നമുക്ക് ജീവിക്കുന്നതിനുള്ള പണം അല്ലെങ്കിൽ നമ്മുടെ ലൈവ് സ്റ്റൈലിനനുസരിച്ചുള്ള എല്ലാ ചെലവുകൾക്കും ഒരു കുറവും ഇല്ലാതെ നമ്മുടെ കയ്യിൽ പണമുണ്ടാവണം എന്നാൽ അതിനു വേണ്ടി നമ്മൾ ഒരു ജോലിയിലും നേരിട്ട് പ്രവർത്തിക്കാതെ മുൻപ് നമ്മൾ സമ്പാദിച്ച പണം ഏതെങ്കിലും നിക്ഷേപങ്ങളിൽ ഇട്ടുകൊണ്ട് അതിൽ നിന്നും ലഭിക്കുന്ന വരുമാനമോ വാടകയ്ക്ക് കൊടുത്തിട്ടുള്ള സാധനങ്ങളിൽ നിന്നുള്ള വരുമാനമോ എന്തെങ്കിലും റോയൽറ്റിയിൽ നിന്നുള്ള വരുമാനമോ നമുക്ക് പാസീവ് ആയി ലഭിക്കുകയാണെങ്കിൽ ഒരു ജോലിയും ചെയ്യാതെ ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് നമ്മൾ ആഗ്രഹിക്കുന്ന ജീവിത രീതിയിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഫിനാൻഷ്യൽ ഫ്രീഡം അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയുന്നത്.
ഫിനാൻഷ്യൽ ഫ്രീഡം നമുക്ക് ഇല്ലായെങ്കിൽ.
നമ്മൾ ഒരു ജോലി ചെയ്യുകയാണെങ്കിൽ അതിൽ നിന്നും കുറച്ചുകാലം റസ്റ്റ് എടുക്കണം എന്ന് ഒരു കാര്യം ജീവിതത്തിൽ ഉണ്ടാകില്ല. ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറുന്നതിനുള്ള പേടി, അല്ലെങ്കിൽ നിലവിലുള്ള ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ ജീവിക്കും എന്നുള്ള ഭയം, അതുപോലെ കുറച്ചുകാലം ജോലി ഒന്നും ചെയ്യാതെ ജീവിക്കണം എന്ന് വിചാരിച്ചാൽ അതിനു സാധിക്കില്ല. ജോലി ചെയ്തില്ലെങ്കിൽ വരുമാനം ഇല്ല എന്ന അവസ്ഥ.
എന്നാൽ ഫിനാൻഷ്യൽ ഫ്രീഡം സാധാരണക്കാർക്ക് സാധ്യമാകുമോ?
എന്ന് തീർച്ചയായും സംശയം ഉണ്ടാകും. എന്നാൽ അത് തീർച്ചയായും സാധിക്കും. അത് സാധ്യമാക്കുന്നതിന് നിരവധി വഴികൾ നമ്മുടെ മുൻപിൽ തന്നെയുണ്ട്. അവ നമ്മൾ കാണാത്തത് കൊണ്ടും അവ കണ്ടുപിടിച്ചവർ ഒരു പണിയും എടുക്കാതെ പണക്കാരായി ജീവിക്കുന്നവർ എന്ന് നമ്മൾ വിളിക്കുന്നതും. ഫിനാൻഷ്യൽ ഫ്രീഡം അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം എന്തെന്ന് കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ടാണ്.
ഒരുദാഹരണം പറയുമ്പോൾ നിങ്ങൾക്ക് കൃത്യമായി മനസ്സിലാകുന്നതാണ് അതായത്.
