പണം മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കുന്നതിനുവേണ്ടി വര്‍ഷങ്ങളായി നിലനിന്നിരുന്ന പഴകിയ സംവിധാനങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനത്തെ മന്ധീഭാവിപ്പിക്കുന്ന തരത്തില്‍ വേഗത്തിലും, ഒരു പേപ്പറിന്റെയോ വസ്തുവിന്റെയോ ആവശ്യം ഇല്ലാതെ തികച്ചും ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടെ പൈസ കൈമാറ്റം ചെയ്യാനുള്ള ഒരു സാങ്കേതിക വിദ്യയാണ് PayPal. ഇന്ന് ലോകത്തിൽ ഉള്ള ഇത്തരം ഇലക്ട്രോണിക് സാമ്പത്തിക സമ്പ്രദായങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയിൽ ഒന്നാണ് ഇ പേയ്പാൽ. 1998 ൽ കാലിഫോർണിയ ആസ്ഥാനമായിയാണ് paypal സ്ഥാപിതമായത്. ആരംഭത്തിൽ ജനങ്ങൾ എതിർത്തിരുന്നുവെങ്കിലും ഇന്ന് ഇരുന്നൂറോളും രാജ്യങ്ങളിലെ ജങ്ങൾക്ക് നിത്യോപയോഗ പേയ്‌മെന്റ് സംവിധാനമായി മാറിക്കഴിഞ്ഞു.
ലോകത്തിന്റെ ഏത് രാജ്യത്തു നിന്നും ഇന്ത്യയിലേക്കും അതുപോലെ മറ്റേതൊരു രാജ്യങ്ങളിലേക്കും പണം കൈമാറ്റം ചെയ്യാൻ paypal വഴി സാധിക്കും മാത്രമല്ല ഓൺലൈൻ ആയിട്ട് സാധനങ്ങൾ വാങ്ങുന്നതിനും ഓൺലൈൻ ആയിട്ടുള്ള ഒട്ടുമിക്ക ധനകാര്യ ഇടപാടുകൾക്കും ഇന്ന് paypal ഒഴിച്ച് കൂടാനാവാത്ത പേയ്‌മെന്റ് സംവിധാനമായി മാറിരിക്കുകയാണ്. ഇത്തരത്തിൽ പേയ്പാൽ ജാനകിയമാകുവാനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായി പേയ്പാൽ മാറാൻ കാരണം ഇതിന്റെ സുരക്ഷയും കൈമാറ്റ രീതിയിലെ ലളിതമായി രീതികളും ആണ്. ഒരു ഇമെയിൽ അക്കൗണ്ടിന്റെ സഹായത്തോടെ നിഷ്പ്രയാസം നമുക്ക് ഒരു പേയ്പാൽ അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അതുപോലെ മറ്റൊരാളുടെ ഇമെയിൽ id ഉപയോഗിച്ച് കിട്ടേണ്ട ആൾക്ക് പൈസ അയച്ചു കൊടുക്കുവാനും സാധിക്കും ഇത്രയും എളുപ്പത്തിൽ പണം കൈമാറ്റം നടക്കുന്നത് കൊണ്ടാവും പേയ്പാൽ ഏറെ ജനപ്രീതി നേടിത്തതും തുടക്കത്തിൽ ഇമെയിൽ വഴി ഒരാളുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ഇമെയിൽ id മുഖാന്തിരം മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമായിരുന്നു പണം അയക്കാൻ സാധിച്ചിരുന്നത് എങ്കിലും ഇപ്പോൾ ഒരുപാട് സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ പേയ്പാൽ സംവിധാനം ഒരുക്കുന്നുണ്ട്.
ഇനി എങ്ങനെ ഒരു പേപ്പാൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം.
