Family Budget Malayalam

നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കണം എവിടെ ചെലവഴിക്കണം എന്തിനുവേണ്ടി ചെലവാക്കണംഎന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അവ കൃത്യമായി നിർണയിക്കുവാനും നിങ്ങൾ സ്വപ്നം
 
ബഡ്ജറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഏറ്റവും ആദ്യം കടന്നുവരുന്നത് ഒരു രാജ്യത്തിന്റെ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന് ബഡ്ജറ്റ് അവതരണം അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്ത് എല്ലാവർഷവും ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ചായിരിക്കും എന്നാൽ ഒരു രാജ്യത്തിനും സംസ്ഥാനത്തിനും മാത്രമല്ല ഓരോ കുടുംബത്തിനും വളരെ വ്യക്തമായ ലക്ഷ്യത്തോടെ ഒരു ബജറ്റ് അവതരിപ്പിക്കാൻ സാധ്യമായാൽ ആ കുടുംബം അല്ലെങ്കിൽ നിങ്ങളുടെ കുടുംബം ഏറ്റുവും  ഉയർന്ന ഒരു സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ സാധിക്കും ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കുകൾ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും എളുപ്പമാർഗമാണ് ബഡ്ജറ്റ് എന്ന് പറയുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കാം എന്നതിന് ഒരു രേഖാമൂലമുള്ള പദ്ധതിയാണ് ബഡ്ജറ്റ്. രേഖാമൂലം എന്നുപറയുമ്പോൾ നമുക്ക് ഒരു ബുക്കിൽ എഴുതി തയ്യാറാക്കുകയോ അല്ലെങ്കിൽ നമ്മുടെ മൊബൈലിൽ തന്നെ ഏതെങ്കിലും ബഡ്ജറ്റ് തയ്യാറാക്കുന്ന ആപ്ലിക്കേഷന് ഉപയോഗിച്ചോ ബഡ്ജറ്റ് ഉണ്ടാക്കാവുന്നതാണ് അതിനായി നമുക്കിപ്പോൾ  നിരവധി ആപ്ലിക്കേഷനുകൾ നിങ്ങളുടെ കൈകളിലുള്ള സ്മാർട്ട്ഫോണിലെ പ്ലേസ്റ്റോറിൽ അവൈലബിൾ ആണ്   
നമ്മുടെ കുടുംബത്തിൽ ഒരു ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ അത് ഒരു വർഷത്തേക്ക് വേണമെങ്കിലും അല്ലെങ്കിൽ ഒരു മാസത്തേക്ക് ഒരു ആഴ്ചത്തേക്ക് എന്നിങ്ങനെഏതുരീതിയിൽ വേണമെങ്കിലും നിങ്ങൾക്ക്തയ്യാറാക്കാം ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം എന്നു പറയുന്നത് നമുക്ക് സമയബന്ധിതമായി സാമ്പത്തികമായി എടുക്കേണ്ടതായി വരുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. നിങ്ങളുടെ  ജീവിതത്തിൽ ഉടനീളം എല്ലാമാസവും കുടുംബത്തിനുവേണ്ടി ബഡ്ജറ്റ് തയ്യാറാക്കുകയാണെങ്കിൽ സമ്പത്ത് വർദ്ധിപ്പിക്കുവാനും സുസ്ഥിരമായ ഒരു കുടുംബ ജീവിതം നയിക്കുവാനും സാധിക്കും. 
 കുടുംബത്തിൽ ബഡ്ജറ്റിന്റെ  ആവശ്യകത എന്ന് പറയുന്നത് നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കണം എവിടെ ചെലവഴിക്കണം എന്തിനുവേണ്ടി ചെലവാക്കണംഎന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അവ കൃത്യമായി നിർണയിക്കുവാനും നിങ്ങൾ സ്വപ്നം കാണുന്ന ആഗ്രഹങ്ങളെല്ലാം  ചിന്തിക്കുന്ന സമയത്തിനുള്ളിൽ തന്നെ നേടിയെടുക്കുവാനും ബഡ്ജറ്റ് നമ്മളെ സഹായിക്കും എന്നുള്ളതാണ് ബഡ്ജറ്റ് കൊണ്ട് ഉണ്ടാവുന്ന ഏറ്റവും വലിയ നേട്ടം എന്നു പറയുന്നത്. 
