നമ്മുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് മറ്റൊരാൾക്ക് പണമിടപാട് നടത്തുന്നതിനും ഓൺലൈൻ ആയിട്ടോ അല്ലെങ്കിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങിയശേഷം പെയ്മെന്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണല്ലോ ഗൂഗിൾ പേ, ഫോൺ പേ, പേ ടി എം, ഭിം പോലെയുള്ള യുപിഎ ആപ്പുകൾ. സാധാരണയായി ഈ യുപിഎ ആപ്പുകൾ ഉപയോഗിച്ച് ഒരു ദിവസം പരമാവധി നമുക്ക് നടത്താൻ സാധിക്കുന്ന ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയാണ്. ഇത് മറ്റൊരാൾക്ക് പൈസ അയച്ചു കൊടുക്കുന്ന കാര്യമായിരുന്നാലും കടയിൽ പോയി സാധനങ്ങൾ വാങ്ങുമ്പോൾ ഉള്ള മർച്ചന്റ് പെയ്മെന്റ് സംവിധാനത്തിലും ഒരുലക്ഷം രൂപയാണ് ഒരു ദിവസം പരമാവധി ഉപയോഗിക്കാൻ സാധിക്കുന്നത്. യുപിഎ സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് റിസർവ്ബാങ്ക് പുതിയൊരു അനുമതി കൊടുത്തിരിക്കുകയാണ്. അതായത് മർച്ചന്റ് പെയ്മെന്റുകൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ ഒരു ദിവസം ഇടപാട് നടത്തുന്നത്തിനാണ്. അതായത് കടയിൽ പോയി സാധനങ്ങൾ വാങ്ങുമ്പോഴും ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഉള്ള മർച്ചന്റ് പെയ്മെന്റ് കൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ നമുക്ക് ഒരു ദിവസം ഉപയോഗിക്കാൻ സാധിക്കുന്നതിനാണ് അനുമതി കൊടുത്തിട്ടുള്ളത്. എന്നാൽ ബാങ്കുകളുടെ വിവേചന അധികാരത്തിൽ ഈ പരിധി എത്ര വരെയാകാം എന്ന് നിശ്ചയിക്കാവുന്നതാണ്. എന്നാൽ മുൻപ് തന്നെ മ്യൂച്ചൽ ഫണ്ടുകളിൽ ഒക്കെ നിക്ഷേപിക്കുന്നതിന് 2 ലക്ഷം രൂപ വരെ പരിധി നിശ്ചയിച്ചിട്ടുണ്ട് ആയിരുന്നു. എന്നാൽ രണ്ട് പേർ തമ്മിൽ പരസ്പരം ഇടപാട് നടത്തുന്നതിന് പരമാവധി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത് ഈ പരിധി ഉയർത്തുന്നതിന് അനുമതി നൽകിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ മർച്ചന്റ് ടു പേഴ്സൺ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ പരിധി വരുത്തുന്നതിനാണ് npci ക്ക് റിസർബാങ്ക് അനുമതി നൽകിയിട്ടുള്ളത്.
പോസ്റ്റുകള്‍