ഏതെങ്കിലുമൊരു വെബ് ബ്രോസർ മുഖാന്തരം paypal വെബ്സൈറ്റിൽ പ്രവേശിച്ചതിനു ശേഷം രജിസ്റ്റർ ചെയ്യുക. അല്ലായെങ്കിൽ ഒരു മൊബൈൽ ഫോണിൽ പ്ലേസ്റ്റോറിൽ നിന്നും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം നമുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനായി സൈനപ്പ് എന്നുപറയുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇമെയിൽ ഐഡി എന്ത് ചെയ്തു കൊടുക്കുക ശേഷം ഒരു പാസ് എടുത്തു ഏതു ചെയ്യുക തുടർന്നുവരുന്ന വിൻഡോയിൽ യഥാർത്ഥ പേരും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തുക. ഇത്രയുമായാൽ ഒരു പേപ്പാൽ അക്കൗണ്ട് തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. തുടർന്ന് നമ്മുടെ പ്രൊഫൈൽ എഡിറ്റ് ചെയ്തു നമുക്ക് നമ്മുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാം പോലെ നമ്മുടെ മൊബൈൽ നമ്പറും തുടക്കത്തിൽ ഇമെയിൽ ഐഡി തൊട്ടുതാഴെയായി രജിസ്റ്റർ ചെയ്തു വേരിഫൈ ചെയ്യേണ്ടത് ആയിട്ട് വരും വെരിഫൈ ചെയ്യുന്നതിന് നമ്മുടെ മൊബൈലിലേക്ക് ഒരു എസ്എംഎസ് അയക്കുകയും വരുന്ന ഒറ്റത്തവണ പാസ്‌വേഡ് നമ്മൾ തിരിച്ച് ടൈപ്പ് ചെയ്തു കൊടുത്തു നമ്മുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യാവുന്നതാണ് ഇത്രയുമായാൽ ഒരു പേപ്പാൽ ൽ അക്കൗണ്ട് നമ്മൾ ക്രിയേറ്റ് ചെയ്തു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ പൈസ അയക്കുന്നതിനും നമുക്കു ലഭിക്കുന്നതിനും നമ്മുടെ ഏതെങ്കിലും ബാങ്കിൽ ഉള്ള അക്കൗണ്ടുമായി ഈ പേപ്പാൽ പെയ്മെൻറ് സിസ്റ്റത്തെ ബന്ധിപ്പിക്കേണ്ടതാണ് ആയിട്ടുണ്ട്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് സാധിക്കുന്നതാണ്. എങ്ങനെയാണെന്ന് വെച്ചാൽ ഒന്നും ലഭിച്ച ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ ഈ കാർഡിനെ മുൻവശത്തുള്ള 16 നമ്പർ എൻറർ ചെയ്യുകയും അതിനുശേഷം ഇ 16 തൊട്ടുതാഴെയുള്ള വാലിഡിറ്റി ഡേറ്റ് നമ്മൾ അവിടെ മാസവും വർഷവും ടൈപ്പ് ചെയ്തു കൊടുക്കുക തുടർന്ന് എടിഎം കാർഡിലെ പിൻവശത്തുള്ള cvv കോഡ് അല്ലെങ്കിൽ cvc കോഡ് ടൈപ്പ് ചെയ്തു കൊടുക്കുക നമ്മുടെ പേരും ടൈപ്പ് ചെയ്തു കൊടുക്കുമ്പോൾ നമ്മുടെ paypal അക്കൗണ്ടുമായി നമ്മുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ലിംങ്ക് ആകുന്നതായിരിക്കും. അല്ലെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പരും ifsc കോഡ് പേര് എന്നിവ ടൈപ്പ് ചെയ്തു കൊണ്ടും പേപ്പൽ അക്കൗണ്ടുമായി നമ്മുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാവുന്നതാണ്.
ഇനി ഒരാൾക്ക് എങ്ങനെയാണ് പേപ്പാൽ വഴി പൈസ ട്രാൻസ്ഫർ ചെയ്യുന്നത് എന്ന് നോക്കാം. മേൽപ്പറഞ്ഞ രീതിയിൽ പേപാൽ അക്കൗണ്ട് രജിസ്റ്റർ ചെയ്തു ബാങ്കുമായി ലിങ്ക് ചെയ്ത ആക്ടിവേഷൻ ആക്കിയ ശേഷം നമ്മുടെ ബാങ്കിൽ നിന്നും paypal അക്കൗണ്ടിലേക്ക് പൈസ സെൻറ് ചെയ്യാവുന്നതാണ് അതിനുശേഷം മറ്റൊരാളുടെ ഏത് രാജ്യത്ത് ഉള്ള ആളുടെ ഏതായിരുന്നാലും അവരുടെ പേയ്‌പാൽ അക്കൗണ്ടിലേക്ക്, അവരുടെ പേയ്‌പാൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും അതിനുശേഷം അവർക്ക് അവരുടെ paypal അക്കൗണ്ടിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചശേഷം ബാങ്കിൽ നിന്നും പൈസ പിൻവലിക്കാൻ സാധിക്കുന്നതാണ്. Paypal അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ നമ്മുടെ paypal പ്രൊഫൈലിൽ ഒരു paypal ഐഡി നമുക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള paypal ഐഡി ഉപയോഗിച്ച് നമുക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ പൈസ കൈമാറ്റം ചെയ്യുന്നതിന് രണ്ടോമൂന്നോ സെക്കൻഡുകൾ കൊണ്ട് നമുക്ക് സാധിക്കും അതും ഒരിടത്തും പോകാതെ നമ്മുടെ മൊബൈൽ ഫോൺ അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള കമ്പ്യൂട്ടർ ഉപയോഗിച്ച് സാധിക്കും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഇതിനുള്ള ഒരു ദോഷവശം എന്ന് പറയുന്നത് ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്ന പൈസയ്ക്ക് ആനുപാതികമായി നിശ്ചിത തുക ഫീസ് ആയി പേയ്പാൽ കമ്പനി നമ്മളിൽ നിന്നും ഈടാക്കുന്നതാണ്. എന്നിരുന്നാലും നമ്മുടെ അത്യാവശ്യ കാര്യങ്ങൾക്കു വളരെയധികം ഉപകാരപ്രദമാണ് ഒരു പേയ്പാൽ അക്കൗണ്ട്.
പ്രത്യേകിച്ചും വിദേശത്തു നിന്നും പണം അയയ്ക്കുന്നവർക്കും വീട്ടിലിരുന്നുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തെ കമ്പനിയിൽ ഓൺലൈനായി ജോലി ചെയ്യുന്നവർക്ക് അവരുടെ ശമ്പളം വീട്ടിലേക്ക് വരുന്നതിന് പേയ്പാൽ പെയ്മെൻറ് സംവിധാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്.
