Indian Bank Net Banking Password Change


                       സാധാരണക്കാരിൽ സാധാരണക്കാരണക്കാരുടെ  ബാങ്ക് എന്നറിയപ്പെടുന്ന ഇന്ത്യൻ ബാങ്ക് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനായി തുടങ്ങിയ ഒരു ബാങ്ക് എന്ന് തന്നെയാണ്അതിനാൽ തന്നെ വലിയ ബാങ്കുകളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള കുറവും  മൊബൈൽ ബാങ്കിംഗ് ഇൻറർനെറ്റ് ബാങ്കിംഗ് തുടങ്ങിയവയുടെ ഉപഭോക്താക്കളുടെ ദൗർലഭ്യവും  ഇന്ത്യൻ ബാങ്കിന് ഉണ്ടെങ്കിലും ഈ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്കിന് വളരെയധികം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ജനങ്ങളുടെ പുരോഗതിയും ഇന്ത്യൻ ബാങ്കിന് ജനശ്രദ്ധ ആകർഷിക്കാൻ പ്രാപ്തമാക്കി ട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബാങ്ക് നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് . നമുക്ക് കാണാൻ സാധിക്കും. ദക്ഷിണേന്ത്യയിൽ ആണ് അധികവും. 
                              ഇന്ത്യൻ ബാങ്കിൻറെ ഇൻറർനെറ്റ് ബാങ്കിംഗ് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് . കാരണം ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ  ആയിരിക്കണമെന്ന് ബാങ്ക് വിചാരിച്ചിട്ടുണ്ടാവും. എന്നിരുന്നാലും ഇന്ത്യൻ ബാങ്കിന്റെ net banking ഉപഭോക്താക്കളിൽ പലർക്കും ഉണ്ടാകുന്ന ഈ പ്രശ്നത്തിന് പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. ഇന്ത്യൻ ബാങ്കിൻറെ ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് പാസ്സ്‌വേർഡ് മറന്നു പോവുകയാണെങ്കിൽ അത് റീസെറ്റ് ചെയ്യുന്നതിനു വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.  എന്നാൽ വളരെ എളുപ്പത്തിൽ പാസ്സ്‌വേർഡ് കണ്ടു പിടിക്കാൻ സാധിക്കും എന്നുള്ളതാണ് ഉപഭോക്താക്കൾ മനസ്സിലാക്കേണ്ടത്. 
ഇന്ത്യൻ ബാങ്കിൻറെ ഇൻറർനെറ്റ് ബാങ്കിൻറെ പാസ്സ്‌വേർഡ്  മറന്നു പോയാൽ കണ്ടു പിടിക്കുന്നതിന്  ഒരു കമ്പ്യൂട്ടർ സഹായമൊന്നും ആവശ്യമില്ല മൊബൈൽ വഴി കണ്ടുപിടിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
                                         ആദ്യമായി നമ്മുടെ മൊബൈലിലെ ഏതെങ്കിലും ഒരു വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക,ഗൂഗിൾ ക്രോം ഒപ്പേറയോ ഏതെങ്കിലും  ആയിരുന്നാലും കുഴപ്പമില്ല. ബ്രൗസർ ഓപ്പൺ ചെയ്തശേഷം നാം ചെയ്യേണ്ടത്  സെർച്ച് ബാറിൽ ഇന്ത്യൻ ബാങ്ക് നെറ്റ് ബാങ്കിംഗ് എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക നിരവധി വെബ്സൈറ്റുകൾ നമുക്ക് കാണാൻ സാധിക്കും എങ്കിലും ആദ്യം തന്നെ  net banking സൈറ്റ് കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന വിൻഡോയിൽ നെറ്റ് ബാങ്കിംഗ് login എന്നെഴുതിയിരിക്കുന്നത് ക്ലിക്ക് ചെയ്യുക അതിനുശേഷം യൂസർ നെയിം  ടൈപ്പ് ചെയ്തു കൊടുക്കുക ഇനി യൂസർനെയിം അറിയില്ല എങ്കിൽ ബാങ്കിൻറെ പാസ് ബുക്കിൽ CIF  നമ്പർ എന്ന് എഴുതിയിരിക്കുന്നത് കാണാം  അത് അവിടെ ടൈപ്പ്  ചെയ്താൽ മതി.  അതിനുശേഷം അതിനു തൊട്ടു താഴെ പാസ്‌വേഡ് എന്ന ഓപ്ഷൻ കാണാം ഇത് നമുക്ക് അറിയാത്തതിനാൽ അതിനു തൊട്ടുതാഴെ കാണുന്ന ഫോർഗെറ്റ് പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്യുക. 
                     വീണ്ടും പുതിയ ഒരു വിൻഡോ തുറന്നുവരും. ഇന്ത്യൻ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും ടൈപ്പ് ചെയ്തു കൊടുക്കുക തുടർന്നുവരുന്ന  ക്യാപ്ച്ച കോഡ്  ഫിൽ ചെയ്യുക.  Submit  ബട്ടൺ ക്ലിക്ക് ചെയ്യുക.  തുടർന്ന്  നമുക്കൊരു ഒറ്റ  തവണ പാസ്സ്‌വേർഡ്  നമ്മുടെ മൊബൈലിലേക്ക് ബാങ്കിൽ നിന്നും വരുന്നതായിരിക്കും അതേപടി കോപ്പി പേസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ആ നമ്പർ അത് അവിടെ ടൈപ്പ് ചെയ്തു കൊടുക്കുക  തുടർന്നുവരുന്ന ഓപ്ഷൻ എന്ന് പറയുന്നത് ന്യൂ പാസ്സ്‌വേർഡ് എന്നായിരിക്കും ഇവിടെ നിങ്ങൾ പുതുതായി നല്ലൊരു പാസ്സ്‌വേർഡ്‌  ടൈപ്പ് ചെയ്തു കൊടുക്കുക അതിനു തൊട്ടു താഴെയുള്ള കോളത്തിൽ പാസ്‌വേഡ് വീണ്ടും ടൈപ്പ് ചെയ്തു കൊടുക്കാം തുടർന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.  ഇന്ത്യൻ ബാങ്കിന്റെ,  നിങ്ങളുടെ ഇൻറർനെറ്റ് ബാങ്കിംഗ്  പാസ്സ്‌വേർഡ്‌  റീസെറ്റ് ചെയ്തു എന്ന്  ഒരു വാചകം നിങ്ങൾക്ക് കാണാൻ സാധിക്കും.  തുടർന്നു നമുക്ക് ആദ്യം ചെയ്തതുപോലെ നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അതായത് പുതുതായി സെറ്റ് ചെയ്ത പാസ്‌വേഡ് ഉപയോഗിച്ച് ഇന്ത്യൻ ബാങ്ക് ഇൻറർനെറ്റ് ബാങ്കിംഗ് ഓപ്പൺ ചെയ്യാവുന്നതാണ്.  മേൽപ്പറഞ്ഞ കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണുന്നത് നല്ലതാണ് .
  
          ഇത്തരത്തിൽ ഇന്ത്യൻ ബാങ്കിന്റെ പാസ്സ്‌വേർഡ്‌ വളരെ എളുപ്പത്തിൽ റീസെറ് ചെയ്തു ബാങ്കിന്റെ സേവനം തുടർന്നും ഉപയോഗിക്കാവുന്നതാണ്. 
Previous Post Next Post