E Rupi UPI Digital Payment Woucher malayalam

 കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റമാണ് e-RUPI. പ്രധാനമന്ത്രി 2021ഓഗസ്റ് 2 ന് വൈകുന്നേരം 4മണിക്ക് ഓൺലൈൻ ആയിട്ടാണ് ഇ-റൂപി പുറത്തിറക്കിയത്.

എന്താണ് e-RUPI. ?

              സർക്കാരിന്റെ ഡിജിറ്റൽ വൗച്ചർ ആണ് e-RUPY. സർക്കാർ ജനങ്ങൾക്ക് നൽകേണ്ട അനുകൂല്യങ്ങൾ അല്ലെങ്കിൽ ഒരു പ്രത്യക ആവശ്യത്തിന് നൽകുന്ന ധനസഹായം ലഭിക്കേണ്ട ആളിന് കിട്ടുന്നത് ബാങ്കിൽ നിന്നും പണമായി ആയിരിക്കില്ല. പകരം ഇത്തരം വൗച്ചർ രൂപത്തിൽ ആയിരിക്കും. ലഭിക്കേണ്ട ആളിന്റെ മൊബൈലിൽ ആയിരിക്കും ഒരു QR കോഡ് അടക്കം ലഭിക്കുന്നത്.

E Rupi UPI Digital payment
           പാവപ്പെട്ടവർക്ക് നൽകേണ്ട ഒരു ധനസഹായം. അല്ലെങ്കിൽ കോവിഡ് ചികിത്സ ചെലവ് അല്ലെങ്കിൽ കൃഷി സംബന്ധമായി വളം വാങ്ങേണ്ട തുക തുടങ്ങിയവയ്ക്കാണ് ഇനിമുതൽ e rupi ഉപയോഗിക്കാൻ തുടങ്ങുന്നത്.


E RUPY എങ്ങനെ പ്രവർത്തിക്കുന്നു?

        ധനസഹായം കിട്ടേണ്ട ആളിന് പണം അനുവദിച്ചു എന്ന് അറിഞ്ഞാൽ, ബാങ്ക് പണത്തിനു പകരം E RUPI എന്ന ഡിജിറ്റൽ വൗച്ചർ അയാളുടെ മൊബൈലിൽ അയച്ചു കൊടുക്കുന്നു.. ഉദാഹരണത്തിന് കോവിഡ് ചികിത്സയ്ക്കുള്ള ധനസഹായമാണ് ലഭിച്ചതെങ്കിൽ അതിനുള്ള E RUPI ആയിരിക്കും ലഭിക്കുന്നത് അതിൽ ഒരു QR കോഡും ഉണ്ടാവും. അതുമായി പണം നൽകേണ്ടിടത് എത്തി മൊബൈലിൽ E RUPI കാണിക്കുമ്പോൾ QR കോഡ് സ്കാൻ ചെയ്ത് അവർക്ക് പണം ലഭിക്കുന്നു. സർക്കാർ ആനുകൂല്യം ലഭിക്കേണ്ട ആളിന് കൃത്യമായി ലഭിക്കുന്നു.

E-RUPI UPI DIGITAL PAYMENT


ആരാണ് E RUPI പുറത്തിറക്കുന്നത്.?

              സർക്കാരിന് വേണ്ടി UPI ആണ് ഇത് പുറത്തിറക്കുന്നത്. ഇന്ത്യയിലെ 10 ബാങ്കുകൾ വഴി ഇവ വിതരണം ചെയ്യും. ഇതിൽ 5 ബാങ്കുകൾക്ക് സ്വികരിക്കാനും അനുമതി നൽകിട്ടുണ്ട്. SBI, ICICI ബാങ്ക് ഓഫ് ബറോഡാ തുടങ്ങിയവയ്ക്ക് നൽകാനും സ്വീകരിക്കാനും അനുമതിയുണ്ട്. കാനറാ, കോട്ടക് തുടങ്ങിയവയ്ക്ക് നൽകാൻ മാത്രമാണ് അനുമതി നൽകിട്ടുള്ളത്.


ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങൾക്കും E RUPI ഉപയോഗിക്കാം

             സർക്കാർ അനുകൂല്യങ്ങൾ നൽകാൻ ആണ് സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യ കമ്പനികൾക്കും തങ്ങളുടെ ജോലിക്കാർക്ക് E RUPI നൽകാം എന്നാണ് പറയുന്നത്. ഒരു പ്രത്യേക ആവശ്യത്തിന് നൽകേണ്ട പണം അ കാര്യത്തിന് മാത്രം വിനിയോഗിക്കാൻ ഇത് വളരെയധികം ഉപകരിക്കും. ഒരു E RUPI ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നുള്ളതും ഇതിനെ കൂടുതൽ സുരക്ഷിതമാക്കുന്നു.

Previous Post Next Post