നമ്മളൊരിക്കലും പഠിക്കാൻ ശ്രമിക്കാത്തതും എന്നാൽ എല്ലാ ദിവസവും ചെയ്യേണ്ടി വരുന്നതുമായ ഒരു പ്രക്രിയയാണ് ഹോം മാനേജ്മെന്റ് കൂടുതൽ വിശേഷങ്ങൾ അറിയാം
ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു സ്ഥാപനത്തിലെ മാനേജർ തന്റെ ബുദ്ധിയും യുക്തിയും കൊണ്ട് സ്ഥാപനത്തിലെ ജീവനക്കാരെയും ഉപകരണങ്ങളേയും കസ്റ്റമേഴ്സിനെയും പണത്തെയും ഉപയോഗിച്ച് എങ്ങനെ ആ സ്ഥാപനത്തെ ഉയർച്ചയിൽ എത്തിക്കുന്നുവോ അതുപോലെ നമ്മുടെ വീട്ടിലെ അംഗങ്ങളെയും വീട്ടുപകരണങ്ങളെയും പണത്തെയും ഉപയോഗിച്ച് സമാധാനത്തോടെയുള്ള സമ്പൽസമൃദ്ധമായ ഒരു ജീവിതം കെട്ടിപ്പടുത്തുന്ന ഒരു രീതിയാണ് ഹോം മാനേജ്മെന്റ്. കേൾക്കുമ്പോൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയി തോന്നുമെങ്കിലും വളരെ ഈസിയായി ചെയ്യാവുന്ന ഒരു കാര്യമാണ് ഇ manegemet സിസ്റ്റം. പക്ഷേനന്നായി കൈകാര്യം ചെയ്തില്ലങ്കിൽ ഇവ കുടുംബങ്ങളിൽ നിരവധി പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട്
നിങ്ങൾക്ക് ഒരു സംശയം തോന്നാം വീട്ടിൽ ആരാണ് മാനേജർ എന്ന് രണ്ടു പേരുള്ള കുടുംബം ആയാലും ആറ് അംഗങ്ങൾ അടങ്ങുന്ന കുടുംബം ആയാലും ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും മാനേജർമാരും ജീവനക്കാരുമായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനുള്ള കുറച്ച് ടിപ്സുകളും പ്രായോഗികമായ ചിന്തകളും ഈ വീഡിയോ അവസാനംവരെ കാണുമ്പോൾ നിങ്ങൾക്ക് തീർച്ചയായും മനസ്സിലാവുകയും ചെയ്യും
ഹോം മാനേജ്മെന്റ്ന്റെ ഔട്ട്പുട്ട് എന്ന് പറയുന്നത് മനോഹരമായ വൃത്തിയുള്ള വീട്, സമയലാഭം, സാമ്പത്തികഭദ്രത, സമാധാനപരമായ കുടുംബാന്തരീക്ഷം ഇങ്ങനെ പറയാൻ ഒരുപാടുണ്ട്. ശരാശരി മലയാളികൾ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്
ഒന്നാമതായി വൃത്തിയുള്ള വീട് എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്നാണ്
സാധാരണയായി നമ്മുടെ വീട്ടിൽ ഏതെങ്കിലും അതിഥികൾ വരുമ്പോൾ മാത്രമാണ് നമ്മുടെ വീടിന്റെ ഇന്റീരിയർ നെക്കുറിച്ച് ആലോചിക്കുന്നത് ആരെങ്കിലും വരുന്നതിനു മുമ്പ് അവ വൃത്തിയാക്കാൻ നമ്മൾ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യാറുണ്ട് സാധാരണ വീട്ടമ്മമാർ പറയാറുള്ളതാണ് എത്ര വൃത്തിയാക്കിയാലും ശരിയാവുന്നില്ല ഒറ്റയ്ക്ക് ഞാൻ എന്ത് ചെയ്യാനാണ്. എന്നൊക്കെ
