അതിനാൽ മിക്കവാറും ഭാരതീയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളും UPI അധിഷ്ഠിതമായ ഗൂഗിൾ പേ, ഫോൺപേ, പേ റ്റി എം മുതലായ ആപ്ലിക്കേഷനുകളാണ്ഉപയോഗിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുണ്ടെന്നു പറയുന്നത് yono sbi lite എന്ന് പറയുന്ന ആപ്ലിക്കേഷൻ പുതിയ രൂപത്തിൽ വന്നതിനുശേഷമാണ്. അപ്പോൾ നമുക്ക് എല്ലാവർക്കും സംശയം തോന്നും yono sbi lite എന്ന് പറയുന്ന ആപ്ലിക്കേഷന്റെ പഴയ രൂപം എന്താണെന്ന് എസ്.ബി.ഐ. യെ നിവെയർ എന്ന ആപ്ലിക്കേഷൻ രൂപമാറ്റം സംഭവിച്ചതാണ് yono lite sbi. . കുറച്ചുകൂടെ ഈസിയായി കൈകാര്യം ചെയ്യുന്ന ആപ്ലിക്കേഷൻ ആണ് yono lite എന്നുള്ളതു കൊണ്ടു തന്നെയാണ് സാധാരണ മറ്റൊരു അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യുന്നതിന് ആദ്യ കാലത്ത് യോനോ ലൈറ്റ് ആപ്ലിക്കേഷനിൽ വളരെ എളുപ്പം ആയിരുന്നെങ്കിലും ഇപ്പോൾ ഒറ്റ തവണ പാസ്‌വേഡ് മാത്രം ഉപയോഗിച്ച് നമുക്ക് ഇത് പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല മറിച്ച് നമ്മൾ നേരത്തെ നമ്മുടെ അക്കൗണ്ടിൽ ലിങ്ക് ചെയ്തു വച്ച അക്കൗണ്ടുകളിലേക്ക് മാത്രമാണ് വളരെ വേഗത്തിൽ പൈസ ട്രാൻസ്ഫർ ചെയ്യാൻ ഇന്ന് സാധിക്കുന്നത്.
ഇനി പെട്ടന്ന് പൈസ അയക്കണമെങ്കിൽ yono ആപ്ലിക്കേഷനിലെ യുപിഐ സാധ്യതകൾ ഉപയോഗിക്കേണ്ടതാ യിട്ട് വരും. എന്നിരുന്നാലും ബെനിഫിഷറി അക്കൗണ്ടുകൾ ആഡ് ചെയ്തു വെച്ചശേഷം അവയിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യുന്നത് തന്നെയാണ് yono lite sbi ആപ്ലിക്കേഷനും yono ആപ്ലിക്കേഷനും ഒക്കെ സുരക്ഷാ കാര്യത്തിൽ മുൻപന്തിയിൽ നെറുത്തുന്നത്.
ഇത്തരത്തിൽ ബെനിഫിഷ്യറി അക്കൗണ്ടുകൾ ആഡ് ചെയ്യുന്ന രീതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളിൽ പലർക്കും സംശയങ്ങളും അതുപോലെ നമ്മുടെ അക്കൗണ്ടിൽ നിന്നും ബെനിഫിഷറി അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പൈസ ട്രാൻസ്ഫർ ആകുമോ എന്നുള്ള ഭയവും കാരണം add ചെയ്യാൻ ഇന്നും മടിക്കുന്നതായി കാണുന്നത്. എന്നാൽ ഇത്തരം ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ല എന്നാണ് ഭാരതീയ സ്റ്റേറ്റ് ബാങ്ക് അവകാശപ്പെടുന്നത് നമുക്ക് എപ്പോൾ വേണമെങ്കിലും ബെനിഫിഷറി ആഡ് ചെയ്തു വച്ച അക്കൗണ്ടുകളെ ഡിലീറ്റ് ചെയ്യുവാൻ സാധിക്കും ആഡ് ചെയ്തു അത് അപ്രൂവൽ ആയതിനു ശേഷം മാത്രമേ, കേവലം 24 മണിക്കൂറിന് ശേഷം മാത്രമേ നമുക്ക് ബെനിഫിഷറി ആഡ് ചെയ്ത് അക്കൗണ്ടിലേക്ക് പൈസ അയക്കാൻ സാധിക്കു എന്നുള്ളത് ബെനിഫിഷറി അക്കൗണ്ടുകൾ ആഡ് ചെയ്യുന്നതിനുള്ള സ്റ്റേറ്റ് ബാങ്കിൻറെ മാനദണ്ഡം.