നിങ്ങൾക്ക് കുടുംബപരമായിട്ടോ അല്ലെങ്കിൽ നിങ്ങൾ സമ്പാദിച്ചത് ആയിട്ടോ കുറച്ചു പണം ഉണ്ടെങ്കിൽ അതിനെ ഏതെങ്കിലും വീടോ കടമുറിയോ നിർമ്മിച്ച വാടകയ്ക്ക് കൊടുക്കുകയോ വാഹനങ്ങളോ ഉപകരണങ്ങളോ വാങ്ങി വാടകയ്ക്ക് കൊടുക്കുകയോ അതുമല്ലെങ്കിൽ നിങ്ങൾ സമ്പാദിച്ച പണം ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റൊ മ്യൂച്ചൽ ഫണ്ടിലോ ഷെയർ മാർക്കറ്റിലോ ഇടുകയാണെങ്കിൽ അതിൽ നിന്നും ഒരു നിശ്ചിത വരുമാനം എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കുന്നതാണ് ഇവിടെ നിങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതുവരെയോ അല്ലെങ്കിൽ നിക്ഷേപിക്കുന്നത് വരെ മാത്രമാണ് നിങ്ങൾക്ക് ജോലി ചെയ്യേണ്ടതായി വരുന്നത് അതിനുശേഷം നിങ്ങൾ ഒന്നും ചെയ്യാതെ അതിൽ നിന്നുള്ള വരുമാനം വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ നിങ്ങൾ ഫിനാൻഷ്യലി ഫ്രീയാണ്.
ഇങ്ങനെ ഒരു ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് നമുക്ക് എത്തുവാൻ ഒരു പാടുമില്ല എന്നതാണ് യഥാർത്ഥ സത്യം. നമുക്കൊരു വാഹനം വാങ്ങണമെന്നുണ്ടെങ്കിൽ സാധാരണ എല്ലാരും ലോൺ എടുത്തിട്ട് ഒരു വാഹനം വാങ്ങുകയായിരിക്കും ചെയ്യുന്നത്. എന്നാൽ ഒരു വാഹനം വാങ്ങുന്നതിനും രണ്ടുവർഷം മുൻപെങ്കിലും ആ വാഹനം വാങ്ങുന്നതിനുള്ള പണം സമ്പാദിക്കാൻ നിങ്ങൾ തുടങ്ങുകയാണെങ്കിൽ വാഹനം വാങ്ങുന്നതിന് യാതൊരുവിധമായ കടവും നിങ്ങൾക്കുണ്ടാവില്ല. ഇതുപോലെയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നമുക്ക് എത്തിച്ചേരുവാൻ സാധിക്കുന്നത്. നമുക്ക് എന്താണോ ആവേണ്ടത് അല്ലെങ്കിൽ നമുക്ക് എന്താണോ നേടേണ്ടത്. അത് അപ്പോൾ നേടുകയല്ല ചെയ്യേണ്ടത്. വർഷങ്ങളോളം അതിനുവേണ്ടി നിക്ഷേപം നടത്തുകയാണെങ്കിൽ അല്ലെങ്കിൽ പണം സേവ് ചെയ്യുകയാണെങ്കിൽ നമുക്ക് ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് എത്തിച്ചേരുവാൻ സാധിക്കും.
ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രധാനമായും ആറു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ കുറച്ചു കാലങ്ങൾ കൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ട് പണിയെടുക്കുന്നതിൽ നിന്നും മാറി പണത്തെക്കൊണ്ട് പണിയെടുപ്പിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള ഒരു ലൈഫ് സ്റ്റൈലിലേക്ക് നിങ്ങൾക്ക് എത്തിച്ചേരുവാൻ സാധിക്കുന്നതാണ്. ചിലപ്പോൾ രണ്ടുവർഷമോ അഞ്ചു വർഷമോ 10 വർഷമോ ഇതിന് വേണ്ടി നിങ്ങൾ പരിശ്രമിക്കേണ്ടി വന്നിരുന്നാലും അതിനുശേഷം ഒരു റിട്ടയർമെന്റ് ലൈഫ് പോലെ ജീവിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.
ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് എത്തുന്നതിനുള്ള പ്രധാനപ്പെട്ട ആറു കാര്യങ്ങൾ കൂടെ മനസ്സിലാക്കുകയാണെങ്കിൽ നിങ്ങൾക്ക് ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് എത്തുന്നതിന് ഉള്ള ഒരു തീരുമാനം എടുക്കുവാൻ സാധിക്കുന്നതാണ്.
