എങ്ങനെ കടം തീർക്കാം

       ഓരോ മനുഷ്യരും ആഗ്രഹിക്കുന്നത് സമൂഹത്തിൽ മറ്റുള്ളവരെ അപേക്ഷിച്ചു നല്ല ജീവിതം നയിക്കണം എന്നാണ്. അല്ലെങ്കിൽ മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാവണം എന്ന് തന്നെയാണ് .അത് പലരും പല രീതിയിൽ ചിന്തിക്കുന്നു എന്ന് മാത്രം. ഇവിടെയാണ് കടം എന്ന വില്ലനെ നാം വിളിച്ചു വരുത്തുന്നത്. കടം വരുത്തി വയ്ക്കുന്നതിൽ പണക്കാരൻ പാവപ്പെട്ടവൻ എന്ന് വേർതിരിവില്ല. അപ്പോൾ കടം ഇല്ലാത്തവർ ആരാണ് എന്ന് ചോദിച്ചാൽ അവരാണ് യഥാർഥ  സാമ്പത്തിക സ്വതന്ത്ര്യം അനുഭവിക്കുന്നർ എന്ന് പറയാം.

എന്താണ് കടം.

      വരുമാനത്തിൽ കൂടുതൽ ചെലവാക്കുന്നതാണ് കടം. സാധാരണ എല്ലാവർക്കും പറ്റുന്ന അബദ്ധം മാത്രമാണ്. അല്ലെങ്കിൽ തിരിച്ചറിവില്ലാതെ സംഭവിക്കുന്ന പ്രതിഭാസം. കുറച്ചു കൂടെ വെക്തമായി പറഞ്ഞാൽ നമുടെ ആഗ്രഹങ്ങൾക്കും അവശ്യങ്ങൾക്കും വേണ്ടി നമുക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അളവ് പരിശോധിക്കാതെ വരുത്തി വയ്ക്കുന്ന ചെലവാണ് കടം.

കടം തീർക്കുവാൻ എന്ത് ചെയ്യണം

       നമുക്കുള്ള കടത്തിന്റെ  കൃത്യമായ കണക്ക് ഉണ്ടെങ്കിൽ മാത്രമേ കടം പൂർണ്ണമായും തീർക്കുവാൻ സാധിക്കുകയുള്ളൂ. കൃത്യമായ കണക്കെന്ന് പറയുമ്പോൾ ഏതൊക്കെയാണ് കടം ആർക്കൊക്കെയാണ് കൊടുക്കേണ്ടത് എന്നിവയെ കുറിച്ചാണ്. ബാങ്ക് ലോൺ, കാർ ലോൺ, ഗോൾഡ് ലോൺ, മറ്റുള്ളവരിൽ നിന്നും സ്വകാര്യമയി വാങ്ങിയവ, ബ്ലേഡ് പലിശ കടം, ക്രെഡിറ്റ്‌ കാർഡ്,emi തുടങ്ങിയവ കൃത്യമായി കണക്കാക്കി ഒരു മാസം എത്ര രൂപ ഇവയ്ക്ക് വേണ്ടി ആവശ്യമായി വരുന്നത് എന്ന് കണക്കാക്കുക. ഇനി ഒരു മാസം എത്ര രൂപ നമുക്ക് വരുമാനം ഉണ്ട് എന്ന് കൃത്യമായി കണക്കാക്കുക. അപ്പോൾ നമുക്ക് മനസിലാകും ഇപ്പോൾ ഉള്ള വരുമാനം ഉപയോഗിച്ച് എത്ര കാലം കൊണ്ട് കടം തീർക്കാൻ സാധിക്കും എന്നുള്ളത്.

ഒരു പക്ഷെ ഇപ്പോൾ ഉള്ള വരുമാനം കൊണ്ട് തീർക്കാൻ സാധിക്കില്ല എന്ന് തോന്നുന്നുണ്ടെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. പരിഹാരം ഉണ്ട്.