ഒരു മാസത്തേക്ക് നമ്മൾ ബഡ്ജറ്റ് തയ്യാറാക്കുകയാണെങ്കിൽ നമ്മുടെ ചെലവ് ട്രാക്ക് ചെയ്യുവാനും നമ്മുടെ ആവശ്യങ്ങൾ എല്ലാം കൃത്യമായി നടന്നു എന്ന് വിലയിരുത്തുവാനും എന്തൊക്കെ കാര്യങ്ങളാണ് ഈ മാസം ചെയ്യാൻ ഉദ്ദേശിച്ചിട്ടു  നടക്കാതെ പോയതെന്നും വളരെ കൃത്യമായി നമുക്ക് മനസ്സിലാക്കുവാനും അത് പരിഹരിക്കുവാനും സാധിക്കും. ഒരു ആഴ്ചത്തേക്ക് എങ്കിലുംആവശ്യമായ ബഡ്ജറ്റ് തയ്യാറാക്കി നോക്കിയാൽ മാത്രമേ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി നാം എത്രത്തോളം പണം ഉപയോഗിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ ഉദാഹരണമായി ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് കളിൽ പോയി ഭക്ഷണം കഴിച്ചതും സിഗരറ്റ് മദ്യപാനം തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ഒരു മാസം എത്ര രൂപയാണ്  ചെലവഴിച്ചത് എന്നൊക്കെ ആ തുക മാറ്റി വെച്ചിരുന്നെങ്കിൽ എത്ര രൂപ നമുക്ക് സേവ് ചെയ്യാമായിരുന്നു അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒരു ആവശ്യം നമുക്ക് നിറവേറ്റാൻ സാധിക്കുമായിരുന്നു എന്നും മനസ്സിലാക്കുവാൻ സാധിക്കു അതിനാൽ വ്യക്തിപരമായി കുടുംബത്തിൽ ഒരു ബഡ്ജറ്റ് തയ്യാറാക്കുന്നത് നമ്മുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഇനി.
 എങ്ങനെ ഒരു ഫാമിലി ബഡ്ജറ്റ് തയ്യാറാക്കാം എന്ന്  നോക്കാം 
ആദ്യമായി ചെയ്യേണ്ടത് നിത്യജീവിതത്തിൽസ്ഥിരമായി വരുന്ന  ചെലവുകൾഏതൊക്കെയാണെന്ന് എഴുതി വയ്ക്കുക എന്നുള്ളതാണ് അതായത് കറണ്ട് ബില്ല് വാട്ടർ ബില്ല് മൊബൈൽ റീച്ചാർജ് ചെയ്യുന്നത് നെറ്റ് കണക്ഷൻ തുടങ്ങിയവയ്ക്കു എത്ര രൂപയാണ് വാഹന ഉപയോഗം യാത്ര ചെലവ് തുടങ്ങിയവയ്ക്കു എത്ര വേണ്ടിവരും എന്ന് കണക്കാക്കി അതിനെ 30 കൊണ്ടു ഗുണിച്ച് നമുക്ക് ഒരു മാസത്തെക്ക്  എത്ര രൂപ ചെലവ് വരും എന്നും കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സ്കൂൾ ഫീസ് ബസ് ചാർജ് തുടങ്ങി എല്ലാ മാസവും ചെലവഴിക്കേണ്ടത് എത്രയാണെന്നും എല്ലാദിവസവും ഭക്ഷണത്തിനു വേണ്ടി വരുന്ന ചെലവ് എത്രയാണെന്ന് നമ്മളാദ്യം എഴുതി വയ്ക്കുക. അതിനുശേഷം