Post office Saving Schemes Malayalam

 


ഏറ്റവും സുരക്ഷിതമായി സാധാരണക്കാർക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതികൾ ആണല്ലോ പോസ്റ്റ് ഓഫീസുകളിലൂടെ സർക്കാർ നടപ്പിലാക്കുന്നത്. അത്യാവശ്യം മാന്യമായ രീതിയിലുള്ള പലിശയും മ്യൂച്ചൽ ഫണ്ട് സ്റ്റോക്ക് മാർക്കറ്റ് പോലെ റിസ്ക് പിടിച്ച നിക്ഷേപങ്ങൾ ആഗ്രഹിക്കാതെ വളരെ ചെറിയ പൈസ പോലും നിക്ഷേപിച്ച് സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആൾക്കാരും തെരഞ്ഞെടുക്കുന്നത് പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളാണ് . ഇത്തരത്തിൽ പോസ്റ്റോഫീസ് വഴി നടത്താവുന്ന പ്രധാനപ്പെട്ട അഞ്ചുനിക്ഷേപ പദ്ധതികളെക്കുറിച്ചും അതിൻറെ വിശദാംശങ്ങളുമാണ് ഇവിടെ പറയാൻ പോകുന്നത്.

1.നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്

ഒരുതവണ നിക്ഷേപിച്ച് 5 വർഷം കഴിഞ്ഞ ശേഷം തിരിച്ചെടുക്കാവുന്ന പദ്ധതിയാണ് നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്. ഏറ്റവും കുറഞ്ഞ തുക ആയിരം രൂപയാണ് എന്നാൽ ഏറ്റവും കൂടിയ തുക പറഞ്ഞിട്ടില്ല അപ്പോൾ നിങ്ങൾക്ക് കുറച്ചു പൈസ നിക്ഷേപത്തിലേക്ക് മാറ്റണമെന്നുണ്ടെങ്കിൽ 1000 രൂപയ്ക്ക് മുകളിൽ ഉള്ള ഒരു തുക പോസ്റ്റ് ഓഫീസിലെ നാഷണൽ സേവിങ് സർട്ടിഫിക്കറ്റിലേക്ക് കൊടുത്തു കഴിഞ്ഞാൽ അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ 7.7 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് ഉദാഹരണത്തിന് നിങ്ങൾ അഞ്ച് ലക്ഷം രൂപ 5 വർഷത്തേക്ക് നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് ഇൻവെസ്റ്റ് ചെയ്താൽ അഞ്ചുവർഷം കഴിയുമ്പോൾ 724517 രൂപയായിട്ട് തിരിച്ചെടുക്കാവുന്നതാണ്. 

2.പോസ്റ്റ്ഓഫീസ് മന്തിലി ഇൻകം സ്കീം

5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എല്ലാ മാസവും 3083 രൂപ പലിശയയി നമുക്ക് പിൻവലിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് മന്തിലി ഇൻകം. 5 ലക്ഷം എന്നൊന്നുമല്ല മിനിമം പതിനായിരം രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപം നടത്താം ഒരാൾക്ക് പരമാവധി 9 ലക്ഷം രൂപ മാത്രമേ ഇത്തരത്തിൽ മന്ത്രി സ്കീമിലെ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുകയുള്ളൂ എന്നാൽ ജോയിൻറ് അക്കൗണ്ട് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം ഇപ്പോഴത്തെ കണക്കിൽ 7.4% ആണ് പലിശ ലഭിക്കുന്നത്. ഇത്തരത്തിൽ നമ്മൾ വിക്ഷേപിക്കുന്ന തുക അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ തിരിച്ചെടുക്കണം അതിനുശേഷം വീണ്ടും നമുക്ക് നിക്ഷേപിക്കാം അതായത് നിക്ഷേപ കാലാവധി എന്ന് പറയുന്നത് അഞ്ചു വർഷമാണ് . അഞ്ചുവർഷത്തേക്ക് നമുക്ക് നിക്ഷേപിച്ച തുക തിരിച്ചെടുക്കാൻ പറ്റില്ല എന്നാൽ എല്ലാ മാസവും ഇതിൻറെ പലിശ നമുക്ക് പിൻവലിക്കാൻ സാധിക്കും. എല്ലാമാസവും ഇതിലേക്ക് നിക്ഷേപിക്കാൻ സാധിക്കില്ല ഒരുതവണ നിക്ഷേപിച്ചാൽ അഞ്ചു കൊല്ലങ്ങൾക്ക് ശേഷമാണ് അടുത്ത ഒരു നിക്ഷേപ പദ്ധതിയിലേക്ക് നമുക്ക് ചെയ്യാൻ പറ്റുന്നത്. ജോയിൻറ് അക്കൗണ്ട് ആയിട്ട് 15 ലക്ഷം രൂപ അഞ്ചു നിക്ഷേപിക്കുകയാണെങ്കിൽ എല്ലാ മാസവും 9250 രൂപ പലിശ ആയിട്ട് നമുക്ക് പോസ്റ്റ് ഓഫീസിൽ നിന്നും പിൻവലിക്കാവുന്നതാണ്.

