Yono Sbi പാസ്സ്‌വേർഡ്‌ മാറ്റുന്ന രീതി


             മിക്കവാറും എല്ലാ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് അവരുടെ  netbanking  പാസ്സ്‌വേർഡ് പല സുരക്ഷാകാരണങ്ങളാൽ ഇടയ്ക്കിടെ മാറ്റേണ്ടത് അത്യാവശ്യമാണ്  എന്നാൽ   എണ്‍പത് ശതമാനം    ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോക്താക്കളും  പാസ്സ്‌വേർഡ് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ഇല്ല അതിനുള്ള കാരണം എന്ന് പറയുന്നത്  എങ്ങനെ  മാറ്റാം നമ്മളിപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻറർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ  പാസ്സ്‌വേർഡ് മാറ്റി പുതിയ പാസ്‌വേഡ് എങ്ങനെയാണ് set ചെയുന്നത്   അല്ലെങ്കിൽ ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് മാറ്റാൻ അറിയില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്. അതിന് ഒരു  പരിഹാരമാണ് പറയാൻ പോകുന്നത്.
                                 അതിനു മുൻപായി എന്തിനാണ് നമ്മുടെ ഇൻറർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡ് ഇടയ്ക്കിടെ മാറ്റേണ്ടത് എന്ന് നമുക്ക് പലർക്കും സംശയമുണ്ടാകും അതിനുള്ള ഉത്തരം എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും വെബ്സൈറ്റ് വഴി ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുകയാണെങ്കിൽ അതായത് ഇൻറർനെറ്റ് ബാങ്കിംഗ് യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണെങ്കിൽ ഉദാഹരണത്തിന് ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഓൺലൈനായി ഒരു സാധനം വാങ്ങുന്നതിന് വേണ്ടിയോ  നമ്മൾ ഇൻറർനെറ്റ് ബാങ്കിന്റെ  യൂസർ ഐഡി, പാസ്‌വേർഡും ഉപയോഗിക്കുകയും അതിനുശേഷം നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ അനധികൃതമായി നഷ്ടപ്പെട്ടു  എന്ന ഒരു തോന്നൽ ഉണ്ടാവുകയും ചെയ്താൽ തീർച്ചയായും നമ്മുടെ യൂസർനെയിം പാസ്‌വേഡ് അല്ലെങ്കിൽ നമ്മുടെ ഇൻറർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡ് നിർബന്ധമായി മാറ്റേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ നമ്മൾ ഇൻറർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡ് ഉപയോഗിക്കുന്നത് അബദ്ധത്തിൽ മറ്റൊരാളുടെ  ശ്രദ്ധയിൽ പെടുകയോ  ചെയ്താൽ ആ പാസ്സ്‌വേർഡ് ദുരുപയോഗം ചെയ്യുമെന്ന് നമുക്ക് സംശയം  ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഇൻറർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡ് ഇപ്പോൾ ഉപയോഗിക്കുന്ന   പാസ്സ്‌വേർഡ് മാറ്റി പുതിയത് നമ്മൾ സെറ്റ് ചെയ്യണം. എങ്ങനെയാണ് പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം അതിനു മുൻപ് ഒരു കാര്യം കൂടെ നിങ്ങൾ അറിഞ്ഞിരിക്കണം.
ആരെങ്കിലുമാണ്  നമുക്ക് പാസ്‌വേഡ് സെറ്റ് ചെയ്തു തന്നത് എങ്കിലോ അതായത് നമുക്ക് ഇൻറർനെറ്റ് ബാങ്കിംഗ് രജിസ്റ്റർ ചെയ്യാൻ അറിയാത്തതു കൊണ്ട്  മറ്റൊരാളാണ് നമുക്ക് ഇൻറർനെറ്റ് ബാങ്ക് രജിസ്റ്റർ ചെയ്തു തന്നത് എങ്കിൽ നമ്മുടെ ഇൻറർനെറ്റ് ബാങ്കിംഗ് പാസ്സ്‌വേർഡ് അറിയാമായിരിക്കും ചിലപ്പോൾ അയാൾ ഓർത്തു വെയ്ക്കുകയും നമ്മളോട് വിശ്വസ്തത പുലർത്താത്ത ഒരാൾ ആണെങ്കിൽ തീർച്ചയായും ആ പാസ്സ്‌വേർഡ് ഉപയോഗിച്ച് നമ്മുടെ ഇൻറർനെറ്റ് ബാങ്കിംഗ് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട് അതിനാൽ നിശ്ചിത ഇടവേളകളിൽ സ്വന്തമായി തന്നെ നമ്മുടെ ലോഗിൻ പാസ്സ്‌വേർഡ്‌, പ്രൊഫൈൽ പാസ്സ്‌വേർഡ് മാറ്റേണ്ടത് വളരെ വളരെ അത്യാവശ്യമാണ്.
പാസ്‌വേഡ് set ചെയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 8 ഡിജിറ്റ് മുതൽ 20 ഡിജിറ്റ് വരെയാവണം. set ചെയുമ്പോൾ ശ്രദ്ധിക്കണം അല്ലെങ്കിൽ പാസ്സ്‌വേർഡ്‌ set ആകില്ല. 
പാസ്സ്‌വേർഡിന്  ഒരു ഉദാഹരണം നോക്കാം 46947All4good&
ഇവിടെ ആദ്യം അഞ്ചു അക്കങ്ങളും അതിന് ശേഷം ഇംഗ്ലീഷ് അക്ഷരങ്ങൾ ആണ് കൊടുത്തിരിക്കുന്നത് അതിൽ ഇംഗ്ലീഷ് അക്ഷരം ആദ്യം കൊടുത്തിരിക്കുന്നത് വലിയ അക്ഷരം ആണ് അതിന് ശേഷം ചെറിയ അക്ഷരങ്ങളും ആണ് അതുപോലെ ഇടക്ക് ഒരു അക്കവും ചേർത്തിട്ടുണ്ട് അവസാനമായി ഒരു ചിഹ്നം കൊടുത്തിട്ടുണ്ട്. ഇത്തരത്തിൽ പാസ്സ്‌വേർഡ്‌ നമ്മൾ set ചെയ്താൽ വളരെ നന്നായിരിക്കും. 
ഇനി എങ്ങനെ പാസ്സ്‌വേർഡ്‌ മാറ്റി പുതിയത് set ചെയ്യാം എന്ന്  നോക്കാം 
നിങ്ങളുടെ ഫോണിൽ yono app ഓപ്പൺ ചെയ്യുക അതിന് ശേഷം settings ഓപ്ഷൻ ക്ലിക് ചെയ്യുക തുടർന്ന് change login പാസ്സ്‌വേർഡ്‌ ഓപ്ഷൻ ക്ലിക് ചെയ്തു അവിടെ നിങ്ങൾ പുതുതായി set ചെയ്യാൻ ഉദ്ദേശിച്ച പാസ്‌വേഡ് ടൈപ്പ് ചെയ്യുക അതിന് താഴെ വീണ്ടും അതേ പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുക തുടർന്ന് സ്ഥിതികരിക്കുക അപ്പോൾ നമ്മൾ ബാങ്കുമായി ലിങ്ക് ചെയ്യ്ത മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരും അതിൽ കാണുന്ന otp നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുക അപ്പോൾ തന്നെ പാസ്സ്‌വേർഡ്‌ മാറി പുതിയത് set ആയി എന്ന് കാണാൻ സാധിക്കും.
 

أحدث أقدم