വേണ്ടത്.


അടിയന്തിര ഫണ്ട്.
ചെലവുകൾ നിയന്ത്രിക്കൽ.
വിരമിക്കൽ ധനം.
നിക്ഷേപം.
നിഷ്‌ക്രിയ വരുമാനങ്ങൾ സൃഷ്ടിക്കുക.
എന്നിവയാണ് നമ്മളെ സാമ്പത്തിക സ്വതന്ത്ര്യത്തിലേക്ക് എത്തിക്കുന്നത്


1 അടിയന്തിര ഫണ്ട്


    പതിനായിരം രൂപ മാസം വരുമാനമുള്ള ഒരാൾക്ക് അടിയന്തിര ഫണ്ടായി ഒരു ലക്ഷം രൂപ കുറഞ്ഞത്  ഉണ്ടായിരിക്കണം. അതായത് ജോലികിട്ടി ഒരു ലക്ഷം രൂപ സമ്പാദിച്ചു ഒരു ബാങ്കിൽ നിക്ഷേപിച്ചിരിക്കണം. ഇ തുക വീട്ടിൽ ഒരു അത്യാഹിതം വന്നാലോ പെട്ടന്ന് വരുന്ന ചെലവുകൾക്കോ ഉപയോഗിക്കാൻ ഉള്ളതാണ് ഇതിൽ നിന്നും ചെലവാക്കിയാൽ ഉടൻ തന്നെ തിരികെ ആ ഫണ്ട് വീണ്ടും ഉണ്ടാക്കി വെയ്ക്കണം. പതിനായിരം രൂപ മാസവരുമാനമുള്ള ഒരാൾക്ക് ഇത്തരം ഒരു ഫണ്ട് ഉണ്ടെങ്കിൽ പെട്ടന്ന് ജോലി നഷ്ടപ്പെട്ടാൽ പോലും ചുരുങ്ങിയത് 10 മാസം വരെ ജോലി ഇല്ലെങ്കിലും കടമില്ലാതെ ജീവിക്കാനും അതിനുള്ളിൽ മറ്റൊരു വരുമാന മാർഗ്ഗം കണ്ടെത്താനും സാധിക്കുന്നതാണ്.സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ വരുമാനത്തിന്റെ 30% അടിയന്തര ഫണ്ടിൽ ഉണ്ടാവണമെന്നാണ് പറയുന്നത്.


2 ചെലവുകൾ നിയന്ത്രിക്കുക.

       

        ഒരാൾക്ക് മാസംതോറും ഒരു ലക്ഷം വരുമാനമുള്ള ഒരു ജോലി കിട്ടി എന്ന് വിചാരിക്കുക. അയാൾ അപ്പോൾ തന്നെ നല്ലൊരു വീട് വെയ്ക്കാൻ പദ്ധതിയിട്ട് 50 ലക്ഷം രൂപ ലോൺ എടുക്കുന്നു.മാസം 35000 രൂപ emi അടക്കാൻ തയ്യാറാവുന്നു. അപ്പോൾ നിങ്ങൾ ചിന്തിക്കും ഒരു ലക്ഷം രൂപ വരുമാനം ഉള്ളവന് 35000 രൂപ ഒരു ബാധ്യത അല്ലല്ലോ എന്ന്. കാര്യങ്ങൾ അവിടം കൊണ്ട് നിൽക്കുന്നില്ല.വീടിനോടൊപ്പം ഒരു കാർ സ്വന്തമാക്കുന്നു മാസം 15000 emi കൂടെ വരുന്നു. അയാൾ ചിന്തിക്കുന്നത് ജീവിക്കാൻ പകുതി ശമ്പളം മതിയല്ലോ എന്ന്. പിന്നെയുള്ള പകുതി ശമ്പളത്തിൽ എല്ലാ ചെലവുകളും നടന്നു പോകുന്നു എന്ന് കരുതുക. ഇവിടെ അയാൾ സാമ്പത്തിക ബാധ്യത വരുത്തി വെച്ചിരിക്കുകയാണ്. പെട്ടന്ന് വീട്ടിൽ ഒരാൾക്ക് രോഗം വന്നു അല്ലെങ്കിൽ ജോലി നഷ്ടപ്പെട്ടു അതോടെ അയാളുടെ വരുമാനം കുറയുന്നു അതിലൂടെ അയാൾക്ക് സമനില തെറ്റാനോ അല്ലെങ്കിൽ ആഗ്ഗ്രഹിച്ചു സ്വന്തമാക്കിയവ നഷ്ടപ്പെടുത്തേണ്ട സാഹചര്യമോ ഉണ്ടാവുന്നു. അതുപോലെ കടബാധ്യത തീരുന്നതുവരെ ജോലിയിൽ എത്ര കഷ്ടപ്പാട് ഉണ്ടായാലും സഹിക്കാനും നിർബന്ധിതനവുകയാണ്.ഇത്തര ത്തിലുള്ള ചെലവുകൾ വരുത്താതെ നിക്ഷേപമാർഗ്ഗങ്ങളിലൂടെ പണം സമാഹരിച്ചു സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ ശ്രമിക്കുക.