അക്കൗണ്ടുകൾ ആഡ് ചെയ്യുമ്പോൾ തന്നെ കൈമാറ്റം പരിധിയും നമുക്ക് നിശ്ചയിക്കാൻ സാധിക്കും എന്നുള്ളതും ഇതിൻറെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇത്തരത്തിൽ പരിധി നിശ്ചയിച്ചു വയ്ക്കുന്നത് നമ്മുടെ ട്രാൻസാക്ഷൻ നടത്തുന്ന കാര്യത്തിൽ ഏറെ സഹായിക്കും. മാത്രമല്ല ബെനിഫിഷറി ആഡ് ചെയ്ത അക്കൗണ്ടുകൾ നമ്മൾ ഡിലീറ്റ് ചെയ്താൽ അപ്പോൾ തന്നെ നമ്മുടെ അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ആവുകയും ചെയ്യും ആക്ടിവേഷൻ അവൻ 24 മണിക്കൂർ വരെ സമയം കാത്തിരിക്കേണ്ടതായിവരും. Yono sbi lite ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് ഏതൊരു കമ്പ്യൂട്ടറിൽ നിന്നും അല്ലെങ്കിൽ ഏതു സ്ഥലത്തായാലും മൊബൈൽ ഇല്ലെങ്കിൽ പോലും നമുക്ക് പൈസ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും യഥേഷ്ടം സാധിക്കുന്നു എന്നുള്ളത് യോനോ ആപ്ലിക്കേഷനുകളെ അപേക്ഷിച്ചു കുറച്ചൊന്നു മുന്നിൽ നിർത്താൻ യോനോ ലൈറ്റ് ആപ്ലിക്കേഷനെ പ്രാപ്തമാക്കുന്നുണ്ട്. എന്നാൽ യോനോ ആപ്ലിക്കേഷനെ അപേക്ഷിച്ച് ഫീച്ചറുകൾ കുറവാണെങ്കിലും sbi yono lite നല്ലത് തന്നെയാണ്.
Yono lite ആപ്ലിക്കേഷൻ ബെനിഫിഷറി ആഡ് ചെയ്യുന്നത് എന്ന് എന്ന് നോക്കാം
നമ്മളിൽ നിന്നും ആർക്കാണോ പൈസ കൈമാറ്റം ചെയ്യപ്പെടേണ്ടത് അയാളുടെ പേരും അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡ്, മേൽവിലാസവും ആഡ് ചെയ്യണം അതിനായി നമ്മൾ ചെയ്യേണ്ടത് ആദ്യം നമ്മുടെ യോനോ ലൈറ്റ് എന്ന് പറയുന്ന ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക തുടർന്ന് നമ്മുടെ പ്രൊഫൈൽ ക്ലിക്ക് ചെയ്തു നോക്കുമ്പോൾ രണ്ട് ഓപ്ഷൻ കാണാൻ സാധിക്കും അതിൽ രണ്ടാമത്തെ ഓപ്ഷൻ ആണ് add ബെനിഫിഷ്യറി ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു കൊണ്ട് നമുക്ക് ആഡ് ചെയ്യേണ്ട അക്കൗണ്ടുകളെ രേഖപ്പെടുത്താവുന്നതാണ്. ആദ്യമായി ബെനിഫിഷറി ആഡ് ചെയ്യേണ്ട ആളുടെ പേരും അതിനുശേഷം അയാളുടെ അക്കൗണ്ട് നമ്പറും സ്വീകരിക്കുന്നതിനായി വീണ്ടും അതേ അക്കൗണ്ട് നമ്പർ അതേപടി ടൈപ്പ് ചെയ്യുക. അതിനുശേഷം ഐ എഫ് എസ് സി കോഡ് മൊബൈൽ നമ്പറും കൃത്യമായ മേൽവിലാസവും ആഡ് ചെയ്യുക തുടർന്ന് നമ്മുടെ ഹൈ സെക്യൂരിറ്റി പാസ്സ്‌വേർഡ് ആയ ട്രാൻസാക്ഷൻ പാസ്‌വേഡ് അല്ലെങ്കിൽ പ്രൊഫൈൽ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു കൊടുക്കാം തുടർന്ന് നമ്മുടെ ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു പാസ്‌വേഡ് വരികയും ആ പാസ്സ്‌വേർഡ് അതെപടി ടൈപ്പ് ചെയ്തു കൊടുക്കുകയും ചെയ്യുമ്പോൾ ബെനിഫിഷറി ആഡ് ആവുന്നതാണ് തുടർന്ന് 24 മണിക്കൂർ കഴിഞ്ഞ് ആക്ടിവേഷൻ msg വരികയും അതിന് ശേഷം നിയമാനുസരണം പണം കൈമാറ്റം ചെയ്യാവുന്നതാണ്.
