ഇൻഷുറൻസ് എന്നത് ഒരു ഇൻവെസ്റ്റ്മെന്റ് അല്ല മറിച്ച് നമുക്ക് നൽകുന്ന ഒരു പ്രൊട്ടക്ഷൻ ആണ് ഇൻഷുറൻസ്. അതായത് ഒരു വീട്ടിൽ ചെലവുകൾ എല്ലാം വഹിക്കുന്നത് ഏതെങ്കിലും ഒരാളായിരിക്കും അല്ലെങ്കിൽ ഒരാളുടെ വരുമാനത്തിലാണ് ഒരു വീട് കഴിഞ്ഞു പോകുന്നത് എന്ന് കരുതുക.
അങ്ങനെയാണെങ്കിൽ അയാളുടെ വരുമാനം ഉപയോഗിച്ചിട്ടായിരിക്കും ആ വീട്ടിലെ എല്ലാ ചെലവുകൾക്കും ആവശ്യമായിട്ടുള്ള പണം വരുന്നത്. എന്നാൽ അയാൾക്ക് പെട്ടെന്ന് എന്തെങ്കിലും അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്യുകയാണെങ്കിൽ ആ കുടുംബത്തിലെ എല്ലാ സാമ്പത്തിക കാര്യങ്ങളും പെട്ടെന്ന് തന്നെ നിലച്ചു പോകും. അത്തരമൊരു സാഹചര്യമുണ്ടായി വരുമാനം കൊണ്ടുവരുന്ന ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വീട്ടിലെ സാമ്പത്തിക കാര്യങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മുൻകരുതലിന് നമ്മൾ ചെലവാക്കുന്ന തുകയാണ് ഇൻഷുറൻസ് എന്ന് പറയുന്നത്. മറ്റൊരു ഉദാഹരണം പറയാം നമ്മൾ എന്തിനാണ് നമ്മുടെ വാഹനങ്ങൾക്ക് വാഹന ഇൻഷുറൻസ് എടുക്കുന്നത്. വാഹനം എവിടെയെങ്കിലും ഇടിക്കുകയോ അപകട സംഭവിക്കുകയോ ചെയ്തു കഴിഞ്ഞാൽ ആ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുന്നതിന് വേണ്ട തുക or നഷ്ടപരിഹാരം കിട്ടുവാനും. നമ്മുടെ വാഹനമിടിച്ചു മറ്റേതെങ്കിലും വാഹനത്തിനോ ആളിനോ എന്തെങ്കിലും നഷ്ടം വന്നു കഴിഞ്ഞാൽ അവർക്ക് ഉണ്ടാകുന്ന നഷ്ടം കൊടുക്കുവാനുള്ള തുക ലഭിക്കുന്നതിനുമാണ് നമ്മൾ വാഹന ഇൻഷുറൻസ് എടുക്കുന്നത്. വാഹനങ്ങൾ നമുക്ക് റോഡിൽ ഇറങ്ങി ഓടിക്കണമെങ്കിൽ വാഹനം വാങ്ങുമ്പോൾ തന്നെ നമ്മൾ ഇൻഷുറൻസ് എടുത്തിട്ടുണ്ടാവും അത് കൃത്യമായി പുതുക്കുകയും ചെയ്യും എന്നാൽ നമുക്ക് സ്വന്തമായി ഉണ്ടാകുന്ന അപകടങ്ങൾക്കോ രോഗങ്ങൾക്കോ അല്ലെങ്കിൽ നമ്മളെ ആശ്രയിച്ചു കഴിയുന്ന കുടുംബക്കാർക്ക് സാമ്പത്തികമായി നമ്മളില്ലെങ്കിൽ ജീവിക്കുവാൻ വേണ്ടി ഒരു ചെറിയ തുകയെങ്കിലും കിട്ടുന്നതിനുവേണ്ടി നമ്മൾ എത്ര പേരാണ് ഇൻഷുറൻസ് എടുക്കുന്നത്. വാഹനങ്ങൾക്ക് ഇൻഷുറൻസ് എടുക്കുന്നതിനെക്കാളും നിർബന്ധമായും നമ്മളെല്ലാവരും ഒരു ഇൻഷുറൻസ് എടുത്തിട്ടുണ്ടാവണം പ്രത്യേകിച്ച്. നിങ്ങൾ ഏതെങ്കിലും തരത്തിൽ നിക്ഷേപങ്ങൾ നടത്തുന്നവരോ നടത്താൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ അതിനു മുൻപ് തന്നെ ഒരു ഇൻഷുറൻസ് എടുത്ത് വലിയൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നതിനെ തടയിടുന്ന രീതിയിൽ ഒരു മുൻകരുതൽ എടുത്തിട്ട് വേണം നിക്ഷേപങ്ങൾ നടത്തുവാൻ എന്നാൽ മാത്രമേ നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് എന്തെങ്കിലും പെട്ടെന്ന് സംഭവിച്ചാലും നമ്മുടെ വീട്ടിലുള്ളവർക്ക് വലിയൊരു തുക ഇൻഷുറൻസ് ആയിട്ട് ലഭിക്കുകയും ഭാവിയിൽ ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ സാധിക്കുകയും ചെയ്യും.
നമ്മൾ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രധാനമായിട്ടും രണ്ട് തരം ഇൻഷുറൻസ് എടുത്തിട്ടുണ്ടാവണം ഒന്നാമത്തെത് ലൈഫ് ഇൻഷുറൻസും രണ്ടാമത്തത് മെഡിക്കൽ ഇൻഷുറൻസ്.
