ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും വിശ്വസിക്കാന്‍ കൊള്ളവുന്നതും ഏറ്റവും സുരക്ഷിതവുമയതും മറ്റു ബാങ്കുകളുടെ അപ്പുകളെ അപേക്ഷിച്ച് കുടുതല്‍ സുരക്ഷ പ്രദാനം ചെയ്യുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ YONO SBI app നിസംശയം പറയാം . എന്നാല്‍ ഇവയുട ഉപയോഗത്തില്‍ നേരിടുന്ന വൈവിധ്യം ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല നിരശപ്പെടുതുന്നത് ചുരുക്കിപ്പറഞ്ഞാല്‍ yonoapp user frendlyഅല്ലഎന്നാണ് സാധാരണക്കാരുടെ അഭിപ്രായവും .എന്നാല്‍ ഒരു ബാങ്കിനും നല്‍കാനാവാത്ത അത്രയും ഉപയോഗങ്ങള്‍ yono നല്‍കുന്നു എന്നുള്ളതിനാല്‍ മിക്ക ബാങ്ക് ഉപഭോക്താക്കളും yono പഠിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചിലര്‍ വിജയിക്കുകയും ചെയ്യുന്നുണ്ട് .
https://youtu.be/JdHXkmcFMq8
മറ്റൊരാളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം
അയച്ചുകൊടുക്കാന്‍ ബാങ്കില്‍ പോയി ഒരു ദിവസം ചെലവഴിക്കുന്ന കാലമൊക്കെ കേരളിയര്‍ മാറ്റി ആരുടെയെങ്കിലും സഹായത്തോടെ ഏതെങ്കിലും കമ്പ്യൂട്ടര്‍ വഴിയോ മൊബൈല്‍ വഴിയോ പണം അയക്കാം എന്നൊക്കെ മനസിലാക്കിയ നാം .എന്തുകൊണ്ട് നമുക്ക് തന്നെ ആരുടെയും സഹായം ഇല്ലാതെ പണം അയച്ചു കൊടുത്തുകൂടെ എന്ന് ചിന്തിച്ചു തുടങ്ങിയത് എന്നാല്‍ ഇവയില്‍ ശരാശരി മലയാളി നേരിടുന്ന പ്രശനം എന്ന് പറയുന്നത് നമ്മള്‍ അയക്കുന്ന പണം നമ്മള്‍ വിചാരിക്കുന്ന ആളുടെ അകൌണ്ടില്‍ എത്തുമോ എന്നുള്ള സംശയമാണ്. ഇന്നുകാണുന്ന ഗൂഗിള്‍ പേ ,ഫോണ്‍ പേ ,പേ ടി എം തുടങ്ങിയ upi അധിഷ്ടിത അപ്ലിക്കേഷന്‍ എല്ലാം വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യവുന്നതനെങ്കിലും നമ്മുടെ പണത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശംങ്ക ഇവയെ അകറ്റി നിര്‍ത്താന്‍ പലപ്പോഴും നമ്മെ പ്രേരിപ്പിക്കുന്നു .അപ്പോഴാണ് ബാങ്കുകളുടെ അപ്പുകളെ ആശ്രയിക്കാന്‍ നാം തയ്യാറാകുന്നതും അതിനുള്ള കാരണം yono അപ്പിലുള്ള BENIFICIARY അക്കൌണ്ട് നമ്മുടെ yono അപ്പില്‍ബന്ധിപ്പിച്ചു വക്കുകയും അത്യാവശ്യ സമയത്ത് ഉപയോഗിക്കാന്‍ പറ്റുന്ന സവിശേഷ സൗകര്യം ഉള്ളതുകൊണ്ടാണ്
എന്താണ് BENIFICIARY എന്ന് അറിയണമല്ലോ . അതായതു നമ്മള്‍ അയക്കുന്ന പണം ആര്‍ക്കാണോ കിട്ടേണ്ടത് അയാളെ നമുക്ക് BENIFICIARY എന്ന് വിളിക്കാം
ഇനി yono അപ്പില്‍ കേറിച്ചെന്നാല്‍പെട്ടന്ന് അങ്ങ് പണം കിട്ടേണ്ട ആളെ ചേര്‍ത്തുവെക്കാന്‍ പറ്റുകയൊന്നും ഇല്ല.അതിനു കുറച്ചു രീതികള്‍ ഒക്കെ നമ്മള്‍ ചെയ്യേണ്ടതുണ്ട് . app ഓപ്പണ്‍ ചെയ്യണം user ID,പാസ്സ്‌വേര്‍ഡ് സെറ്റ് ചെയ്തു ഓപ്പണ്‍ ചെയ്യണം അതിനു ശേഷം നമുക്ക് ആരെയാണോ നമ്മുടെ അക്കൌണ്ടിലേക്ക് ചേര്‍ത്ത് വെക്കേണ്ടത് ആ വെക്തിയുടെ അക്കൌണ്ട്റ്റ് നമ്പര്‍ IFSCനമ്പര്‍ തുടങ്ങിയവ ചേര്‍ക്കണം .പക്ഷെ ഇവരെയൊക്കെ ചേര്‍ക്കണം എങ്കില്‍ yono അപ്പില്‍ ഒരു പ്രൊഫൈല്‍ പാസ്സ്‌വേര്‍ഡ് നമ്മള്‍ ഇതിനോടകം ഉണ്ടാക്കിരിക്കണം
എല്ലാം കൂടെ വായിച്ചപ്പോള്‍ മൊത്തത്തില്‍ നമുക്ക് ഇതിക്കെ ചെയ്യാന്‍ പറ്റുമോ എന്ന് തോന്നിയോ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല പറ്റും.എല്ലാം വളരെ എളുപ്പം ആണ്
നിങ്ങള്‍ ഇ വീഡിയോ കണ്ടുനോക്കു എങ്ങനെ ഇവയൊക്കെ ചെയ്യാം എന്ന് മനസിലാക്കാം
