How to Generate Transaction Password in Canara Bank Internet Banking?


 

കാനറാ  ബാങ്കിൽ അക്കൗണ്ട്‌ ഉള്ളവർ പ്രധാനമായും ആശ്രയിക്കുന്ന ഇന്റർനെറ്റ്‌ ബാങ്കിന്റെ പ്രധാന വെല്ലുവിളിയാണ് മറ്റൊരാൾക്ക്‌ പൈസ അയക്കുവാൻ ഉപയോഗിക്കുന്ന transaction password എങ്ങനെ നിർമ്മിക്കാം എന്നുള്ളത് . വളരെ എളുപ്പത്തിൽ നമുക്ക് തന്നെ സ്വന്തമായി നിർമ്മിക്കാം എന്നതാണ് സത്യം.

ആദ്യമായി കാനറാ ബാങ്കിന്റെ netbanking desktop mode ഓപ്പൺ ചെയ്യുക. അതിനു ശേഷം setting എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ആദ്യം തന്നെ നമുക്ക് കാണാൻ സാധിക്കും Generate Transaction Password എന്ന്. അതിൽ ക്ലിക് ചെയ്തു വളരെ എളുപ്പത്തിൽ നമുക്ക് തന്നെ creat ചെയ്യാം. എങ്കിലും സാധാരണക്കാർക്ക് നേരിടുന്ന പ്രധാന പ്രശ്നം എങ്ങനെയാവണം പാസ്സ്‌വേർഡ്‌ എന്നതാണ്. കൃത്യമായി പറഞ്ഞാൽ 8 character മുതൽ 12 വരെ യുള്ള അക്കങ്ങളും അക്ഷരങ്ങളും ചിഹ്നവും ചേർന്നത് ആയിരിക്കണം. അതിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ വലുതും ചെറുതും ആയ അക്ഷരങ്ങൾ നിർബന്ധമായും ഉണ്ടാവണം. കൃത്യമായി പറഞ്ഞാൽ 12 character ഉള്ള ഒരു പാസ്സ്‌വേർഡ്‌ create ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ഒരു ഉദാഹരണം നോക്കാം All4gooD$675

ഇതിൽ ഇംഗ്ലീഷ് അക്ഷരം വലുതും ചെറുതും അക്കങ്ങളും ചിഹ്നവും കൂടികലർന്നതാണ് എന്ന് കാണാം. Set ചെയ്ത പാസ്‌വേഡ് ആർക്കും പറഞ്ഞു കൊടുക്കുകയോ എഴുതി വയ്ക്കുകയോ ചെയ്യരുത്. കാരണം നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ നഷ്ടം വരാതിരിക്കാൻ നമ്മൾ തന്നെ ഓർമിച്ചു വക്കുക. 

Password മാറ്റാൻ ഉള്ള website OPEN