Without Credit Card Online Emi Shopping Malayalam


                                 ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങാത്തവരായി ഇന്ന് ആരും കാണില്ല. എന്നാൽ ഇ വാങ്ങുന്ന സാധനങ്ങൾ മുൻകൂർ പൈസ കൊടുത്തും cash on delivery ചെയ്തും വാങ്ങുന്നവർ ആയിരിക്കും നമ്മളിൽ അധികവും. അതിൽ വളരെ കുറച്ചുപേർ മാത്രമായിരിക്കും EMI ആയിട്ട് അതായത് ഇൻസ്റ്റാൾ മെന്റ് രീതിയിൽ സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ സാധാരണക്കാരായ ഒട്ടുമിക്കവരും ഒരുമിച്ചു ഒരു തുക കൊടുക്കാതെ EMI വാങ്ങാൻ ആഗ്രഹം ഉള്ളവരാണ്. എന്നാൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിൽ നിന്നും സാധനങ്ങൾ EMI വ്യവസ്ഥയിൽ  വാങ്ങാൻ നോക്കുമ്പോൾ Credit card ഉള്ളവർക്ക് മാത്രമേ EMI സേവനം അനുവദിക്കൂ നമുക്ക് കാണാൻ സാധിക്കുകയും തുടർന്ന് ഇല്ലാത്ത പൈസ മുടക്കി ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാൻ സാധാരണക്കാർ നിർബന്ധിത തമാവുകയും ചെയുന്നു. ഇനി Credit card ഉള്ള ഭൂരിഭാഗം ആൾക്കാർക്കും അത്യാവശ്യം പൈസയുള്ളവരും EMI ആവശ്യമില്ലാത്തവരും ഒക്കെ ആയിരിക്കും. ഇത്തരത്തിൽ EMI വഴി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന ഓൺ ധനകാര്യ സംവിധാനമാണ് Zestmoney. 

എന്താണ് Zestmoney? 

                                           ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഒന്നും ഇല്ലാത്തവർക്കും ഓൺലൈൻ ഷോപ്പിങ് നടത്താൻ ഉള്ള പണം കൊടുക്കുകയും ആ തുക തവണകളായി തിരിച്ചു അടക്കുന്നതിനുള്ള  സമയം കൊടുക്കുന്ന ഒരു ഓൺലൈൻ ധനകാര്യ സ്ഥാപനമാണ് zestmoney. ചുരുക്കിപ്പറഞ്ഞാൽ സാധനങ്ങൾ ഓൺലൈൻ ആയിട്ടുവാങ്ങാൻ ഓൺലൈൻ ആയിത്തന്നെ ലോൺ കൊടുക്കുന്ന ഒരു ഓൺലൈൻ കമ്പനിയാണ് ഇത്. ഇത് ശെരിക്കും സത്യമാണോ എന്ന് പലർക്കും സംശയം ഉണ്ടാവും. പക്ഷെ സത്യമാണ് zestmoney പണം നൽകുന്നത് ഒരു ഈടും വാങ്ങാതെയാണ് എന്നുള്ളതും നമുക്ക് അതിശയം ഉണ്ടാക്കും. അപ്പോൾ പിന്നെ തിരിച്ചു അടച്ചില്ലെങ്കിൽ ഇവർക്ക് എന്തു ചെയ്യാനാകും എന്ന് സംശയം ഉണ്ടാവും അല്ലെ. പക്ഷെ തിരിച്ചു അടക്കേണ്ട തായിട്ടുതന്നെവരും അതാണ് zestmoney യുടെ  സംവിധാനം. കാരണം തിരിച്ചടക്കാത്ത ഒരാൾക്ക് ലോകത്ത് ഒരു ബാങ്കിൽ നിന്നും ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ലോൺ പോലും കിട്ടില്ല. എന്നുമാത്രമല്ല തിരിച്ചടവിൽ കാലതാമസം ഉണ്ടായാൽ പോലും അത്‌ ഭാവിയിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ലോണുകളെ പോലും സാരമായി ബാധിക്കും. അപ്പോൾ zestmony യിൽ നിന്നും emi വഴി സാധനം വാങ്ങുന്ന ഏതൊരാൾക്കും  തിരിച്ചടയ്ക്കാതെ നിർവാഹമില്ല എന്ന് തന്നെ പറയാം. 

എങ്ങനെയാണ് ഇവർ നമുക്ക് ലോൺ അനുവദിക്കുക. 