3.ആവർത്തന നിക്ഷേപം

എല്ലാമാസവും ചിട്ടി കെട്ടുന്നത് പോലെ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ട് എസ്ഐപി ആയിട്ട് നിക്ഷേമം നടത്തുന്നത് പോലെ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന പോസ്റ്റോഫീസിലെ ഒരു പദ്ധതിയാണ് ആവർത്തന നിക്ഷേപം. എന്നാൽ ഇതിൻറെ പലിശ ലഭിക്കുന്നത് 5 വർഷങ്ങൾക്ക് ശേഷം മാത്രമാണ് അഞ്ചുവർഷങ്ങൾക്ക് ശേഷം മാത്രമാണ് ഈ പൈസ നമുക്ക് തിരിച്ചെടുക്കാനും സാധിക്കുന്നത് ഉദാഹരണത്തിന് എല്ലാമാസവും പതിനായിരം രൂപ വച്ച് നിക്ഷേപിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അഞ്ചു വർഷം കഴിയുമ്പോൾ 7 ലക്ഷത്തി 4327 രൂപ ആയിട്ട് തിരിച്ച് ലഭിക്കുന്നതാണ്. 6.2 ശതമാനമാണ് ഇതിൻറെ പലിശ വരുന്നത് ഏതെങ്കിലും ബാഗിൽ റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങുന്നതിനേക്കാളും ബെറ്റർ ആണ് ഈ നിക്ഷേപ പദ്ധതി.

4.കിസാൻ വികാസ് പത്ര

നമ്മൾ നിക്ഷേപിക്കുന്ന പൈസ ഇരട്ടിയാക്കി തിരിച്ചു ലഭിക്കുന്ന post office നികഷേപപദ്ധതിയാണ്. കിസാൻ വികാസ് പത്ര അതായത് നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു കഴിഞ്ഞാൽ 115 മാസം കഴിയുമ്പോൾ 2 ലക്ഷം രൂപയായിട്ട് തിരിച്ചെടുക്കാം 7.50% ആണ് ഇതിൻറെ പലിശ വരുന്നത് 1000 രൂപ മുതൽ പരിധിയില്ലാതെ എത്ര രൂപ വേണമെങ്കിലും കിസാൻ വികാസ്പത്രിയിൽ നിങ്ങൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്നതാണ്.

