പൈസയുടെ കാര്യത്തിൽ ഈ 4 വിഭാഗത്തിൽ നിങ്ങൾ ഏത് തരക്കാരണ് ?

          ഓരോ മാസവും നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം എങ്ങനെയാണ് ചെലവഴിക്കുന്നത്. അതിനനുസരിച്ചു ആയിരിക്കും നിങ്ങളുടെ സമ്പത്ത് വർധിക്കുന്നത്. സമൂഹത്തിൽ ഉള്ളവരിൽ നാല് തരത്തിലാണ് ലഭിക്കുന്ന വരുമാനം ചെലവഴിക്കുന്നത്. അതനുസരിച്ച് നമ്മുടെ സമൂഹത്തിൽ നാല് തരത്തിലുള്ള സാമ്പത്തിക മേഖല തന്നെ രൂപപ്പെടുന്നു.അവ ഏതൊക്കെയാണെന്ന് കൃത്യമായി നിങ്ങൾ മനസ്സിലാക്കിയാൽ നിങ്ങൾക്കും, നിങ്ങൾ ഏത് വിഭാഗക്കാർ ആണെന്ന് മനസ്സിലാക്കാനും അതിൽ നിന്നും മാറി ഉയർന്ന മേഖലയിലേക്ക് പോകുവാനും സാധിക്കും.

Rich man



1. ചെലവാളികൾ 


      സമ്പത്ത് വളരെ കുറഞ്ഞവരും എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുകയും, മറ്റുള്ളവർ എപ്പോഴും പണക്കാർ ആയിരിക്കുന്നു എന്ന് പറഞ്ഞു നടക്കുകയും ചെയ്യുന്ന ഒരു വിഭാഗക്കാരാണ് ഇക്കൂട്ടർ . ഇവർ അങ്ങനെ ആയി തീരുന്നതിന് പ്രധാനകാരണം എപ്പോഴും മറ്റുള്ളവരെ പോലെ ജീവിക്കുക എന്നുള്ള ആഗ്രഹം കൊണ്ടു മാത്രമാണ്. ഇവർ സാധാരണ ലഭിക്കുന്ന വരുമാനത്തിന്റെ 90 ശതമാനവും സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി ചെലവഴിക്കാൻ ആണ് താൽപ്പര്യം. അതിനു വേണ്ടി വട്ടി പലിശയ്ക്ക് കടം വാങ്ങാനും താൽപ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ കയ്യിൽ ഒരിക്കലും പൈസ നിലനിൽക്കില്ല.

ഇത് നിങ്ങൾ വായിച്ചോ....

ചിട്ടികളിൽ ചേരുന്നത് ലാഭമോ നഷ്ട്ടമോ? നിങ്ങൾക്ക് KSFE ൽ ചിട്ടി ഉണ്ടോ?

2. ശരാശരിക്കാർ

             ഇവരുടെയും പ്രധാന പ്രശ്നം ചെലവുകൾ തന്നെയാണ് വരുമാനത്തിന് 70 ശതമാനവും ചെലവുകൾക്കായി മാറ്റിവയ്ക്കുന്നു ബാക്കി 30 ശതമാനം വിനോദങ്ങൾക്കും മറ്റ് ചെലവുകൾക്കായി ചെറിയ സമ്പാദ്യത്തിന് വേണ്ടിയും മാറ്റി വയ്ക്കുന്നു ഇവരുടെ പ്രധാന പ്രശ്നം എല്ലാ ചെലവുകളും കഴിഞ്ഞതിനുശേഷം മാത്രമാണ് സമ്പാദ്യത്തിലേക്കുള്ള തുക മാറ്റി വയ്ക്കുന്നത് ഇതുമൂലം സമ്പാദ്യം വർദ്ധിപ്പിക്കുവാൻ ഇവർക്ക് സാധിക്കുന്നില്ല. മാത്രമല്ല ഇവർക്ക് എമജൻസി ഫണ്ട്, ഇൻഷുറൻസ് പോളിസി, ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഉണ്ടാകില്ല അതുമൂലം പെട്ടന്ന് ഉണ്ടാവുന്ന ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാറുണ്ട്.എന്നാൽ ബാങ്ക് ലോൺ ഉള്ളതും ഇവരുടെ ഒരു പ്രശ്നം ആണ്.

ഇത് എല്ലാവരും വായിച്ചു....

