സാധാരണയായി ബാങ്കിൽ അക്കൗണ്ട് ഉള്ളവർ പണ്ടുകാലം മുതൽക്കേ ബാങ്കിൽ പോയി ആണ് എടപ്പാടുകൾ നടത്തിയിരുന്നത്. എന്നാൽ കാലത്തിന്റെ പുരോഗതിയനുസരിച്ചു ബാങ്കിംഗ് സംവിധാനങ്ങൾക്ക് വളരെയധികം വെത്യാസം വന്നു. ന്യൂ ജനറേഷൻ ബാങ്കുകകളുടെ കടന്നു വരവോടെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ തന്നെ മറ്റൊരു തലത്തിലേക്ക് ഉയർന്നു. സാധാരണ മറ്റൊരാൾക്ക് പണം കൈമാറാൻ ബാങ്കിൽ പോയി ക്യു നിന്ന് പൈസ കൊടുത്താൽ നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടേണ്ട ആളിന് പൈസ ലഭിച്ചിരുന്നത്. എന്നാൽ ഇവയൊക്കെ മാറി വീട്ടിൽ ഇരുന്ന് ഒരു കമ്പ്യുട്ടറിന്റെ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ സഹായത്താൽ സെക്കന്റുകൾ കൊണ്ട് പണം കൈമാറാൻ സാധിക്കുന്നത് നാം ഇന്ന് അനുഭവസ്ഥരാണ്.
പലരുടെയും സംശയം മൊബൈൽ ബാങ്കിംഗ്, നെറ്റ്ബാങ്കിംഗ് തമ്മിലുള്ള വെത്യാസം എന്താണ്? രണ്ട് ഉപകാരണങ്ങളിലൂടെ പണം കൈമാറുന്ന പ്രക്രിയ അല്ലെ നടക്കുന്നത്. പിന്നെ എന്തിന് രണ്ട് പേരിൽ അറിയപ്പെടുന്നു. തുടങ്ങിയവയാണ്. അവയെക്കുറിച്ച് പൂർണ്ണമായും മനസിലാക്കുന്നത് നന്നായിരിക്കും.
എന്താണ് നെറ്റ് ബാങ്കിംഗ് ?
പണമിടപാടുകൾ മുതൽ ബില്ലുകൾ അടയ്ക്കുന്നത് വരെ ഒരു കമ്പ്യൂട്ടറിലെയോ മൊബൈൽ ഫോണിലെയോ വെബ് ബ്രൗസർ ( ഗൂഗിൾ ക്രോം, മോസില്ല ) സഹായത്താൽ സത്യമാകുന്നതിനെ നെറ്റ് ബാങ്കിംഗ് എന്ന് ലളിതമായി പറയാം. എന്നിരുന്നാലും ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോൺ നമ്പറിലേക്ക് വരുന്ന ഒ ൺ ടൈം പാസ്സ്‌വേർഡ് ആവശ്യമുണ്ട്. പണം കൈമാറുവാൻ. ലോകത്തിന്റെ ഏത് ഭാഗത്തു ഇരുന്ന് വേണമെങ്കിലും ഇത്തരം എടപ്പാടുകൾ നടത്താവുന്നതുമാണ്. ഇതിന് മൊബൈൽ ഫോൺ ആവശ്യമില്ല. OTP ഇല്ലാതെയും പണമിടപാട് നടത്താൻ സാധിക്കും. ഒരാളുടെ ബാങ്കിന്റെ പരിപൂർണ്ണ വിവരങ്ങൾ കാണുവാനും ബാങ്കിൽ പോയി ചെയ്യാവുന്ന കാര്യങ്ങളുടെ 90%വരെ സ്വന്തമായി ചെയ്യാവുന്നതുമാണ്.
എന്താണ് മൊബൈൽ ബാങ്കിംഗ് ?
ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിക്കുന്ന ഫോണിൽ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് സാധ്യമാക്കുന്ന ഇടപ്പാടുകളാണ് മൊബൈൽ ബാങ്കിംഗ്. ഇന്റർ നെറ്റ് ഇല്ലാത്ത ഫോണിലും സാധാരണ ഫോണിലും മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കാൻ സംവിധാനം ഉണ്ട് എന്നുള്ളത് മൊബൈൽ ബാങ്കിന്റെ സവിശേഷതയാണ്. കൂടുതൽ സുരക്ഷ നൽകുന്നതും മൊബൈൽ ബാങ്കിംഗ് തന്നെയാണ്. കാരണം നമ്മുടെ മൊബൈൽ കൈവശം ഉള്ളപ്പോൾ ബാങ്ക് നമ്മുടെ കൈക്കുള്ളിൽ ഉള്ളതുപോലെ എടപ്പാടുകൾ നടത്താവുന്നതാണ്. എന്നാൽ മൊബൈൽ ഇല്ലാത്തപ്പോഴോ നഷ്‍ടപ്പെടുകയോ ചെയ്താൽ എടപ്പാടുകൾ നടത്താൻ സാധിക്കാതെ വരുന്നതും ഒരു പോരായ്മയാണ്.
എന്നാൽ ഒന്നോ രണ്ടോ ക്ലിക്ക് കൊണ്ട് റീചാർജ്ജ്, ടിക്കറ്റ് ബുക്കിങ് പോലെയുള്ളവ സാധ്യമാക്കുവാൻ മൊബൈൽ ബാങ്കിംഗ് കൊണ്ട് സാധിക്കുന്നുണ്ട്. SMS വഴി ബാലൻസ് നോക്കാനും മിനി സ്റ്റേറ്റ്മെന്റ് അറിയാനും നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ഫോൺലൂടെ പണമായക്കാനും ഒക്കെ മൊബൈൽ ബാങ്കിംഗ് വഴി സാധിക്കും അതിന് ബാങ്കിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്നുമാത്രം.
മൊബൈൽ ബാങ്കിംഗ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ബാങ്കിന്റെ അറിയിപ്പുകളും ലോൺ ഓഫാറുകൾ. റിവാർഡ് പോയിന്റ്റുകൾ, ഓൺലൈൻ ഷോപ്പിംഗ് ഓഫറുകൾ എന്നിവയുടെ പുഷ് നോട്ടിഫിക്കേഷൻ നൽകുന്നുണ്ട്. എന്നാൽ നെറ്റ് ബാങ്കിഗ് ഇതൊന്നും നൽകുന്നില്ല.
സാധാരണ പലർക്കും തോന്നുന്നതാണ്. കാര്യമൊക്കെ ശെരിയാണ്. രണ്ടിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ പോരെ..? മതി എന്നാണ് ശെരിക്കുമുള്ള ഉത്തരം എന്നിരുന്നാലും നമ്മുടെ ഉപയോഗത്തിന് അനുസരിച്ചു ചിലപ്പോൾ രണ്ടും ആവശ്യമായി വന്നേയ്ക്കാം. ഫോൺ നഷ്ടപ്പെട്ടാലും കമ്പ്യൂട്ടർ ഉപയോഗിച്ച് എടപ്പാടുകൾ നടത്താൻ സാധിക്കുമെന്നത് നെറ്റ് ബാങ്കിംഗ് ന്റെ സവിശേഷതയാണ്.
നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുവാൻ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നാം എപ്പോഴും ഓർത്തു വയ്ക്കണം 8 നും 16 ഇടയിലുള്ള User ID, പാസ്സ്‌വേർഡ് ഓർത്തുവയ്ക്കുന്നത് കുറച്ചു പ്രയാസകരമായ കാര്യമാണ്. എന്നാൽ മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് 4അക്കമോ 6അക്കമോ ഉള്ള ഒരു Mpin (മൊബൈൽ pin ) മാത്രം ഉപയോഗിച്ച് മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. രണ്ടും ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാൽ ഉപയോഗിക്കുന്ന ആളിന്റെ സൗകര്യം അനുസരിച്ചു ഒന്ന് മാത്രം ഉപയോഗിക്കുന്നതിലും തെറ്റൊന്നുമില്ല.