3. വിരമിക്കൽ ധനം.


പലർക്കും അറിവില്ലാത്തതും അവഗണിക്കുന്നതുമായ ഒരു കാര്യമാണ് വിരമിക്കൽ ധനം എന്നത്. സർക്കാർ ജോലിയുള്ളവർക്ക് അറിയാമായിരിക്കും ജോലി കിട്ടുമ്പോൾ തന്നെ ഓരോ മാസവും ശമ്പളത്തിന്റെ കുറഞ്ഞത് 10% വിരമിക്കലിന് വേണ്ടി മാറ്റിവെയ്ക്കുന്നത്. എന്നാൽ കച്ചവടം നടത്തുന്നവരോ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരോ പെൻഷൻ ഫണ്ടിനെ കുറിച്ച് ചിന്തിക്കാറില്ല.25 വയസിൽ ജോലി കിട്ടിയ ഒരാൾക്ക് NPS പോലുള്ള ഒരു പദ്ധതിയിൽ ചേർന്നാൽ 60 വയസ്സിന് ശേഷം ആരുടെയും സഹായമില്ലാതെ ഉയർന്ന സാമ്പത്തിക സ്ഥിതിയിൽ മരണം വരെ ജീവിക്കാവുന്നതാണ്.


4. നിക്ഷേപം 


     എല്ലാമാസവും ലഭിക്കുന്ന വരുമാനത്തിൽ നിന്നും 30 % എങ്കിലും നിക്ഷേപ പദ്ധതികൾക്കായി  മാറ്റി വെച്ച ശേഷമായിരിക്കണം ബാക്കി ചെലവുകൾക്ക് പണം ഉപയോഗിക്കേണ്ടത്. നിക്ഷേപമാണ് ഒരാളുടെ സാമ്പത്തിക സ്വതന്ത്ര്യം എന്ന് മുതൽ ലഭിക്കണം എന്ന് തെരുമാനിക്കപ്പെടുന്നത്. അതുപോലെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുന്നതും. ഇന്ന് നമ്മുടെ കൈകളിലുള്ള പണം രാജ്യത്തിൽ,രൂപയുടെ മൂല്യത്തിനനുസരിച്ചു വർധിപ്പിച്ചില്ലെങ്കിൽ  പണത്തിന്റെ മൂല്യം കുറയുകയും അതുമൂലം സാമ്പത്തിക തകർച്ച തന്നെ നേരിടേണ്ടതായി വരും അതിനാൽ വിവിധ തരത്തിലുള്ള നിക്ഷേപ മാർഗ്ഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക . അത്തരത്തിൽ നിങ്ങളുടെ നിക്ഷേപം വർധിപ്പിച്ചാൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ തന്നെ സാമ്പത്തിക സ്ഥിരത നേടാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.


5 നിഷ്‌ക്രിയ വരുമാനം സൃഷ്ടിക്കുക


മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്താൽ പിന്നെ നിഷ്‌ക്രിയ വരുമാനങൾ സൃഷ്ടിക്കുകയാണ് സാമ്പത്തിക സ്വതന്ത്ര്യത്തിന്റെ അവസാന കടമ്പ.

നമ്മൾ ജോലി ചെയ്യാതെ വരുമാനം ഉണ്ടാവുക. പകലും രാത്രിയും വരുമാനം വന്നുകൊണ്ടേ ഇരിക്കുക. പണത്തെ കൊണ്ട് പണി എടുപ്പിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുക. കാര്യം കുറച്ചു പ്രയാസമായി തോന്നുമെങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങൾ കൃതമായി ചെയ്യുന്ന ഒരാൾക്ക് ഇത് നിസ്സാരമായി സാധിക്കുന്നതാണ്. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഒരു നിഷ്‌ക്രിയ വരുമാനമാണ്. കുടുംബത്തിൽ ഒന്നിലധികം പേരുടെ വരുമാനവും കുടുംബത്തിന്റെ നിഷ്‌ക്രിയ വരുമാനമാണ്. എന്നാൽ ഷെയർ മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്, വാടകയ്ക്ക് കൊടുക്കുന്നത്തിൽ നിന്നുള്ള വരുമാനം തുടങ്ങിയവയാവണം ഇവയിൽ പ്രധാനപ്പെട്ടത്. ഇവ കൂടെ വിജയകരമായി ജീവിതത്തിൽ പ്രവർത്തികമാക്കിയാൽ സാമ്പത്തിക സ്വതന്ത്ര്യം നേടി എന്ന് തീർച്ചയായും പറയാം.