1 പണത്തെക്കുറിച്ച് വ്യക്തമായ അറിവുകൾ നേടുക എന്നുള്ളതാണ്.
അതായത് കാശുണ്ടാക്കുന്നതിനുള്ള ഓരോ പുതിയ പുതിയ ടെക്നികൾ എല്ലാദിവസവും നമ്മൾ പഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക. പുസ്തകങ്ങൾ വായിക്കുക യൂട്യൂബിൽ പാസീവ് ഇൻകം ജനറേറ്റ് ചെയ്യുന്നതെങ്ങനെഎന്നുള്ള വീഡിയോകൾ നിരന്തരം കാണുക. പണം ഉണ്ടാക്കുന്നതിനെ കുറിച്ച് പഠിക്കുക മാത്രമല്ല,നമ്മുടെ വീട്ടിലെ മക്കൾക്കും ഭാര്യക്കും അതിനെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് എപ്പോഴും പറഞ്ഞു പഠിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുക. ഒരുപക്ഷേ അവരുടെ ഐഡിയിൽ നിന്ന് ഒരിക്കലും നിങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സ് ഉണ്ടാവാൻ കാരണമാകുന്നത്.
2 രണ്ടാമത്തെ കാര്യം ഒരു ബഡ്ജറ്റ് ഉണ്ടാക്കുക എന്നുള്ളതാണ്.
നമ്മുടെ ജീവിത രീതികൾക്ക് എത്ര രൂപ ചെലവ് വരും എന്നുള്ളതിന് കൃത്യമായ കണക്ക് ഉണ്ടാക്കുക. എന്നതാണ് ബഡ്ജറ്റ് എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് അത് ഇപ്പോൾ കുടുംബത്തിന്റെ ബഡ്ജറ്റ് ആയിരുന്നാലും അങ്ങനെ തന്നെയാണ് നമ്മൾ കാണേണ്ടത്. അതിൽ നിങ്ങൾക്ക് ഓരോ മാസവും അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, പേഴ്സണൽ ലോണുകൾ ഉണ്ടെങ്കിൽ, സിഗരറ്റ് മദ്യപാനം ചൂതാട്ട ഗെയിമുകൾ തുടങ്ങിയവയ്ക്കുവേണ്ടി. അനാവശ്യ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ തുടങ്ങിയവയ്ക്കായി നമ്മൾ എത്ര രൂപയാണ് ചെലവഴിക്കുന്നത് അനാവശ്യമായി വാങ്ങിക്കൂട്ടുന്ന സാധനങ്ങൾ എന്തൊക്കെയാണ് തുടങ്ങിയവയ്ക്ക് വേണ്ടി എത്ര രൂപയാണ് നമ്മൾ ഓരോ മാസവും ചെലവഴിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി അത് എത്രത്തോളം കുറയ്ക്കാൻ പറ്റും എന്ന് നോക്കി അതിനു മാനേജ് ചെയ്യുക.
3. നമ്മുടെ ജോലി.
എന്തായിരുന്നാലും നിങ്ങൾക്ക് ഇപ്പോൾ ഒരു ജോലി ഉണ്ടായിരിക്കും. ആ ജോലി നിങ്ങൾ ആസ്വദിച്ചാണോ ഇപ്പോൾ ചെയ്യുന്നത്. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങൾക്കുമുള്ള വരുമാനം ലഭിക്കുന്നുണ്ടോ എന്ന് നിങ്ങൾ സ്വയം നിങ്ങളുടെ ജോലിയെ വിലയിരുത്തുക. ചെയ്യുന്ന ജോലിയിൽ സാറ്റിസ്ഫാക്ഷനും ഇല്ല വരുമാനവും കുറവാണെങ്കിൽ ആ ജോലി എത്രയും പെട്ടെന്ന് ഉപേക്ഷിച്ചിട്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും കൂടുതൽ വരുമാനം ലഭിക്കുന്നതും ആയിട്ടുള്ള ജോലിയെപ്പറ്റി സദാസമയം ചിന്തിച്ചും അന്വേഷിച്ചും കണ്ടെത്തുക.
4 ഒരു എമർജൻസി ഫണ്ടും ചെറുകിട നിക്ഷേപവും ഉണ്ടായിരിക്കണം.
നമുക്ക് എല്ലാ ദിവസവും വരുന്ന ചെലവുകൾ മാത്രമല്ല നമ്മുടെ ജീവിതത്തിലുള്ളത്. അടിയന്തരമായി വരുന്ന എന്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന വിദ്യാഭ്യാസ ചെലവുകൾ,രോഗങ്ങൾ, അപ്രതീക്ഷിതമായിട്ട് വരുന്ന മറ്റ് ഒഴിവാക്കാനാവാത്ത ചെലവുകൾക്ക് വേണ്ടി കുറച്ചു പണം നമ്മൾ കണ്ടെത്തി ഏതെങ്കിലും ബാങ്കിൽ സൂക്ഷിച്ചിരിക്കുക തന്നെ വേണം.
5 നിക്ഷേപം നടത്തുക.
നമുക്ക് എന്തെങ്കിലും വരുമാനമോ അല്ലെങ്കിൽ ജോലിയിൽ ഒന്നും ലഭിക്കുന്ന പണത്തിൽ നിന്നും ഒരു 20% എങ്കിലും നമ്മൾ ദീർഘകാല നിക്ഷേപങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുക. അത് എല്ലാ മാസവും കൃത്യമായിട്ട് നമ്മൾ നിക്ഷേപിച്ചുകൊണ്ടിരിക്കുക അത് പതുക്കെ പതുക്കെ നമ്മൾ അറിയാതെ വളർന്ന് വലുതായിക്കൊണ്ടിരിക്കുന്നുണ്ടാവും.
6 ഫിനാൻഷ്യൽ ഫ്രീഡം നേടുക
ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും നമ്മൾ കൃത്യമായി പാലിച്ചു പോവുകയാണെങ്കിൽ എങ്ങനെ ഫിനാൻഷ്യൽ ഫ്രീഡത്തിലേക്ക് എത്താം എന്നതിനുള്ള അവസരങ്ങളെപ്പറ്റി നമ്മൾ അന്വേഷിച്ചു കൊണ്ടേയിരിക്കുക അതായത് ബഡ്ജറ്റ് ഉണ്ടാക്കി അനാവശ്യ ചെലവുകൾ ഒഴിവാക്കി ജോലിയിൽ നിന്നുള്ള വരുമാനം കൃത്യമായി ഉപയോഗിച്ചിട്ട് മിച്ച വരുമാനം നമുക്ക് കിട്ടിത്തുടങ്ങുമ്പോൾ അതായത് നമ്മൾ എവിടെയെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ ആ നിക്ഷേപിച്ച പണത്തെ പലതായി വിഭജിച്ച് പലനിക്ഷേപ പദ്ധതികളിൽ അല്ലെങ്കിൽ ബുദ്ധി ഉപയോഗിച്ച് എങ്ങനെ സേവ് ചെയ്ത പണത്തിൽ നിന്നും പാസീവ് ആയി വരുമാനം ഉണ്ടാക്കാം എന്ന് ഓരോ നിമിഷവും കണ്ടെത്തി അത് ഉപയോഗപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ്.
അപ്പോൾ എപ്പോഴാണ് നമുക്ക് ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടാവുക എന്ന് ചോദിച്ചു കഴിഞ്ഞാൽ. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് ജീവിക്കുന്നതിനുള്ളതും വിചാരിക്കുന്ന കാര്യങ്ങൾക്കും ഉള്ള സാമ്പത്തികം ചെയ്യുന്ന ജോലിയിൽ നിന്നല്ലാതെ നിക്ഷേപത്തിൽ നിന്നും എന്നാണോ വന്നു തുടങ്ങുന്നത് അന്ന് നിങ്ങൾ ഫിനാൻഷ്യൽ ഫ്രീഡം അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ എത്തിച്ചേർന്നു എന്ന് പറയാം.