PhonePe app വഴി സ്വർണ്ണം വാങ്ങാം ലോക്കറിൽ വെക്കാം വിൽക്കാം ലാഭം നേടാം

                  സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും കൂടുകയാണ് ഇങ്ങനെ പോയാൽ ഒരു ഗ്രാം സ്വർണ്ണം വാങ്ങണമെങ്കിൽ ഒരുപാട് പണിയെടുക്കേണ്ട അവസ്ഥ വരുമെന്ന നിലയിലാണ്. എന്നാൽ അന്നന്നു കിട്ടുന്ന പൈസക്ക് കുറച്ച് സ്വർണ്ണം വാങ്ങിയാലോ അതും നിസ്സാര വിലക്ക് 10 രൂപ മുതൽ വാങ്ങാൻ പറ്റിയാലോ മനസിലായില്ല അല്ലെ എല്ലാം വിശിദമായി തന്നെ മനസിലാക്കാം സാധാരണക്കാരായ ദിവസക്കൂലിക്ക് പോകുന്ന ജോലിക്കാർ മുതൽ മാസാവരുമാനക്കാർക്കും ബിസ്സിനസ്സ് ചെയ്യുന്നവർക്കും എന്ന് വേണ്ട സർക്കാർ ജോലിക്കാർ ഉൾപ്പടെ ആർക്കും ഒരു സ്വർണ്ണ ജുവല്ലറിയിലേക്കും പോകാതെ നമ്മുടെ കൈയിൽ ഉള്ള ഫോൺ ഉപയോഗിച്ച് ഒറ്റത്തവണ  കുറഞ്ഞത് 10 രൂപ മുതൽ 2ലക്ഷം വരെ തുകക്ക് ഏത് സമയത്തും സ്വർണ്ണം വാങ്ങാനും വിൽക്കാനും അതുമാത്രമല്ല വളരെ സുരക്ഷിതമായി ലോക്കറിൽ സൂക്ഷിക്കുകയും ആവശ്യം ഉള്ളപ്പോൾ വീട്ടിൽ കൊണ്ടുവരികയും ചെയുന്ന ഓൺലൈൻ സംവിധാനം ഇന്ന് നിലവിൽ ഉണ്ട്. ഒരുമിച്ചു ഒരു തുകക്ക് ഒരു കല്യാണത്തിനോ ,മറ്റ് സ്വർണ്ണം ആവശ്യം വരുന്ന കാര്യങ്ങൾക്കോ വേണ്ടി സ്വർണ്ണം വാങ്ങാൻ ആലോചിക്കുമ്പോൾ പെട്ടന്ന് അത്രയും തുക കണ്ടെത്താനും ഓരോ ദിവസവും വിലകുടുന്ന സ്വർണ്ണംവാങ്ങേണ്ടി വരുന്ന സാധാരണകാരന്  മാനസിക സമ്മർദമായിരിക്കും സമ്മാനിക്കുക.
               ഇതിനൊരു ശാശ്വത പരിഹാരവുമായിട്ടാണ് phonepe എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള Gold investment. 
Phonepe അപ്ലിക്കേഷൻ വഴി സ്വർണ്ണം വാങ്ങുമ്പോഴും ലോക്കറിൽ വെക്കുമ്പോഴും  ഒക്കെ നമ്മുടെ പണത്തിനു എന്തെങ്കിലും സുരക്ഷ ഉണ്ടോ എന്ന് പലർക്കും സംശയം ഉണ്ടാകും ഇ സംശയം സാധാരണക്കാർക്ക് മാത്രമല്ല അത്യാവശ്യം പൈസ ഉള്ളവർക്ക് പോലും തങ്ങളുടെ പൈസ നഷ്ടമാകുമോ ഇത്തരത്തിൽ നിക്ഷേപം നടത്തിയാൽ എന്ന് തോന്നുന്നതിൽ തെറ്റില്ല. അതിനുള്ള മറുപടിയെന്ന് പറയുന്നത് phonepe എന്ന ആപ്ലിക്കേഷൻ ഇന്ത്യയിലെ ഒരു കമ്പനിയാണ് മാത്രമല്ല ഓൺലൈൻ ഷോപ്പിങ്ങിലെ ആഗോള ഭീമന്മാരിൽ ഒരാളായ Flipkart ലേക്ക്   phonepe  ലയിച്ചതോടെ  സുരക്ഷയുടെ കാര്യത്തിലും പ്രവർത്തനക്ഷമതയുടെ കാര്യത്തിലും ഇന്ത്യയിലെ മറ്റ് പേയ്‌മെന്റ് app കളെക്കാളും മുന്നിൽ നിൽക്കുകയാണ്. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപെടേണ്ട കാര്യവുമില്ല മാത്രമല്ല ഇത്തരത്തിൽ വലിയൊരു കമ്പനി ആരെയെങ്കിലും പറ്റിക്കുകയോ നിക്ഷേപിച്ച തുകയോ തരാതിരിക്കുകയോ ചെയ്താൽ ആ കമ്പനിക്ക് തന്നെയാവും നഷ്ടം കാരണം കേവലം ഒന്നോ രണ്ടോ ലക്ഷം രൂപ നഷ്പ്പെടുത്തി കോടാനുകോടി ആസ്തിയുള്ള കമ്പനികൾ തങ്ങളുടെ പേര് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കില്ല അതിനാൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു help സംവിധാനം ഇവർക്ക് ഉണ്ടാകും. 
