ഇനിമുതൽ സാധാരണകാരനും പെൻഷൻ ലഭിക്കും
അടൽ പെൻഷൻ യോജന
കൂലിപ്പണിക്കാർ മുതൽ ഡോക്ടർ വരെയുള്ള ഏതൊരാൾക്കും ഇനിമുതൽ പെൻഷൻ ലഭിക്കുന്ന സർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന. 18 വയസിനും 40വയസിനും ഇടയിലുള്ള എതിരൊരു ഇന്ത്യൻ പൗരനും ഇ പദ്ധതിയിൽ അംഗമാകാവുന്നതാണ്. എല്ലാമാസവും 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുവാൻ പ്രതിമാസം നിങ്ങൾ സംഭാവന നൽകാൻ ആഗ്രഹിക്കുന്ന തുകയനുസരിച്ചായിരിക്കും. 60 വയസ്സ് പൂർത്തിയാകുമ്പോളാണ് നിങ്ങൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങുക. പോസ്റ്റാഫിസുകളിലും എല്ലാ ദേശിയ ബാങ്കുകളിലും നിങ്ങൾക്ക് പെൻഷനുവേണ്ടി പദ്ധതിയിൽ ചേരാവുന്നതാണ്. ബാങ്കിൽ നിന്നും ലഭിക്കുന്ന അപേക്ഷ പത്രവും ആധാറിന്റെ പകർപ്പും നിലവിൽ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറും ആണ് അപേക്ഷിക്കാൻ ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് മുഖേനയും അംഗമാകാവുന്നതാണ്. അപേക്ഷ നല്കികഴിഞ്ഞാൽ ഒരു സ്ഥിതികരണ സന്ദേശം നിങ്ങളുടെ ഫോണിൽ ലഭിക്കും അതിനുശേഷം നിക്ഷേപം തുടങ്ങാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റിനുള്ള സൗകര്യവും ഉണ്ട്.