ഓരോ ദിവസവും വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന തുകയും  എഴുതി വയ്ക്കുകയാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് അരി വാങ്ങിയത് പലവ്യഞ്ജനം വാങ്ങിയത് പച്ചക്കറി വാങ്ങിയത് ഇറച്ചി വാങ്ങിയത് മീൻ വാങ്ങിയത് വീട്ടാവശ്യത്തിന് വേണ്ട സകല സാധനങ്ങളും ഭാര്യയുടെയും അല്ലെങ്കിൽ ഭർത്താവിനെയും മക്കളുടെയും ആവശ്യത്തിനുവേണ്ടി ഓരോ സാധനങ്ങൾ വാങ്ങിയ തുക എന്നുവേണ്ട ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങുമ്പോൾ അതായത് ഒരു മൊട്ടുസൂചിവാങ്ങാൻ വരുന്ന നിസ്സാര പൈസ പോലും വാങ്ങുമ്പോൾ തന്നെ അല്ലെങ്കിൽ വീട്ടിൽചെന്ന് ഉടൻതന്നെ  ഏത് സാധനം ആണ് വാങ്ങിയതെന്ന് രേഖപ്പെടുത്തണം. ഇങ്ങനെ എഴുതി വെക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് നമ്മൾ എപ്പോഴും കൊണ്ടു നടക്കുന്ന നമ്മുടെ മൊബൈലിൽ തന്നെ ഫാമിലി ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ഒരുപാട് ബഡ്ജറ്റു ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ അവൈലബിൾ ആണ്. അവയിൽ നിന്നും ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്ത് നമ്മൾ ഡൗൺലോഡ് ചെയ്താൽ നമുക്ക് ഓരോ സാധനം വാങ്ങുമ്പോഴും നമ്മുടെ കയ്യിലുള്ള മൊബൈലിൽ രേഖപ്പെടുത്താൻ സാധിക്കും. ഒന്നു രണ്ടു, ഫാമിലി ബഡ്ജറ്റ് തയ്യാറാക്കുന്ന അപ്ലിക്കേഷന്റെ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് അതിൽ ക്ലിക്ക് ചെയ്ത് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പണ്ട് കാലം മുതലേ ഇങ്ങനെ ബഡ്ജറ്റ് എഴുതി കൃത്യമായ പ്ലാൻ ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോയിട്ട് ഉള്ളവരാണ് വളരെയധികം സമ്പന്നൻ മാരായി മാറിയിട്ടുള്ളത് എന്ന് പല സമ്പന്നന്മാരുടെ യും ആത്മകഥ വായിച്ചാൽ നമുക്ക് മനസ്സിലാകും. അവരാരും നമ്മളെക്കാളും  അധികം പണം ജനിച്ചപ്പോഴേ കൊണ്ടുവന്ന വരോ കൃത്യതയില്ലാത്ത പണം ചെലവഴിച്ച് വരോ ആയിരിക്കില്ല പക്ഷേ കയ്യിലുള്ള പണത്തെ നേരായവണ്ണം ഉപയോഗിച്ചിട്ട് ആയിരിക്കും അവർ ജീവിതത്തിന്റെ ഉയരങ്ങളിൽ എത്തിച്ചേർന്നത്.