                       ഇനി എങ്ങനെയാണ്  ഫോൺപേ ആപ്ലിക്കേഷനിൽ നിന്നും  സ്വർണ്ണം വാങ്ങുന്നത്, ലോക്കറിൽ സൂക്ഷിക്കുന്നത്,  വിൽക്കുന്നത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് നോക്കാം   . അതിനായി നാം ചെയ്യേണ്ടത് ഫോണിൽ ഫോൺപേ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക എന്നുള്ളതാണ്. Play store സന്ദർശിച്ചു serch ചെയ്താൽ app നമുക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് തുടർന്ന് ഒരു പ്രൊഫൈൽ സൃഷ്‌ടിക്കുക അതിന്ശേഷം നമുക്ക് നിലവിലുള്ള ഒരു ബാങ്ക് അക്കൗണ്ടുമായി ഇ ഫോൺ പേ ആപ്ലിക്കേഷൻ ലിങ്ക് ചെയ്യുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ സ്വർണ്ണം വാങ്ങാൻ നമ്മുടെ app റെഡിയായി എന്ന് തന്നെ പറയാം. 
അടുത്തതായി നമ്മൾ ചെയേണ്ടത് അപ്ലിക്കേഷൻ തുറക്കുമ്പോൾ നിരവധി കാര്യങ്ങൾ കാണാൻ സാധിക്കും അതിൽ നിന്നും Gold എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് നമുക്ക് സ്വർണ്ണം വാങ്ങാനുള്ള കാര്യങ്ങൾ എങ്ങനെ എന്നുള്ള ഒരു വീഡിയോ അവിടെ കാണാൻ സാധിക്കും അതിന് മുകളിലായി രണ്ട് option കാണാൻ സാധിക്കും അതായത് രണ്ട് കമ്പനികളിൽ നിന്നും സ്വർണ്ണം വാങ്ങാനുള്ള option ആണ്. Safe gold, MMTC എന്ന 2 GOLD കമ്പനികളാണ്. ഇവ രണ്ടും 99%ശുദ്ധമായ സ്വർണ്ണമാണ് വിൽക്കുന്നത് അതിനാൽ ജൂവല്ലറികളിൽ നിന്നും വാങ്ങുന്ന സ്വർണ്ണത്തെക്കൾ വില കുറച്ച് കൂടുതൽ ആയിരിക്കും. 
മേല്പറഞ്ഞ ഏത് കമ്പനി  ക്ലിക് ചെയ്താലും നേരെ എത്തുന്നത് 10 രൂപ മുതൽ സ്വർണ്ണം വാങ്ങുന്ന ഓപ്ഷൻ ആണ്. അവിടെ നിന്നും ഒറ്റ ക്ലിക്കിൽ 10  മുതൽ 30 ഗ്രാം വരെ വിലയുള്ള സ്വർണ്ണം വാങ്ങാൻ സാധിക്കും. അതിനു ശേഷം നമ്മുടെ debit card,  ക്രെഡിറ്റ്‌ കാർഡ് ഉപയോഗിച്ചോ upi, ഇന്റർനെറ്റ്‌ ബാങ്കിംഗ് വഴിയോ അതുമല്ലങ്കിൽ phonepe wallet നിന്നോ pay ചെയ്യാവുന്നതാണ്. പണമടച്ചു കഴിഞ്ഞാൽ കോൺഫോർമേഷൻ മെസ്സേജ് വരും. ട്രാൻസാക്ഷൻ id യും ലഭിക്കും നമ്മുടെ phonepe ലിങ്ക് ചെയ്ത ഈമെയിലിലേക്ക് ട്രാൻസാക്ഷൻ ഡീറ്റൈൽസും pdf ആയി ബില്ലും അപ്പോൾ തന്നെ അയച്ചുതരും. 