ഓരോ വീട്ടിലെയും ഹോം മാനേജ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നത് ഓരോ വ്യക്തിയുടെയും വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കും. അതായത് രണ്ടുപേർ മാത്രമുള്ള ഒരു കുടുംബത്തിൽ, മാനേജ് ചെയ്യുന്ന രീതിയിൽ ആയിരിക്കില്ല ചെറുമക്കളും മുത്തച്ഛനും മുത്തശ്ശിയും ഒക്കെയുള്ള ഒരു വലിയ കുടുംബത്തിൽ മാനേജ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നത് അതു കൂടി കണക്കിലെടുത്ത് വേണം ഇനി പറയുന്ന ടിപ്സുകൾ നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് ഉപയോഗിക്കേണ്ടത്
വീട്ടിലെ എല്ലാ വസ്തുക്കൾക്കും കൃത്യമായ ഒരു സ്ഥാനം നമ്മൾ കണ്ടെത്തുക എന്നതാണ് ഒന്നാമത്തെ കാര്യം. അവ വലിയ ഉപകരണങ്ങൾ മുതൽ മുട്ടുസൂചി വരെയുള്ള എല്ലാ വസ്തുക്കളും നേരത്തെ കൊണ്ടു വയ്ക്കാൻ ഉദ്ദേശിച്ച നിശ്ചിത സ്ഥലങ്ങളിൽ എപ്പോഴും കൊണ്ടു വയ്ക്കുക. കൃത്യമായി പറഞ്ഞാൽ ഈ കാര്യം ഒരു വീട്ടിലെ ഒരാൾ വിചാരിച്ചാൽ നടക്കില്ല പക്ഷേ നടത്താൻ സാധിക്കും എങ്ങനെ എന്ന് വെച്ചാൽ വീട്ടിൽ എല്ലാ ദിവസവും ഉപയോഗിക്കുന്ന ഒരു വസ്തു ഓരോരുത്തരും എടുത്തിട്ട് ഓരോ സ്ഥാനങ്ങളിൽ വയ്ക്കുന്നു എന്നു വിചാരിക്കുക അതിലൊരാൾ എന്നും എടുത്തിട്ട് അതേ സ്ഥാനത്ത് തന്നെ വച്ചാൽ അടുത്തു വരുന്ന ആൾ എല്ലാദിവസവും എവിടെ നിന്നാണ് എടുത്തത് അതെ സ്ഥാനത്തു തന്നെ ആ വസ്തുവിനെ പറ്റി അന്വേഷിക്കും അങ്ങനെ വരുമ്പോൾ അയാൾ മാനസികമായി നേരത്തെ എടുത്ത സ്ഥലത്ത് തന്നെ വയ്ക്കാൻ തയ്യാറാകും ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ട് ശരിയായെന്ന് വരില്ല രണ്ടോമൂന്നോ മാസങ്ങൾക്ക് ശേഷം ആയിരിക്കും കൃത്യ സ്ഥാനങ്ങളിൽ എത്തുക അതുവരെ നാം ക്ഷമയോടെ ഈ പ്രവർത്തകൾ ചെയ് തുകൊണ്ടിരിക്കുക. ഇത് നമ്മുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കുക. അതുപോലെ
ആവശ്യമില്ലാത്തവ വീട്ടിൽ നിന്നും ഒഴിവാക്കാനും പ്രതേകം ശ്രദ്ധിക്കണം
ഉദാഹരണത്തിന് നമ്മൾ വാങ്ങുന്ന സാധനങ്ങൾ നിന്നും ലഭിക്കുന്ന ബില്ലുകൾ, പൊട്ടിയ പാത്രങ്ങൾ പഴയ തുണികൾ, ഒരിക്കലും ഉപയോഗിക്കില്ല ഉപയോഗം വരില്ല എന്ന് തോന്നുന്ന ഇലക്ട്രിക് ഉപകരണങ്ങൾ, കേടായ വാച്ച് ക്ലോക്ക്, ആവശ്യം കഴിഞ്ഞ് പുസ്തകങ്ങൾ ബുക്കുകൾ, മരുന്നുകളുടെ സ്ട്രിപ്പുകൾ ഒഴിഞ്ഞ കുപ്പികൾ തുടങ്ങിആവശ്യമില്ലാത്തവ പൂർണ്ണമായും ഒഴിവാക്കുക എന്നാൽ ഏതെങ്കിലും ഹോം അപ്ലൈൻസ് വാങ്ങുമ്പോൾ ലഭിക്കുന്ന വാറണ്ടി കാർഡ് അതുപോലുള്ള പേപ്പറുകൾ നമ്മൾ മേശയിലും അലമാരയിലും അലക്ഷ്യമാക്കി വയ്ക്കാതെ ഒരു ഫയലിൽ സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ആവശ്യമുള്ളപ്പോൾ കൃത്യമായി കണ്ടു പിടിക്കുവാനും സാധിക്കും കുട്ടികളുണ്ടെങ്കിൽ അവരുടെ കളിപ്പാട്ടങ്ങൾ അവർ കളിച്ചതിനു ശേഷം അവ വയ്ക്കുവാൻ ഉള്ള ഒരു സ്ഥലം നമ്മൾ കുട്ടികൾക്ക് കണ്ടെത്തി കൊടുക്കുകയും അത് എല്ലാ ദിവസവും കളിച്ചതിനു ശേഷം കൊണ്ടു വയ്ക്കുവാൻ പഠിപ്പിച്ചു കഴിഞ്ഞാൽ വീട്ടിൽ ഇവ അലങ്കോലമായി കിടക്കുകയും ഇല്ല ആ ജോലി അവർ കൃത്യമായി ചെയ്യുകയും ചെയ്യും. അതുപോലെ വീടിന്റെ ജനലിനു താഴെ കാണുന്ന സ്ഥലങ്ങളിൽ ചിലർ പലതും സൂക്ഷിക്കുന്നത് കാണാം അത് വീടിന്റെ ഭംഗി കുറവാണ് കാണിക്കുന്നത് ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് പൂർണമായും ഒഴിവാക്കുകയായിരിക്കും നല്ലത്.
ഇനി എവിടെയെങ്കിലും പോയിട്ടോ ഓഫീസിൽനിന്നോ ജോലി കഴിഞ്ഞു വരുന്ന ഭർത്താവോ ഭാര്യയോ ആയിരുന്നാലും വീട്ടിൽ വന്ന ശേഷം തങ്ങളുടെ ബാഗ് പേഴ്സ് പേന കണ്ണട വാച്ച് മുതലായവ എല്ലാ ദിവസവും ഒരേ സ്ഥലത്ത് തന്നെ വയ്ക്കുവാൻ ശീലിച്ചാൽ രാവിലെ ഇവകണ്ടു പിടിക്കുന്നതിനു വേണ്ടിയുള്ള സമയവും ലാഭിക്കും എപ്പോഴും ബാക്കിയുള്ള സ്ഥലങ്ങൾ മനോഹരമായി കിടക്കുകയും ചെയ്യും
എല്ലാദിവസവും ചെയ്യേണ്ടിവരുന്ന കാര്യങ്ങളാണ് തുണി കഴുകലും പാത്രം കഴുകൽ എന്നിവ ഇതിൽ തുണി കഴുകുന്നത് ഒരു ദിവസം ഉപയോഗിച്ച എല്ലാ തുണികളും അടുത്ത ദിവസം രാവിലെ കഴുകുക ഈ കഴുകുന്നതിന് എല്ലാ ദിവസവും ഒരേ സമയവും ഒരു നിശ്ചിത സമയ പരിധിയും സെറ്റ് ചെയ്യുക അങ്ങനെ ചെയ്യുകയാണെങ്കിൽ എല്ലാ ദിവസവും അതിനെ പറ്റി നമുക്ക് ഓർമ്മ വരികയും അവ ചെയ്യുവാനുള്ള പ്രവണത കൂടുകയും ചെയ്യും. പാത്രം കഴുകുന്നത് ഓരോ പാത്രം ഉപയോഗശേഷം അപ്പൊൾ തന്നെ കഴുകുന്നതായിരിക്കും ഏറ്റവും നല്ലത് പാത്രങ്ങൾവാഷ്ബേസിനിൽ കൂട്ടിയിട്ടശേഷം ഒരുമിച്ച് കഴുകുന്നത്, വൃത്തിയാക്കുന്നതിന്കൂടുതൽ സമയവും മടുപ്പും തോന്നാനിടയുണ്ട് അതുപോലെ തന്നെയാണ് വീട് ക്ലീൻ ചെയ്യുന്നതും കിച്ചണിൽ എന്തെങ്കിലും ഭക്ഷണാവശിഷ്ടങ്ങളും പൊടിയോ ഉണ്ടെങ്കിൽ അപ്പപ്പോൾ ക്ലീൻ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. ഇതിൽ വീട് വൃത്തിയാക്കുക എന്ന ജോലി കുട്ടികളുണ്ടെങ്കിൽ അവരെ ഏൽപ്പിക്കുന്ന താവും നല്ലത് കുറച്ച് മുതിർന്ന കുട്ടികൾ ആണെങ്കിൽ പാത്രം കഴുകുന്നതും ഏൽപ്പിക്കാവുന്നതാണ് അവരവരുടെ ഡ്രസ്സ് അവരവർ കഴുകുന്നത് ജോലിഭാരംകുറയാനും സമയലാഭവും ഉണ്ടാവും ഇവ പെട്ടെന്നൊരു ദിവസം തുടങ്ങാം എന്ന് വിചാരിച്ചാൽ നടക്കില്ല. മനപ്പൂർവമായി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു രണ്ടോ മൂന്നോ മാസങ്ങൾ തുടർച്ചയായി നമ്മൾ ചെയ്താൽ മാത്രമേ ഇവയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരുന്നത്. അതുപോലെ കുട്ടികളോട് ഇതൊക്കെ നിങ്ങളുടെ ജോലിയാണ് ഇന്നുമുതൽ ചെയ്യണം എന്ന് പറഞ്ഞാലും അവർ ചെയ്യില്ല അതിനാൽ ആ ജോലികളോട് അവർക്ക് ഒരു താല്പര്യം ഉണ്ടാക്കിയതിനു ശേഷം അവരോടൊപ്പം ജോലി എടുത്തു കൊണ്ട് വേണം അവരെ ജോലികൾ ഏൽപ്പിക്കേണ്ടത് രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഇവയൊക്കെ തങ്ങളുടെ ജോലിയാണ് എന്ന ബോധം ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കുകയും വേണം ഇങ്ങനെ കുട്ടികളെ ചെറിയ ചെറിയ ജോലികൾ ഏൽപ്പിക്കുന്നത് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മനസ്സ് റിഫ്രഷ് ആവുന്നതിനും ഭാവിയിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടും ഉത്സാഹത്തോടെയും കുടുംബത്തെ മാനേജ് ചെയ്യാനുള്ള കഴിവ് അവർക്ക് തീർച്ചയായും വർദ്ധിക്കും.
ഫാമിലി മാനേജ്മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കുടുംബ ബഡ്ജറ്റ് തയ്യാറാക്കുന്നത്. കൃത്യമായ ഒരു ബഡ്ജറ്റ് കുടുംബത്തിൽ ഇല്ലെങ്കിൽ ജീവിതത്തിന്റെ താളം തെറ്റും എന്നുമാത്രമല്ല പല കുടുംബങ്ങളുടെ ആത്മഹത്യക്കുള്ള കാരണവും നിത്യജീവിതത്തിലെ അമിതധന വിനിയോഗം മൂലം വരുന്ന കടബാധ്യതകൾ ആയിരിക്കും. ഇവയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട പോംവഴി ഫാമിലി ബഡ്ജറ്റ് കൃത്യമായി തയ്യാറാക്കുക എന്നുള്ളതാണ് ചിലരെ സംബന്ധിച്ച് ഫാമിലി ബഡ്ജറ്റ് തയ്യാറാക്കില്ലെങ്കിൽ പോലും കൃത്യമായ ഒരു ധാരണ ഒരു മാസത്തെ ചെലവുകളെ കുറിച്ചും വരവിനെക്കുറിച്ചും ഉണ്ടെങ്കിൽ നല്ല രീതിയിൽ സാമ്പത്തിക വിനിയോഗം നടത്തുവാൻ സാധിക്കും ഫാമിലി ബഡ്ജറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്നുള്ള ഒരു വീഡിയോ ഈ ചാനലിൽ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് ഈ വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട് അത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്നതായിരിക്കും അതുകൊണ്ട് ആ വീഡിയോ നിങ്ങൾ കാണുക
