കാനറ ബാങ്ക് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക !

          പഴയ സിൻഡിക്കേറ്റ് ബാങ്ക് ശാഖകളുടെ IFSC കോഡുകൾ ജൂലൈ 1 മുതൽ മാറും. അതേസമയം, വിദേശത്ത് നിന്ന് പൈസ അയക്കുന്നവർക്ക്, വിദേശനാണ്യ ഇടപാടുകൾക്കായി ഉള്ള സ്വിഫ്റ്റ് സന്ദേശങ്ങൾ അയയ്ക്കുന്നതിനോ സ്വീകരിക്കു ന്നതിനോ ഉപയോഗിക്കുന്ന പഴയ സിൻഡിക്കേറ്റ് ബാങ്കിന്റെ (SYNBINBBXXX) സ്വിഫ്റ്റ് കോഡ് 2021 ജൂലൈ 1 മുതൽ നിർത്തലാക്കു മെന്നും ഉപയോക്താക്കൾക്ക് വേണ്ടി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.

2021 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന  സിൻഡിക്കേറ്റ് ബാങ്ക് ശാഖകളുടെ 

ഐഎഫ്എസ്സി കോഡുകൾ കാനറാ ബാങ്കിലേക്ക് മാറ്റുമ്പോൾ IFSC യും മാറുമെന്ന് കാനറ ബാങ്ക് 

ഒരു സുപ്രധാന വിജ്ഞാപനം കൊണ്ടുവന്നിട്ടുണ്ട്. 

 

NEFT/ RTGS / IMPS വഴി 

ഫണ്ട് സ്വീകരിക്കുന്നതിന് ഉപഭോക്താക്കൾ  പുതിയ കാനറ IFSC ഉപയോഗിക്കണമെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. 


ഒരു പുതിയ IFSC കോഡ്  എങ്ങനെ നേടാം?

ഒരു പുതിയ IFSC ലഭിക്കുന്നതിന്, ഉപയോക്താക്കൾ canarabank.Com/IFSC.Html 20m URL സന്ദർശിക്കുകയോ 

ബാങ്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യുകയോ ഏതെങ്കിലും കാനറാ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്. 

സിൻഡിക്കേറ്റ് ബാങ്കിലെ ഉപഭോക്താക്കൾക്ക് പിന്നീട് മാറിയ ഐഎഫ്എസ്സി, എംഐസിആർ കോഡുകൾ ഉപയോഗിച്ച് പുതിയ ചെക്ക് ബുക്കുകൾ ലഭിക്കുന്നതാണ് . 



Previous Post Next Post