 ചെലവുകൾ മാത്രം എഴുതി വച്ചാൽ ഒരു ബഡ്ജറ്റ് ആവില്ല.  ഒരു കുടുംബത്തിലേക്ക് വരുന്ന വരുമാനവും കൃത്യമായി എഴുതി സൂക്ഷിക്കണം. ഉദാഹരണത്തിന് ഒരു വീട്ടിലെ ഗൃഹനാഥന്  കിട്ടുന്ന മാസശമ്പളമോ, ദിവസ ശമ്പളം ആണെങ്കിൽ അവ ഒരു മാസത്തേക്ക് കണക്കാക്കി ശരാശാരി എഴുതുക അടുത്ത് ഭാര്യയിൽ നിന്നും കിട്ടുന്നത് അല്ലെങ്കിൽ മക്കൾ ജോലിക്ക് പോകുന്നുണ്ടെങ്കിൽ അവരിൽ നിന്നുള്ള വരുമാനം അതുമല്ലെങ്കിൽ വേറേ പല ഉറവിടങ്ങൾ നമുക്കുണ്ടാകുന്നത് . ബിസിനസ്സിൽ നിന്നുള്ള വരുമാനം ബാങ്ക് ഡെപ്പോസിറ്റ് നിന്നുള്ള വരുമാനം വസ്തുവിൽ നിന്നുള്ള വരുമാനം ഇങ്ങനെ ഏതെങ്കിലും തരത്തിൽ നമുക്ക് അധികവരുമാനം വരുന്നുണ്ടെങ്കിൽ അവയും  നമ്മൾ ബഡ്ജറ്റ് രേഖപ്പെടുത്തേണ്ടതാണ് ഇത്രയും ആയി കഴിഞ്ഞാൽ ഒരു ബഡ്ജറ്റ് ഏകദേശ സ്ട്രക്ചർ ആയെന്നു പറയാം. ഈ ബഡ്ജറ്റ്, മറ്റുള്ളവരെ കാണിക്കുവാനും ബോധ്യപ്പെടുത്തുവാൻ അല്ല നമ്മൾ ചെയ്യുന്നത് അതിനാൽ എല്ലാ വരവുചെലവുകളും നമുക്ക് സ്ഥിരമായി വരുന്ന വരുമാനവും സ്ഥിരമായുള്ള ചെലവും മൊബൈലിലോ ബുക്കിലെ സ്വകാര്യമായി കൃത്യമായി എഴുതുക. ഇനി എഴുതിവെച്ച ബഡ്ജറ്റ് കൊണ്ട് നമുക്ക് എങ്ങനെയാണ് ഉപയോഗങ്ങൾ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. സ്ഥിരമായി വരുന്ന വരുമാനങ്ങളെ  കുറിച്ച് എഴുതി വച്ചതുപോലെ അസ്വാഭാവികമായി വരുന്ന വരുമാനങ്ങൾ ഏതൊക്കെയാണെന്നും നമ്മൾ ബഡ്ജറ്റിൽ രേഖപ്പെടുത്തേണ്ടതുണ്ട് ഉദാഹരണത്തിന് ആരെങ്കിലും നമുക്ക് ഗിഫ്റ്റ് ആയി കുറച്ചു പൈസയോ ഗോൾഡോ തന്നിട്ട് ഉണ്ടെങ്കിൽ അല്ലെങ്കിൽ നമ്മുടെ സാലറിയുടെ DA വർധിക്കുകയാണെങ്കിൽ . ലോൺ എടുക്കുന്നുണ്ടെങ്കിൽ അവയും രേഖപ്പെടുത്തേണ്ടതുണ്ട് അതിനുശേഷം നമ്മുടെ ചെലവുകളെ പ്രധാനമായും മൂന്നായി തരം തിരിക്കണം 1അത്യാവശ്യം 2ആവശ്യം 3അനാവശ്യം എന്നിങ്ങനെ 
 ഇതിൽ അത്യാവശ്യം ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം കറണ്ട് ബില്ല് വാട്ടർ ബില്ല് വീട്ടിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുന്ന ചെലവ് ഇവ നമുക്ക് അത്യാവശ്യ ഗണത്തിൽപ്പെടുത്താം രണ്ടാമതായി നമ്മുടെ യാത്രാ ചെലവുകൾ വസ്ത്രം വാങ്ങൽ വാഹനത്തിന്റെ മെയിന്റനൻസ് ചെലവ് സ്കൂൾ ഫീസ് ലോണുകൾ ഉണ്ടെങ്കിൽ അവ തുടങ്ങിയവ ആവശ്യ ചെലവുകളുടെ ഗണത്തിൽപ്പെടുത്താംമൂന്നാമതായി പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നത് വിനോദങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് ജിം