ഗോൾഡ് ലോൺ എടുക്കുന്നതാണോ പേർസണൽ ലോൺ എടുക്കുന്നതാണോ നല്ലത്


3. സാമ്പത്തിക ഭദ്രത ഉള്ളവർ 


         സാമ്പത്തിക സ്വതന്ത്ര്യം അനുഭവിക്കുന്ന വിഭാഗമാണ് ഈ കൂട്ടർ. ഇന്നു കാണുന്ന 90% പണക്കാരും വളരെ സാമ്പത്തിക നില കുറഞ്ഞവരിൽ നിന്നും പണക്കാരായവർ ആയിരിക്കും. അതിനുള്ള പ്രധാന കാരണം ഇവർ 80% വരുമാനവും സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കുകയും ബാക്കി ചെലവഴിക്കുകയും ചെയ്യുന്നവരാണ്. ഇവർക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് ഓരോ മാസവും കൃത്യമായി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് നല്ല ധാരണ ഉണ്ടാവും അതുകൊണ്ടുതന്നെ അവ വ്യക്തമായി ഉപയോഗിക്കുകയും അതുവഴി കൂടുതൽ പണം സമ്പാദിക്കുകയും ചെയ്യുന്നു.ഇവർക്ക് മികച്ച  അടിയന്തിര ഫണ്ട്  ആരോഗ്യ ഇൻഷൂറൻസ് ജീവൻ രക്ഷ ഇൻഷ്വറൻസുകളും ഉണ്ടായിരിക്കും. സമ്പാദ്യം വർധിപ്പിക്കുന്ന സ്ഥിര നിക്ഷേപങ്ങളും മ്യുച്ചൽ ഫണ്ടിലും നിക്ഷേപങ്ങൾ ഉണ്ടായിരിക്കും

ഇത് എല്ലാവരും വായിച്ചു....

എന്താണ് സാമ്പത്തിക സ്വതന്ത്ര്യം? എങ്ങനെ നമുക്കും നേടിയെടുക്കാം

4. കോടിശ്വരന്മാർ.


           ലോകത്തിലേറ്റവും കുറവുള്ള വിഭാഗക്കാരാണ് കോടീശ്വരൻമാർ എന്നാൽ ലോകത്തിലുള്ള ആകെ സമ്പത്തിന്റെ 90 ശതമാനവും ഇവരുടെ കൈകളിൽ ആണെന്ന് മാത്രം. ഇവർക്ക് ലഭിക്കുന്ന വരുമാനം ഇവർ സദാസമയം വരുമാനം വർധിപ്പിക്കുന്ന പദ്ധതികളിലേക്ക് ,നി ക്ഷേപങ്ങളിലേക്കും നിക്ഷേപിച്ചു കൊണ്ട് അതിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയാണ് എപ്പോഴും ചെയ്യുന്നത്. ഇവയൊക്കെ ചെയ്യുന്നതിന് ഒരിക്കലും ഇവർതന്നെ ആവശ്യമായി വരുന്നില്ല. അതുകൊണ്ട് അവർക്ക് എല്ലാ സമയത്തും എല്ലാ കാര്യങ്ങളും ചെയ്യുവാനുള്ള സമയവും കൂടുതൽ കൂടുതൽ സമ്പാദ്യം വർധിപ്പിക്കുന്ന പദ്ധതികളിലും ആയിരിക്കും ആവശ്യത്തിലധികം പണവും സമൂഹത്തിൽ ഉന്നത പദവിയും ഇവർക്ക് ഉണ്ടായിരിക്കും.

ഇതും കൂടെ വായിക്കൂ....

നിക്ഷേപം തുടങ്ങുന്നതിനു മുൻപ് അറിയേണ്ട കാര്യങ്ങൾ


നിങ്ങൾ ഇതിൽ ഏത് വിഭാഗക്കാരാണ്.

             മുകളിൽ പറഞ്ഞ നാല് തരക്കാരിൽ ഏത് സ്വഭാവക്കാരാണ് നമ്മൾ എന്ന് വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞാൽ നമുക്ക് അതിൽനിന്നും അടുത്ത കാറ്റഗറിയിലേക്കും അതിൽനിന്നും അതിനടുത്ത കാറ്റഗറി യിലേക്കും മാറ്റപ്പെടുവാൻ സ്വയം തീരുമാനിക്കുകയും അതുവഴി കാലക്രമേണ നമ്മൾ മൂന്നാമത്തെയോ നാലാമത്തെയോ വിഭാഗക്കാരായി മാറുവാനും തീർച്ചയായും സാധിക്കുന്നതാണ് പലപ്പോഴും ഇതിനെപ്പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് മറ്റുള്ളവരെ പണക്കാർ എന്ന് നമ്മൾ പറയുന്നതും നമ്മൾ എപ്പോഴും പാവപ്പെട്ടവരായി ജീവിക്കേണ്ടി വരുന്നതും. അതിനാൽ സ്വന്തം ജീവിതത്തെ ഉയരങ്ങളിൽ എത്തിക്കുവാൻ സ്വയം തീരുമാനം എടുക്കൂ. ലക്ഷ്യപ്രാപ്തിയിൽ എത്തും വരെ..


أحدث أقدم