                                         സാധാരണക്കാർക്ക് എല്ലാം EMI അനുവദിക്കും എന്ന് മുകളിൽ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും എന്നാൽ സാധാരണക്കാരനായാലും സാധാരണ ബാങ്കിൽ നിന്നും  ഒരു ലോൺ അനുവദിക്കുന്ന എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് zestmoney യും ലോൺ കൊടുക്കുന്നത്. പക്ഷേ ഓൺലൈൻ ആയിട്ടാണെന്നുമാത്രം. നമ്മുടെ സിബിൽ സ്കോർ മനസിലാക്കിയിട്ടാണ് നമുക്ക് ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിക്കുന്നത്. Zestmoney യുടെ പ്രവർത്തനത്തെ വേണമെങ്കിൽ വെർച്യുൽ ക്രെഡിറ്റ് കാർഡ് എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം ഒരിക്കൽ നമ്മുടെ സിബിൽ സ്കോർ പരിശോധിച്ചു നമുക്ക് ഒരു പരിധിയിൽ ക്രെഡിറ്റ് അനുവദിച്ചാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നപോലെ എ പ്പോൾ വേണമെങ്കിലും ആ തുകക്കും അതിനുള്ളിൽ ഉള്ള തുകക്കും സാധനങ്ങൾ വാങ്ങാവുന്നതാണ്. എന്നാൽ ക്രെഡിറ്റ് കാർഡിനെ പോലെ വാർഷിക ഫീസ് ഈടാക്കുന്നില്ല. പക്ഷേ സാധനങ്ങൾ വാങ്ങുന്ന തുകക്ക് നിശ്ചിത പലിശ ഈടാക്കുന്നുണ്ട്. Zestmoney യുടെ ഏറ്റവും വലിയ പ്രതേകതയെന്നുപറയുന്നത് no cost emi ആണ് പക്ഷെ ഇത് മൂന്നുമാസത്തേക്കും ആറു മാസത്തേക്കും മാത്രമേ നല്കുന്നുള്ളു. എടുക്കുന്ന ലോൺ കൃത്യമായി അടക്കുകയോ സമയപരിധിക്കുമുന്നെ അടച്ചു തീർക്കുകയോ ചെയ്താൽ ലോൺ തുകയുടെ പരിധി ഉയർത്തി നൽകുകയും പേഴ്സണൽ ലോൺ അനുവദിക്കുകയും ഒക്കെ ചെയുന്നുണ്ട്.ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങളുടെ 
തിരിച്ചടവ് പൂർണ്ണമായും ഓൺലൈൻ വഴി മാത്രമാണ്. അത്‌ net banking, credit card, debit card, upi തുടങ്ങിയവ ഉപയോഗിച്ച് അടക്കാവുന്നതാണ്. ഇനി നമ്മൾ അടക്കേണ്ട തിയതിക്ക് മുൻപ് അടച്ചില്ലെങ്കിൽ നമ്മൾ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നും അവർ ഈടാക്കുന്നതാണ്. ഇനി  അടക്കാനുള്ള തുകബാങ്കിൽ  ഇല്ലെങ്കിൽ നിശ്ചിത തുക അടുത്ത അടവിൽ ഈടാക്കുകയും തുടർന്ന്  ലോൺ കിട്ടാനുള്ള സാധ്യത കുറയുകയും ചെയ്യും. 

എങ്ങനെ zestmoney  നമ്മുടെ മൊബൈലിൽ  രജിസ്റ്റർ ചെയ്യാം എന്ന് നോക്കാം. 

                   

                              വളരെ എളുപ്പത്തിൽ നടപടികൾ ചെയ്യാവുന്നതാണ്. അതിനായി നമ്മുടെ മൊബൈലിലെ play store ൽ പോയി zestmoney എന്ന് ടൈപ്പ് ചെയ്യുക തുടർന്ന് അപ്ലിക്കേഷൻ കാണാൻ സാധിക്കും തുടർന്ന് app ഇൻസ്റ്റാൾ ചെയ്യുക. അതിന് ശേഷം നമുക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ ലിങ്ക് ചെയ്തിട്ടുള്ള  മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക ഒരു തവണ പാസ്സ്‌വേർഡ്‌ വരികയും വെരിഫിക്കേഷൻ ചെയുകയും തുടർന്ന് zestmoney യുടെ വെബ്‌സൈറ്റിൽ ഫോണിലെ ഏതെങ്കിലും ബ്രൌസർ മുഖേന എത്തുകയും cheyum.അതിന് ശേഷം രെജിസ്ട്രേഷൻ കാര്യങ്ങൾ എഇ വെബ്‌സൈറ്റിൽ ആണ് ചെയ്യേണ്ടത്. നമ്മുടെ പേര്, ജനന തിയതി മേൽവിലാസം തുടങ്ങിയവ ടൈപ്പ് ചെയ്തു കൊടുക്കുക. രണ്ടാം ഘട്ടത്തിൽ നമ്മുടെ പാൻകാർഡ്, ആധാർ തുടങ്ങിയവ ടൈപ്പ് ചെയ്തു കൊടുക്കുക അത്‌ വെരിഫിക്കേഷൻ നടത്താൻ അതിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതായും വരും തുടർന്ന് നമുക്ക് ഏത് ബാങ്കിലാണോ അക്കൗണ്ട് ഉള്ളത് ആ ബാങ്കിന്റെ ഡീറ്റെയിൽസ് ടൈപ്പ് ചെയ്തു കൊടുക്കുക. തുടർന്ന് ബാങ്കിലെ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് pdf രൂപത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതായി വരും ഇത്രയും കൃത്യമായി enter ചെയ്തു കൊടുത്താൽ zestmoney യുടെ ജീവനക്കാർ ഓൺലൈൻ ആയി നമ്മുടെ രേഖകൾ പരിശോധിച്ചു 3 ബോധ്യപ്പെട്ടാൽ നമ്മുടെ സിബിൽ സ്കോറിന്റ നിലവാരം അനുസരിച്ചു നമുക്ക് എടുക്കാവുന്ന പരമാവധി തുക നമ്മുടെ ആപ്ലിക്കേഷനിൽ ദൃശ്യമാകും. 
ഉദാഹരണത്തിന് നിങ്ങൾക്ക് 50000 രൂപ നിങ്ങൾക്ക് അനുവദിച്ചാൽ ആ തുകക്ക് എപ്പോൾ വേണമെങ്കിലും നിമിഷനേരം കൊണ്ട് സാധനങ്ങൾ ഓൺലൈൻ ആയി വാങ്ങാൻ സാധിക്കുന്നതാണ്. 

