ഫെഡറൽ ബാങ്കിന്റെ UPI ആപ്പ് Bhim Lotza Upi എന്താണ്?

Bhim lotza upi federal bank mobile app

ഫെഡറൽ ബാങ്കിന്റെ രണ്ട് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളാണ് Fedmobile, fednet. എന്നാൽ ഇവ രണ്ടും ഉപയോഗിക്കാൻ സാധിക്കാത്തവർക്കും അല്ലെങ്കിൽ ഇവ ഉപയോഗിക്കുവർക്കും അത്യാവശ്യം ബാലൻസ് നോക്കാനുംvu പെട്ടന്ന് പൈസ അയക്കാനും സാധിക്കുന്ന ഫെഡറൽ ബാങ്കിന്റെ UPI ആപ്പ് ആണ് bhim lotza. ഇ ആപ്പിന്റ ഏറ്റവും വലിയ പ്രത്യകത ഫെഡറൽ ബാങ്കിന്റെ അക്കൗണ്ട് മാത്രമല്ല മറ്റുള്ള ഏതുബാങ്കിന്റെ അക്കൗണ്ടും ഇ ആപ്പിൽ ആഡ് ചെയ്യാനും അതുവഴി നമുക്കുള്ള എല്ലാ ബാങ്കുകളുടെ ബാലൻസ് അറിയുവാനും മറ്റുള്ളവർക്ക് പൈസ അയക്കാനും മൊബൈൽ റീചാർജ് ചെയ്യാനും ബിൽ പേയ്‌മെന്റ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു വളരെ ലളിതമായ രീതിയിൽ ഉപയോഗിക്കാൻ എളുപ്പമുള്ള രൂപത്തിൽ ആണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത് അതിനാൽ പ്രായമായവർക്ക് പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.

എങ്ങനെ രജിസ്റ്റർ ചെയ്യാം.

          ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ UPI ആപ്പുകൾ രജിസ്റ്റർ ചെയ്യുന്ന അതെ രീതിയിൽ തന്നെയാണ് bhim lotza യും രജിസ്റ്റർ ചെയ്യേണ്ടത്. അതിനാൽ നമ്മുടെ ഫോണിൽ ഉള്ള പ്ലേ സ്റ്റോർ എന്ന ആപ്പിൽ ക്ലിക് ചെയ്ത് bhim lotza federal bank upi എന്ന് സേർച്ച്‌ ചെയ്താൽ ആപ്പ് ലഭിക്കുന്നതാണ് അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്തും പ്ലെസ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്താശേഷം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിന്റ സിമ്മിൽ നിന്നും ഒരു sms ചെയ്യാൻ ഉള്ള ഓപ്ഷൻ വരുന്നതാണ് അതിനായി സിമ്മിൽ ബാലൻസ് ആവശ്യമാണ്. തുടർന്ന് സിംവെരിഫിക്കേഷൻ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് തെരെഞ്ഞെടുക്കുക. തുടർന്ന് upi രജിസ്റ്റർ ചെയ്യുക അതിനായി നിങ്ങളുടെ ATM കാർഡ് ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ നേരത്തെ മറ്റേതെങ്കിലും ആപ്പിലോ ഫെഡ് മൊബൈൽ ആപ്പിനകത്തോ UPI pin സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതെ upi ഐഡി ഉപയോഗിച്ച് എളുപ്പത്തിൽ ഇത് ആക്റ്റീവ് ചെയ്യാവുന്നതാണ് ..അപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.


ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാൻ Bhim Lotza ക്ലിക് ചെയ്യൂ


Previous Post Next Post