ജൂൺ മാസത്തിന് ശേഷവും ഇടപാടുകൾ സുഗമമായി നടക്കുന്നു എന്നുറപ്പുവരുത്താൻ രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ എസ് ബി ഐ അതിന്റെ ഇടപാടുകാർക്ക് ട്വിറ്ററിലൂടെ അറിയിപ്പ് നൽകി. ഭാവിയിൽ ഇടപാടുകൾക്ക് തടസം നേരിടാതിരിക്കാൻ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശമാണ് ബാങ്ക് നൽകിയി രിക്കുന്നത്.
പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തന രഹിതമാകുമെന്നും അക്കൗണ്ടുടമകൾക്കുള്ള അറിയിപ്പിൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്. രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാൻകാർഡുകളുടെ എണ്ണം 11 കോടിയോളമാണ്.പത്ത് തവണയോളം ഇതുവരെ തീയതി നീട്ടി നൽകിയിട്ടുണ്ട്. പറഞ്ഞ തീയതിയ്ക്ക കം ബന്ധിപ്പിക്കൽ നടന്നിട്ടില്ലെങ്കിൽ അത്തരം പാൻ നമ്പറുകൾ തത്കാലത്തേയ്ക്ക് പ്രവർത്തന രഹിതമാകും.
ഇങ്ങനെ കാർഡ് പ്രവർത്തന രഹിതമായാൽ വാഹനങ്ങളുടെ വാങ്ങൽ, വില്പന, കെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകൾ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതൽ നലിവിലുണ്ടായിരുന്ന പാൻ നമ്പർ പുനഃ സ്ഥാപിക്കപ്പെടും.