 Zestmoney വഴി എങ്ങനെ സാധനങ്ങൾ വാങ്ങാം എന്ന് നോക്കാം 

                                          Zestmony നമുക്ക് അനുവദിച്ച തുക നമ്മുടെ ആപ്പിൽ ദൃശ്യമായി കഴിഞ്ഞാൽ ആപ്പിൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ കാണാൻ സാധിക്കും ആമസോൺ, ഫ്ലിപ്കാർട്ട്, mi, onplus, മിന്ത്ര, തുടങ്ങി ഒട്ടനവധി ഷോപ്പിങ് സൈറ്റുകളുടെ ഐക്കൺ ക്ലിക് ചെയ്തുകൊണ്ട് അവരുടെ സൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ pay option കൊടുക്കേണ്ട സ്ഥാനത്ത്‌ EMI ഓപ്ഷനിൽ നമുക്ക് zestmoney കാണാൻ സാധിക്കുകയും അതിലൂടെ pay ചെയുമ്പോൾ zestmoney അപ്ലിക്കേഷനിൽ നമുക്ക് അനുവദിച്ച തുകയിൽ നിന്നും cut ആവുകയും വാങ്ങിയ സാധനത്തിന്റെ പൈസ അടച്ച നോട്ടിഫിക്കേഷൻ വരികയും സാധനങ്ങൾ നമുക്ക് ലഭിക്കുകയും ചെയ്യും. 
മറ്റൊരു രീതിയിലും നമുക്ക് ഷോപ്പിംഗ് ചെയ്യാൻ സാധിക്കും അത്‌ എങ്ങനെയെന്ന് നോക്കാം. Zestmoney ആപ്പിൽ ആമസോൺ gift കാർഡ് എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക് ചെയ്തു നമുക്ക് shop ചെയ്യാനുള്ള തുക ടൈപ്പ് ചെയുക അതിന് ശേഷം അടവിനുള്ള പ്ലാൻ select ചെയ്യുക. തുടർന്ന് സ്ഥിതി കരിക്കുക അതിനായി ഒരു otp ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിൽ വരികയും അത്‌ തിരിച്ചു ടൈപ്പ് ചെയ്തു സ്ഥിതീകരിച്ചു കഴിഞ്ഞാൽ നമ്മുടെ ലിങ്ക് ചെയ്ത ഇമെയിൽ id ലേക്ക് gift കാർഡിന്റെ വൗച്ചർ കോഡ് അയച്ചുതരും. ഇ കോഡ് ആമസോൺ ഫിള്പ്കാർട്ട് തുടങ്ങിയ ഷോപ്പിംഗ് സൈറ്റിൽ gift കാർഡ് ഓപ്ഷനിൽ പേസ്റ്റ് ചെയ്തുകൊണ്ട് gift കാർഡായിമാറ്റുകയും. ഇ gift കാർഡിന്റെ തുകക്ക് സാധനങ്ങൾ ഓൺലൈൻ ആയി വാങ്ങാനും സാധിക്കും. തുടർന്ന് നമ്മുടെ zestmony appil EMI അടുത്ത മാസം മുതൽ അടക്കേണ്ടതായും വരും 

                                          രെജിസ്ട്രേഷൻ സാധനങ്ങൾ വാങ്ങുന്നത് എങ്ങനെ എന്ന് സംശയം ഉണ്ടങ്കിൽ ALL4GOOD എന്ന യൂട്യൂബ് ചാനലിൽ അതിന്റെ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്. 
എന്തൊക്കെ പറഞ്ഞാലും zestmoney സാധാരണക്കാരന് EMI ആയിട്ട് സാധനങ്ങൾ വാങ്ങാൻ ഏറ്റവും ഉപകാരപ്രദമായ ഒരു അപ്ലിക്കേഷൻ തന്നെയെന്ന് നിസംശയം പറയാം.