ഒരു കുടുംബത്തിൽ വരുന്ന വരുമാനത്തിന്റെ 30%.ഭാവി കാര്യങ്ങൾക്കായി മാറ്റി വെച്ചിട്ട് വേണം ബാക്കി തുക ജീവിത ചെലവുകൾക്ക് ഉപയോഗിക്കേണ്ടത്.അത് ബാങ്ക് ഡെപ്പോസിറ്റോ ഗോൾഡ് ഇൻവെസ്റ്റ്, മ്യൂച്ചൽ ഫണ്ട്, ഷെയർ മാർക്കറ്റ് അങ്ങനെ ഏതിൽ വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ കഴിവിനനുസരിചുള്ളതും സുരക്ഷിതവുമായവ തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ ഫാമിലിയിലെ കടബാധ്യത എങ്ങനെ കുറച്ച് കൊണ്ടുവന്ന് സാമ്പത്തികമായി എങ്ങനെ മെച്ചപ്പെടാമെന്നു ഇ വീഡിയോയുടെ അവസാനം കൊടുത്തിട്ടുള്ള ഫാമിലി ബഡ്ജറ്റ് എന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും അതിനാൽ ധനകാര്യ സംബന്ധമായ കാര്യങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് നിങ്ങളെ മടുപ്പിക്കുന്നില്ല. അതിനാൽനിങ്ങൾ തീർച്ചയായും ആ വീഡിയോ കാണുക.
വീട്ടിലെ ഉപകരണങ്ങളെ കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നതുവഴി നമുക്ക് സമയലാഭവും സാമ്പത്തിക ലാഭം ഉണ്ടാകും ഇസ്തിരി ഇടാനുള്ള തുണികൾ ഒരുമിച്ച് അയൺ ചെയ്യുകയാണെങ്കിൽ കറണ്ട് ചാർജ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും ടിവി കാണുന്നതിനും മൊബൈൽ ഉപയോഗിക്കുന്നതിനും ഓട്ടോമാറ്റിക് ആയിട്ട് ഒരു സമയ കൃത്യത ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ മറ്റു പല കാര്യങ്ങൾക്കും ഉള്ള സമയം ഇവയിൽ നിന്നും ലാഭിക്കാൻ സാധിക്കും
ഒരു കാര്യം കൂടെ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം
വീട്ടിൽ എല്ലാവരും എല്ലാദിവസവും ഒരേസമയം എല്ലാ തിരക്കുകളും മാറ്റി വച്ച് പത്തോ ഇരുപതോ മിനിറ്റ് എങ്കിലും മിനിമം ഒരുമിച്ചിരുന്ന് നിങ്ങളുടെ ആ ദിവസത്തെ സന്തോഷങ്ങളും നേരിട്ട പ്രശ്നങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുവാൻ സാധിച്ചൽ സമാധാനമായ ഒരു ജീവിതവും വ്യക്തിപരമായ സമാധാനവും നിങ്ങൾക്ക് തീർച്ചയായും ഉണ്ടാവും അത് വൈകുന്നേരം എട്ടു മണിക്ക് ശേഷം ഒരുമിച്ച് സംസാരിക്കുന്ന തായിരിക്കും ഏറ്റവും നല്ലത് ഇനി ഒരുമിച്ച് സംസാരിക്കാൻ സമയം കിട്ടുന്നില്ല എങ്കിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയമെങ്കിലും ഇതിനു വേണ്ടി മാറ്റി വയ്ക്കുക. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ TV തുടങ്ങിയവ ഒഴിവാക്കിയാൽ മാത്രം മതിയാവും മാതാപിതാക്കളുടേയും കുട്ടികളുടെ മനസ്സ് തുറക്കുവാനും മാനസികമായി അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പ്രതിവിധി കണ്ടെത്തുവാനും അതുമൂലം വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാൻ സാധിക്കും..
