ആദായനികുതി റിട്ടേണുകൾ എപ്പോൾ ഫയൽ ചെയ്യാം ? പുതിയ ഇൻകം ടാക്സ് വെബ്സൈറ്റ് ഉപയോഗിച്ച്

ആദായനികുതി റിട്ടേണുകൾ ഓൺലൈനായി ഫയൽ ചെയ്യുന്ന പോർട്ടലായ income tax.gov.in എന്ന വെബ്സൈറ്റ് ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ അതിന്റെ കെട്ടിലും മട്ടിലും കാര്യമായ മാറ്റം വരുത്തി വന്നിരുന്നു . എന്നാൽ ഇതിനെത്തുടർന്നുണ്ടായ ഒരുപാട് സാങ്കേതിക പ്രശ്നങ്ങൾ മൂലം പലർക്കും ഈ പോർട്ടൽ കാര്യക്ഷമമായി ഉപയോഗിക്കാനായില്ല . 

 

Income Tax

     2020 - 21 സാമ്പത്തിക വർഷത്ത ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള മൂന്ന് ഫോമുകൾ ആണ് ഇപ്പോൾ ഈ പോർട്ടലിൽ ലഭ്യമായിരിക്കുന്നത് .

ITR 1 ഓൺലൈനായും ഓഫ്ലൈനായും ലഭ്യമാണ്


 ശമ്പള വരുമാനക്കാർ , പെൻഷൻ , പലിശ വരുമാനം , മറ്റു വരുമാനങ്ങൾ ( Income from Other sources )  നിന്നുള്ള വാടക അല്ലെങ്കിൽ ഭവനവായ്പ ഉള്ളവർ എന്നിവർക്കായുള്ള ഫോം .


 ITR 4 ഓൺലൈനായും ഓഫ് ലൈനായും ലഭ്യമാണ്


 അനുമാന നിരക്കിൽ (Presumptive Basis ) നികുതി അടക്കുന്നവർക്കുള്ള ഫോം . ഓഡിറ്റ് നിർബന്ധം ഇല്ലാത്ത mil MIMMIBID ( Income as 6 % / 8 % of Turnover ) ഓഡിറ്റ് നിർബന്ധം ഇല്ലാത്ത നിർദ്ദേശിക്കപ്പെട്ട വിഭാഗത്തിലുള്ള പ്രൊഫഷണലുകൾ ഡോക്ടർമാർ , എഞ്ചിനീയർമാർ , വക്കീലന്മാർ , CA , CS , CWA etc ( Income as 50 % of groSS receipts )


ITR 2 ഓഫ് ലൈൻ ആയി മാത്രം


 ഒന്നിൽ കൂടുതൽ വീട്ടിൽ നിന്നും വാടക വരുമാനമുള്ളവർ ഹ്രസ്വകാല ദീർഘകാല മൂലധന നേട്ടം ഉള്ളവർക്കായുള്ള ഫോം ഷെയർ ട്രേഡിങിൽ നിന്നോ , വസ്ത വില്പനയിൽ നിന്നോ മറ്റു സ്രോതസ്സുകളിൽ നിന്നോ . 

Also Read-

പാൻ കാർഡ് എടുക്കാനും ഇനിമുതൽ പുതിയ വെബ്സൈറ്റ് അതും സൗജനമായി എടുക്കാം..


കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദ ( Q4 ജനുവരി - മാർച്ച് ) TDS റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി വെച്ചിട്ടുണ്ട് . തൊഴിൽദാതാവ് ജീവനക്കാർക്ക് കൊടുക്കുന്ന ഫോം നമ്പർ 16 നൽകാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട് . അപ്പോൾ ഒരാളുടെ വരുമാനത്തിൽനിന്ന് TDS പിടിക്കുന്നുണ്ടെങ്കിൽ ജൂലൈ 31 ശേഷം റിട്ടേണുകൾ ഫയൽ ചെയ്യുന്നതായിരിക്കും കൂടുതൽ അഭികാമ്യം . നിങ്ങളുടെ വരുമാനത്തിന് TDS പിടിക്കുന്നുണ്ടെങ്കിൽ , നിങ്ങൾ ഫോം 15G / 15H സമർപ്പിച്ചിട്ടുണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുമാനവും TDS ഉം ഫോം നമ്പർ 26AS ഇൽ ശരിയായി പ്രതിഫലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഫയൽ ചെയ്യുക . അല്ലെങ്കിൽ നിങ്ങളുടെ റിട്ടേൺ defective ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണ് . 


ഇഫയലിംഗ് പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടയിൽ റിട്ടേൺ ഫയൽ ചെയ്താൽ പലർക്കും Acknowledgement ഫോം ആയ ITR V ഡൗൺലോഡ് ചെയ്യാനായി സാധിച്ചിട്ടില്ല . അതുകൊണ്ട് തിരക്കുപിടിച്ചു ഫയൽ ചെയ്യേണ്ട ആവശ്യം ഇല്ലെങ്കിൽ ഇ ഫയലിംഗ് പോർട്ടലിലെ തകരാറുകൾ പരിഹരിച്ചതിനു ശേഷം മാത്രം റിട്ടേണുകൾ ഫയൽ ചെയ്യുക . ഓഡിറ്റ് ബാധകമല്ലാത്ത ആളുകളുടെ റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട് .




Previous Post Next Post