അംഗത്വം ക്ലബ് അംഗത്വം തുടങ്ങിയവയ്ക്കു വേണ്ടി ചിലവഴിക്കുന്ന തുക ആഡംബര വസ്ത്രം വാഹനം തുടങ്ങിയ വാങ്ങാൻ ചെലവഴിക്കുന്നത്  ഉപയോഗമില്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വാങ്ങുന്നത് ഇവയെല്ലാം അനാവശ്യചെലവിന്റെ ഗണത്തിൽപ്പെടുത്താം. അതുപോലെ ഒന്നിലധികം ലൈഫ് ഇൻഷുറൻസ് സ്കീമുകളിൽ ചേരുന്നതിനെക്കാളും നല്ലത് ഏറ്റവും നന്നായിട്ടുള്ള നമുക്ക് ഏറ്റവും കംഫർട്ടബിൾ ആയി തോന്നുന്ന ഏതെങ്കിലും ഒരു ലൈഫ് ഇൻഷുറൻസ് സ്കീമിൽ ചേരുന്നതായിരിക്കും. അതുമൂലം നമ്മുടെ പൈസ സേവ് ചെയ്യുവാനും എന്നാൽ നമ്മുടെ ജീവിതസുരക്ഷ ഉറപ്പാക്കുവാനും സാധിക്കും ഇത്രയും ചെയുമ്പോൾ വരുമാനത്തെ പറ്റിയും ചെലവിനെ കുറിച്ചും ഏകദേശം ഒരു ധാരണ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാവും. ഇവ പരിശോധിച്ചാൽ നിങ്ങളുടെ ഒരു മാസത്തെ സാമ്പത്തിക നില നഷ്ടം ആണോ ലാഭം ആണോ എന്ന് തിരിച്ചറിയാൻ സാധിക്കും
 താരതമ്യം ചെയ്തു നോക്കുമ്പോൾ വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ആണെങ്കിൽ നമ്മുടെ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും പുതിയ വരുമാന സ്രോതസ്സുകളെ  കുറിച്ച് ആലോചിക്കുകയും വേണം തുല്യമായി ഇരിക്കുകയാണെങ്കിലും അതായത് വരവും ചെലവും തുല്യം ആവുകയാണെങ്കിൽ പുതിയൊരു വരുമാന ഉറവിടത്തെ പറ്റി ആലോചിക്കുന്നതിലും  തെറ്റില്ല മൂന്നാമതായി ചെലവ് കുറവും വരുമാനം കൂടുതലും ആണെങ്കിൽ അധികം ലഭിക്കുന്ന വരുമാനം സുരക്ഷിതമായ നിക്ഷേപം മാർഗങ്ങളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ നിങ്ങൾക്ക് ഉണ്ടാവണം.  ഈ നിക്ഷേപ മാർഗങ്ങൾ ബാങ്ക് ഡെപ്പോസിറ്റ്, ksfe ചിട്ടികൾ, ഗോൾഡ് ഇൻവെസ്റ്റ്, മ്യൂച്ചൽ ഫണ്ട് ഷെയർ മാർക്കറ്റ് തുടങ്ങിയവ. അല്ലെങ്കിൽ ഏതെങ്കിലും പ്രോപ്പർട്ടി വാങ്ങാനോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനം വാങ്ങുന്നതിനെ കുറിച്ചോ പുതിയ ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചോ,,  നമുക്ക് ഒരു മാസം വരുന്ന അധിക വരുമാനത്തിന്റെ കണക്കനുസരിച്ച് നമുക്ക് സ്വയം തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ഒരു മാസത്തെ വരവ് ചെലവ് കണക്കുകൾ കൃത്യമായി എഴുതി ഒരു ബഡ്ജറ്റ് തയ്യാറാക്കി അതിൻപ്രകാരം കുടുംബത്തിലെ വരുമാനം മനസ്സിലാക്കി കഴിഞ്ഞാൽ അടുത്ത മാസത്തെ ബഡ്ജറ്റ്   വളരെ കൃത്യതയോടെ സെറ്റ് ചെയ്യാനാവും രണ്ടാം