നമുക്ക് എന്തെങ്കിലും സംഭവിച്ച നമ്മൾ മരണപ്പെട്ടു കഴിഞ്ഞാൽ നമ്മളെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിലുള്ളവർക്ക് വലിയൊരു തുക ഇൻഷുറൻസ് ആയിട്ട് ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് നമ്മൾ ലൈഫ് ഇൻഷുറൻസ് എടുക്കുന്നത്. മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് നമുക്ക് പെട്ടെന്ന് ഏതെങ്കിലും രോഗം വരികയോ അതിന് ഓപ്പറേഷൻ ആവശ്യമായ വരികയോ ഇനി നമ്മൾ എവിടെയെങ്കിലും ആക്സിഡന്റ് ആയി നമുക്ക് എന്തെങ്കിലും ഓപ്പറേഷൻ ചെയ്യേണ്ടി വരികയാണെങ്കിൽ ഒക്കെ നമുക്ക് ആശുപത്രിയിൽ വളരെയധികം തുക ചെലവാക്കേണ്ടി വരും ഈ ഒരു ആവശ്യത്തിന് നമുക്ക് മെഡിക്കൽ ഇൻഷുറൻസ് വളരെയധികം പ്രയോജനം ചെയ്യും മെഡിക്കൽ ഇൻഷുറൻസ് എടുക്കുമ്പോൾ നമ്മുടെ ഫാമിലി മെമ്പർമാരെ എല്ലാവരെയും ചേർത്ത് എടുക്കുന്നതായിരിക്കും നല്ലത്. അതുപോലെ ലൈഫ് ഇൻഷുറൻസ് എടുക്കുമ്പോൾ കുടുംബത്തിന് ആർക്കൊക്കെയാണോ വരുവാനുള്ളത് അവരെല്ലാവരും ഓരോ ഇൻഷുറൻസ് എടുക്കുന്നതായിരിക്കും നല്ലത്. ചില ആൾക്കാർ ഇൻഷുറൻസ് എടുക്കുന്നത് ടാക്സ് കുറയ്ക്കുന്നതിന് വേണ്ടിയൊക്കെയാണ്. അതുപോലെ ഏതെങ്കിലും ഇൻഷുറൻസ് ഏജന്റ് മാരുടെ സമ്മർദ്ത്തിന്റെ ഫലമായും ഏതെങ്കിലും ഇൻഷുറൻസ് ചാടിക്കയറി എടുക്കാറുണ്ട്. ഇൻഷുറൻസ് ഏജന്റ് വാർ പറയാറുണ്ട് നമുക്ക് കുറെ വർഷങ്ങൾ കഴിയുമ്പോൾ കുറേ അധികം പൈസ ഒരുമിച്ച് കിട്ടും അതുകൊണ്ട് ഇൻഷുറൻസ് ഒരു ഇൻവെസ്റ്റ്മെന്റ് ആണ് എന്നൊക്കെ. അങ്ങനെയുള്ള ഇൻഷുറൻസുകൾ നമുക്ക് ഇൻഷുറൻസ് എന്ന രീതിയിൽ വലിയൊരു പ്രയോജനം ചെയ്യാനുള്ള സാധ്യതയും കുറവാണ് നിക്ഷേപം എന്ന രീതിയിൽ നമുക്ക് ഒരു വളർച്ച ഉള്ള തായി കണക്കാക്കി നോക്കിയാൽ കിട്ടാറുമില്ല. അതുകൊണ്ട് ഇൻഷുറൻസിനെ ഒരാളും നിക്ഷേപം ആയിട്ട് കാണാതിരിക്കുക. നമ്മുടെ ജീവിതത്തിന്റെ പ്രൊട്ടക്ഷൻ വേണ്ടി എടുക്കുന്ന ഒരു റിസ്ക്കായിട്ടാവണം ഇൻഷുറൻസിന് കാണേണ്ടത്. അതുപോലെ നമ്മുടെ വരുമാനത്തിനനുസരിച്ചായിരിക്കണം നമ്മൾ ഒരു ഇൻഷുറൻസ് ചേരേണ്ടത് നമുക്ക് ഒരു മാസം എത്രയാണ് വരുമാനമുള്ളത് അതിനാനുപാധികമായി നമ്മുടെ കുടുംബത്തിലുള്ളവർക്ക് കുറച്ചുകാലം മുന്നോട്ടു സാമ്പത്തികമായി പോകുവാൻ നമ്മുടെ അഭാവത്തിൽ ജീവിക്കുവാനുള്ള പണം എത്രയാണോ കിട്ടേണ്ടത് അതായിരിക്കണം നമ്മുടെ ഇൻഷുറൻസ് തുക. അതിനനുസരിച്ചിട്ട് വേണം നമ്മൾ ഏതെങ്കിലും ഒരു ഇൻഷുറൻസ് പ്ലാൻ തെരഞ്ഞെടുത്ത് ചേരേണ്ടത്. അങ്ങനെയാവുമ്പോൾ നമുക്ക് എന്തെങ്കിലും സംഭവിക്കുകയോ അപകടം സംഭവിക്കുകയോ ഒക്കെ ചെയ്തു കഴിഞ്ഞാൽ ആ ഒരു വിഷമം ഉണ്ടെങ്കിൽ പോലും സാമ്പത്തികമായി യാതൊരുവിധമായിട്ടുള്ള പ്രശ്നങ്ങളും നേരിടാതിരിക്കുമ്പോൾ നമ്മുടെ കുടുംബത്തിലുള്ളവർ സമാധാനത്തോടെ ജീവിക്കും. അതുകൊണ്ട് ഇൻഷുറൻസിനെ ഇൻഷുറൻസ് ആയി നിക്ഷേപങ്ങളെ നിക്ഷേപങ്ങളായും മാത്രം കാണണം എന്ന് പറയുന്നത്.