ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ്‌ കാർഡ്. എറ്റേർണ ക്രെഡിറ്റ്‌ കാർഡ് അറിയേണ്ടതെല്ലാം

        ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രീമിയം ക്രെഡിറ്റ് കാർഡ് ആണ് എറ്റേർണ ക്രെഡിറ്റ് കാർഡ്. ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത റിവേഴ്സ് പോയിന്റുകൾ ലഭിക്കുന്നു എന്നുള്ളതാണ്. പെട്രോൾ അടിക്കുമ്പോൾ ഷോപ്പിങ് നടത്തുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങിയുള്ള പണമിടപാടുകൾക്കാണ്  റിവാർഡ് പോയിന്റുകൾ ലഭിക്കുന്നത്.

Credit card


കാർഡ് ലഭിക്കുന്നതിനുള്ള ചെലവ്.

       

           കാർഡ് ലഭിക്കുന്നതിനായി ജോയിനിംഗ് ഫീസ് ആയിട്ട് 2499 രൂപയും GST യുമാണ് നൽകേണ്ടത് . 60ദിവസത്തിനകം ഇരുപത്തയ്യായിരം രൂപയിൽ കൂടുതൽ നാം ചെലവഴിക്കുക യാണെങ്കിൽ ചേരുന്നതിനുള്ള ഫീസ് ഒഴിവാക്കുന്നതാണ്. ഒരു വർഷത്തിൽ രണ്ടര ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ വാർഷിക ഫീസായ 2499 രൂപ +GST ഒഴിവാക്കുന്നതാണ്.

Whatsapp


റിവാർഡ്സ് പോയിന്റുകൾ 

              

     റിവാർഡ്സ് പോയിന്റുകളാണ് ഈ കാർഡിന് ഏറ്റവും വലിയ പ്രത്യേകത. കാർഡ് ലഭിച്ച 60 ദിവസത്തിനകം 50,000 രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ 10000 ബോണസ് പോയിന്റുകൾ ആണ് നിങ്ങൾക്ക് ലഭിക്കുക. ഷോപ്പിംഗ് നടത്തുമ്പോഴും ചെലവഴിക്കുന്ന അത്രയ്ക്കും100 രൂപയ്ക്ക് 15 പോയിന്റുകൾ വീതം ലഭിക്കുന്നു ഭക്ഷണം കഴിക്കുന്നതിനായി 100 രൂപ ചെലവഴിച്ചാൽ ഇതുപോലെ 15 റിവാർഡ് പോയിന്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതുപോലെ ഇന്റെനാഷണൽ ഷോപ്പിംഗ് നടത്തുമ്പോഴും 100 രൂപയ്ക്ക് 15 പോയിന്റുകൾ എന്ന നിലയിൽ പ്രതിമാസം 5000 രൂപയ്ക്ക് വരെ പോയിൻറ് കൾ നിങ്ങൾക്ക് നേടാവുന്നതാണ്. മറ്റുള്ള എല്ലാ ഇടപാടുകൾക്കും 3 പോയിന്റുകൾ ആണ് നൽകുന്നത്. ഒരു വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ 20,000 ബോണസ് റിവാർഡ്പോയിന്റ് നിങ്ങൾക്ക് ലഭിക്കും. ഓരോ റിവാർട്സ് പോയിന്റുകൾക്കും 25 പൈസയാണ് മൂല്യം വരുന്നത്. അങ്ങനെ 4 റിവാർഡ്സ് പോയിന്റുകൾക്ക് 1 രൂപ എന്ന കണക്കിന് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

 ഇത് എല്ലാവരും വായിച്ചു....

ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

 ഗുണങ്ങൾ


         പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുമ്പോൾ ഒരു ശതമാനം ഇന്ധന സർച്ചാർജ് ഒഴിവാക്കുന്നു എന്നാൽ 400 നും അയ്യായിരത്തിനുമിടയിൽ ചെലവഴിക്കുമ്പോൾ ആണ് ഈ റിവാർട്സ് പോയിന്റ് ലഭിക്കുന്നതെങ്കിലും ഒരു മാസത്തിൽ 250 രൂപവരെ മാത്രമേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. Paytm വഴി സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മറ്റൊരു ടിക്കറ്റ് കൂടെ സൗജന്യമായി ലഭിക്കുന്നു. ഇതും പ്രതിമാസം 250 രൂപ വരെയാണ്. 2500 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേഴ്സുകളും ആറുമാസം അല്ലെങ്കിൽ 12 മാസത്തെ EMI ആക്കി മാറ്റാൻ ഈ കാർഡ് മൂലം സാധിക്കുന്നതാണ്. ഈ കാർഡ് ലഭിക്കുന്നതോടുകൂടി ഒരു കോടി രൂപയുടെ സൗജന്യ പേഴ്സണൽ ആക്സിഡൻറ് ഹയർ കവറേജ് നിങ്ങൾക്ക് ലഭിക്കും.10 ലക്ഷം രൂപയുടെ സൗജന്യ പേഴ്സണൽ ആക്സിഡൻറ് നോൺ എയർബസ് കവറേജ് നിങ്ങൾക്ക് ഇതിനോടൊപ്പം ഉണ്ട്. നിങ്ങളുടെ കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ അപ്പോൾ തന്നെ ബാങ്കിനെ അറിയിക്കുകയാണെങ്കിൽ പിന്നീടുണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതല്ല.

ഇതും എല്ലാവരും വായിക്കുന്നു....

നിങ്ങൾക്ക് കടമുണ്ടോ ? എങ്ങനെ കടം തീർക്കാം ?

എങ്ങനെ അപേക്ഷിക്കാം

  

              21 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള 12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത അപേക്ഷിക്കുമ്പോൾ വരുമാനം തെളിയിക്കുന്നതിനുള്ള രേഖയും ഉദാഹരണത്തിന് സാലറി സ്ലിപ്പ്,ഇൻകം ടാക്സ് റിട്ടേൺ, എന്നിവ തിരിച്ചറിയൽ രേഖയായി ഉദാഹരണം ആധാർ കാർഡ്, വോട്ടർ ID,പാൻ കാർഡ്, പാസ്പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്, മേൽവിലാസം തെളിയിക്കാനുള്ള രേഖ ആയിട്ട് ആധാർകാർഡ് വോട്ടർ ID,പാസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലേതെങ്കിലും ഒന്നിന്റെ കോപ്പിയും നൽകണം ഓൺലൈൻ ആയോ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിൽ പോയോ കാർഡിന് അപേക്ഷിക്കാവുന്നതാണ്.

ഇത് കൂടെ വായിക്കൂ....

സമ്പാദ്യമാണോ നിക്ഷേപമാണോ നിങ്ങൾക്ക് വേണ്ടത് ?


أحدث أقدم