          
           നിങ്ങളുടെ വരുമാനം എത്ര വർധിപ്പിച്ചാൽ കടം തീർക്കാൻ സാധിക്കും എന്ന് കണക്കാക്കുക അതിന് ശേഷം ഇപ്പോൾ ഉള്ള ജോലിയെക്കാളും കൂടുതൽ വരുമാനമുള്ള ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയോടൊപ്പം ഒരു അധിക വരുമാനം ലഭിക്കുന്ന ചെറിയ വഴികൾ കണ്ടെത്തുകയോ ചെയ്യണം . (കഠിനമായി ശ്രമിച്ചാൽ അത് നിങ്ങൾക്ക് സാധിക്കും ). ഇത്രയും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ചെലവുകൾ പരമാവധി കുറയ്ക്കുക. അതിലൂടെ കടം വീട്ടാൻ എത്ര രൂപ ലഭിക്കും എന്ന് നോക്കുക. അതിനുശേഷം പിന്നെയും എത്ര രൂപ ആവശ്യമാണ് എന്ന് കൂട്ടിനോക്കുക.അതിന് വേണ്ടി ബാധ്യതകൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. കടക്കാരനായ ഒരാൾക്ക് കാർ ഉള്ളത് മുതൽ സുഹൃത്തിന്റെ കല്യാണത്തിന് പുതിയ ഡ്രസ്സ്‌ വാങ്ങുന്നതും തട്ടുകടയിൽ നിന്ന് ചായ കുടിക്കുന്നതുവരെ ഒരു ബാധ്യതയായി കരുതുക. എല്ലാമുണ്ടായിട്ട് വീട്ടുമുറ്റത് കടം കൊടുത്തയാൾ വരുന്നതിലും നാണക്കേട് മറ്റൊന്നില്ല എന്ന് ഓർക്കുക. അത് ബാങ്കിൽ നിന്നായാലും വട്ടി പലിശക്കാരനായാലും.

    നമുക്ക് ഇപ്പോൾ എത്രമാത്രം കടം ഉണ്ട് എന്ന് തിരിച്ചറിവ് ഉണ്ടായാൽ അവ ഒഴിവാക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക.കഴിയുമെങ്കിൽ എല്ലാകടങ്ങളും ഒരുമിച്ചാക്കി ബാങ്ക് ലോൺ പോലെ ഒറ്റ കടമാക്കി മാസമാസം അടച്ചു തീർക്കാൻ ശ്രമിച്ചാൽ മനസമാധാനം കിട്ടാൻ സാധ്യത ഉണ്ട്.പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ കടബാധ്യത തീരുവാൻ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.

       അല്ലെങ്കിൽ ആർക്കൊക്കെയാണ് കൊടുക്കേണ്ടത് പലിശ കൂടിയ കടം ഏതൊക്കെയാണ് കുറഞ്ഞവ ഏതൊക്കെ എന്ന് മനസിലാക്കുക. അതുപോലെ ചെറിയ തുക കൊടുക്കാൻ ഉള്ളവ മുതൽ വലിയ കടങ്ങൾ ഉള്ളതിനെയും ക്രമപ്പെടുത്തുക. ചെറിയ കടങ്ങൾ ആദ്യം കൊടുക്കാൻ ശ്രമിച്ചാൽ കടം തീർക്കാനുള്ള ആത്മവിശ്വാസം കൂട്ടാൻ  നിങ്ങൾക്ക് സാധിക്കും അല്ലെങ്കിൽ പലിശ കൂടിയ ബ്ലേഡ് കടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക അത് നിങ്ങളുടെ കടത്തിന്റ വ്യാപ്തി കുറക്കാൻ സഹായിക്കും ഇതിൽ ഏത് ഓപ്ഷൻ വേണമെങ്കിലും തെരഞ്ഞെടുക്കുക.

         ഇത്തരത്തിൽ കടം തീർക്കാൻ ഒരു സമയ പരിധി സ്വയം ഉണ്ടക്കുക.5 വർഷമോ 10 വർഷമോ കൊണ്ട് കടം പൂർണ്ണമായും ഒഴിവാക്കുന്നത് വരെ അത്യാവശ്യങ്ങളൊഴിച്ച് ഒന്നിനും പൈസ ഉപയോഗിക്കില്ലെന്നു മനസ്സിൽ ദൃഡനിച്ഛയം എടുക്കുക തുടർന്ന് ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക. ക്ഷമയോടെ ഇ രീതിയിൽ കടം പൂർണ്ണമായും ഒഴിവാക്കിയാൽ പിന്നെ  സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് ചുവടുമാറ്റുക. അതോടെ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു സമ്പാദിക്കാനും സ്വപനങ്ങൾ യാഥാർദ്യമാക്കുവാനും സാധിക്കും അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കടബാധ്യത വേട്ടയാടുകയും.  സമ്പാദ്യം നിക്ഷേപം  എന്നിവ എന്തൊന്നുപോലും അറിയാതെ ജീവിക്കാനും ഒരു ജോലിയിൽ തന്നെ ജീവിതകാലം മുഴുവൻ ആയിരിക്കാനും ഇടയാകും.അതിനാൽ കടങ്ങൾ തീർക്കും എന്ന ഉറച്ച തീരുമാനം എടുക്കുകയും അതിനുവേണ്ടി മനസിനെ പാകപ്പെടുത്തുകയും ചെയ്യുക.സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങളെ തേടിവരും.