                     ഇനി നമ്മൾ വാങ്ങിയ സ്വർണ്ണം നമുക്ക് വീട്ടിൽ കൊണ്ടുവന്നു തരും അതിനായി Delivery ഓപ്ഷൻ ക്ലിക്ക് ചെയ്യുക തുടർന്ന് പിൻകോഡ് ടൈപ്പ് ചെയ്യുക. കേരളത്തിലെ 90 % പോസ്റ്റൽ അഡ്രസ്സിലും ഫ്ലിപ്കാർട്ടിന് സർവീസ് ഉള്ളതിനാൽ പരമാവധി 7 ദിവസത്തിനുള്ളിൽ നമ്മൾ വാങ്ങിയ സ്വർണ്ണം വീട്ടിൽ ലഭിക്കും ഇതിനായി സർവീസ് ചാർജ് നമ്മൾ കൊടുക്കേണ്ടതായി വരും. ഇനി ഡെലിവറി ഓപ്ഷൻ കൊടുക്കാതെ നമുക്ക് phonepe ആപ്പിന്റെ ലോക്കറിൽ ഇ സ്വർണ്ണം വരണമെങ്കിൽ സൂക്ഷിക്കാം. അതാവും കുറച്ചുകൂടെ നല്ലത്. കാരണം വിലകൂടുന്ന സമയത്ത് വിൽക്കാൻ വളരെ എളുപ്പവും അതിലുടെ അവിശ്വസനീയമായ ലാഭം നേടാനും സാധിക്കും. 
ഇനി വാങ്ങിയ സ്വർണ്ണം എങ്ങനെ വിൽക്കാം എന്ന് നോക്കാം. 
നമ്മൾ phonepe വഴി സ്വർണ്ണം വീട്ടിൽ വാങ്ങി സൂക്ഷിക്കുകയാണെങ്കിൽ നേരിട്ട് എവിടെഎങ്കിലും കൊണ്ടുപോയി വിൽക്കേണ്ടതായി വരും എന്നാലും 99% പരിശുദ്ധ സ്വർണ്ണം ആയതിനാൽ ആഭരണ സ്വർണ്ണത്തെ ക്കൾ കൂടിയ വില നമുക്ക് ലഭിക്കും. ഇനി നമ്മൾ വാങ്ങിയ സ്വർണ്ണം phonepe ലോക്കറിൽ സൂക്ഷിക്കുകയാണെങ്കിൽ sell ഓപ്ഷൻ ഉപയോഗിച്ച് വിൽക്കാൻ നമ്മൾ എത്ര കുറഞ്ഞ തുകക്ക് വാങ്ങിയതായാലും വിൽക്കുന്ന സമയത്തെ തുക നമുക്ക് ലഭിക്കും. 
പലപ്പോഴായി നൂറോ ഇരുന്നൂറോ രൂപക്ക് വീതം വാങ്ങി ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണം വിലകൂടിയ സമയത്ത് വിട്ടാൽ വിശ്വസിക്കാനാവാത്ത ലാഭം കൊയ്യാൻ നമുക്ക് സാധിക്കും എന്ന് മാത്രമല്ല നമ്മുടെ ഏത് സാമ്പത്തിക കാര്യവും അതിലുടെ സഭലമാവുകയും ചെയ്യും.
                    കൃത്യമായ tax കാര്യങ്ങൾ phonepe പിന്തുടർന്നു പോകുന്നതിനാൽ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ ഇൻകംടാക്സിനെ പേടിക്കണ്ട കാര്യവും ഇല്ല. ചുരുക്കി പറഞ്ഞാൽ സാധാരണകാരനും പണക്കാരനും എന്ന് വേണ്ട എല്ലാ മേഖലയിൽ ഉള്ളവർക്കും ഒരുപാട് ഉപകാരം ചെയുന്ന ഒരു സംവിധാനം തന്നെയാണ് phonepe Gold ഇൻവെസ്റ്റ്മെന്റ്. 
     
أحدث أقدم