5.സീനിയർ സിറ്റിസൺ സേവിങ് സ്കീം

നിങ്ങളുടെ വീട്ടിൽ 60 വയസ്സ് കഴിഞ്ഞ ഏതെങ്കിലും മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരുടെ പേരിൽ നിക്ഷേപം നടത്താൻ പറ്റുന്ന ഒരു ഏറ്റവും മികച്ച സേവിങ് സ്കീം ആണ് സീനിയർ സിറ്റിസൺ സേവിങ് സ്കീം എന്ന് പറയുന്നത് . അഞ്ചുവർഷത്തേക്കാണ് ഇതില് നിക്ഷേപം നടത്താൻ സാധിക്കുന്നത് 8.20% ആണ് ഇതിലെ പലിശ വരുന്നത് ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നതും ഈ സ്കീമിനാണ്. മിനിമം 1000 മുതൽ 30 ലക്ഷം വരെ നിങ്ങൾക്ക് ഇതില് ഇൻവെസ്റ്റ് ചെയ്യാം

മൂന്നുമാസത്തിലൊരിക്കലാണ് ഇതിൻറെ പലിശ കണക്കാക്കുന്നത് നമുക്ക് ആ പൈസ വേണമെങ്കിൽ നമുക്ക് തിരിച്ചെടുക്കാനും സാധിക്കും. റിട്ടയർമെൻറ് ചെയ്ത അവരൊക്കെ വീട്ടിൽ ഉണ്ടെങ്കിൽ അവർക്ക് ഒരു 30 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിച്ചു കഴിഞ്ഞാൽ മൂന്നുമാസത്തിലൊരിക്കൽ 61,500 രൂപ തിരിച്ചെടുക്കാൻ പറ്റുന്ന ഒരു മികച്ച സ്കീം ആണ് സീനിയർ സിറ്റിസൺ സേവിങ് സ്കീം.


ഇവിടെ പറഞ്ഞാൽ 5 പദ്ധതികളിലും പലിശ നിരക്ക് മറ്റ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ അനുപാദികമായി കൂടാനുള്ള സാധ്യത ഇനിയും ഉണ്ട് അപ്പോ നിങ്ങളുടെ കൈവശമുള്ള പണം വലിയ റിസ്ക് ഒന്നുമില്ലാതെ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചതിനുശേഷം വെറുതെ ഇരുന്നു കഴിഞ്ഞാൽ അഞ്ചുകൊല്ലത്തിനുശേഷം വളരെ മികച്ച ഒരു ലാഭം അല്ലെങ്കിൽ പലിശ ലഭിക്കുന്ന പദ്ധതികളാണ് ഞാനിവിടെ പറഞ്ഞത് . ഈ പദ്ധതികളെല്ലാം പോസ്റ്റ് ഓഫീസിൽ നേരിട്ട് പോയിട്ടാണ് നമ്മൾ ചെയ്യേണ്ടത് അല്ലെങ്കിൽ പോസ്റ്റുമാനോട് അറിയിച്ചിട്ടും നമുക്ക് അംഗമാകാം ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാൻ സാധിക്കില്ല. റിസ്ക് കുറഞ്ഞ പദ്ധതി എന്ന് പറഞ്ഞത് ഇതിനെക്കാളും ലാഭം കിട്ടുന്ന ഒരുപാട് മികച്ച പദ്ധതികൾ ഇപ്പോൾ ഇന്ത്യയിൽ നിലവിലുണ്ട് ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ടിലും നിക്ഷേപിച്ച് കഴിഞ്ഞാൽ 10% മുതൽ 20 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട് എന്നാൽ ഓഹരി വിപണിയുടെ ഉയർച്ച താഴ്ച അനുസരിച്ച് ചിലപ്പോൾ വേരിയേഷൻ വരാനുള്ള സാധ്യതയുണ്ട് അതായത് റിസ്ക് കൂടുതലാണ് ഇത്തരം പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഒക്കെ നമ്മുടെ ചേരുകയാണെങ്കിൽ അത്തരത്തിലുള്ള റിസ്ക്കുകൾ ഒന്നുമില്ല. നമ്മുടെ കയ്യിലുള്ള പണം നഷ്ടപ്പെടാതെ തന്നെ നമുക്ക് ഒരു സ്ഥിര വരുമാനം കിട്ടണമെന്ന് ആഗ്രഹമുള്ളവർക്ക് തീർച്ചയായിട്ടും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ചേരാവുന്നതാണ്.


Previous Post Next Post