മാസത്തെ ബഡ്ജറ്റ് എഴുതിത്തുടങ്ങുമ്പോൾ കഴിഞ്ഞമാസം നമുക്ക് ഏതൊക്കെ മേഖലയിലാണ് അധികമായി പണം ചെലവഴിക്കേണ്ടി വന്നത് ഏതു മേഖലയിൽ നിന്നാണ് നമുക്ക് അധികവരുമാനം ലഭിച്ചത് ഏതൊക്കെ ചെലവുകൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും എന്തൊക്കെ ചെയ്താൽ നമ്മുടെ വരുമാനം കൂട്ടാൻ സാധിക്കും എന്നൊരു പദ്ധതി കൂടെ ആലോചിച്ചു വേണം അടുത്ത മാസത്തെ ബഡ്ജറ്റ് ആസൂത്രണം ചെയ്യേണ്ടത് രണ്ടാം മാസം അവസാനത്തോടുകൂടി  ആദ്യമാസത്തിലും രണ്ടാം മാസത്തിൽ നടന്ന അനാവശ്യ ചെലവുകളെ പൂർണ്ണമായി ഒഴിവാക്കി കൊണ്ടായിരിക്കണം മൂന്നാമത്തെ ബഡ്ജറ്റിലെക്ക് കടക്കുവാൻ. ഓരോ വ്യക്തിയുടെയും കുടുംബ ബഡ്ജറ്റ് എന്ന് പറയുന്നത് അവരവരുടെ കുടുംബത്തിലെ ചിലവിനെയും വരവിനെയും ആശ്രയിച്ചിരിക്കും അത് അവരവരുടെ യുക്തിക്ക് അനുസരിച്ച് വേണം ബഡ്ജറ്റ് തയ്യാറാക്കുവാൻ ഇങ്ങനെ മൂന്നുമാസത്തെ ബഡ്ജറ്റ് നമ്മൾ കൃത്യമായി മെയ്ന്റയിൻ ചെയ്യാൻ സാധിച്ചാൽ ഓരോ കാര്യങ്ങൾക്കും എത്ര തുക ചെലവഴിക്കണം എന്ന് കൃത്യമായി നിർണയിക്കുവാൻ ബജറ്റ് സഹായിക്കുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുകയും ചെയ്യുന്നു. നാലാം മാസം ബഡ്ജറ്റ്  തുടങ്ങുമ്പോൾ തന്നെ കഴിഞ്ഞ മൂന്നു മാസങ്ങളിൽ ചെയ്തതുപോലെ വരവ് ചെലവ് കണക്കുകൾ മാത്രം എഴുതി സാമ്പത്തിക നിയന്ത്രണം കൈവരിക്കുക അല്ല നിങ്ങൾ ചെയ്യേണ്ടത്.. നികുതി ഒഴിച്ചുള്ള നിങ്ങളുടെ വരുമാനത്തെ ശതമാനടിസ്ഥാനത്തിൽ എങ്ങനെയെല്ലാം വിനിയോഗിക്കണമെന്ന് കൃത്യമായ പദ്ധതി തന്നെ തയ്യാറാക്കണം ഒരു എക്സാമ്പിൾ നോക്കാം ശരാശരി ജീവിത നിലവാരം പുലർത്തുന്ന സാധാരണക്കാരനാണ് നിങ്ങളെങ്കിൽ വരുമാനത്തിന്റെ 50% കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക അതായത് പാർപ്പിടം ഗതാഗത ചെലവ് യൂട്ടിലിറ്റികൾ എന്നിവ പോലുള്ള ആവശ്യങ്ങൾക്ക് . ഇതിൽ ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടുത്തേണ്ട കാര്യമില്ല
 വരുമാനത്തിന്റെ  30% സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കണം എന്നുപറഞ്ഞാൽ നിങ്ങളുടെ വിനോദപരമായ  ചെലവുകൾ ഭക്ഷണം കഴിക്കൽ ജിം അല്ലെങ്കിൽ ക്ലബ് അംഗത്വങ്ങൾ കേബിൾ ടെലിവിഷൻ മൊബൈൽ ഇന്റർനെറ്റ് റീചാർജ് തുടങ്ങിയവയ്ക്കു ഉപയോഗിക്കുക ബാക്കിവരുന്ന 20 ശതമാനം നിങ്ങൾക്ക് കടം ഉണ്ടെങ്കിൽ അവ വീട്ടുന്നതിന് അല്ലെങ്കിൽ സേവ് ചെയ്യുന്നതിന്. വീട് വാങ്ങിയതോ  വാഹനം വാങ്ങിയോ വരുന്ന കടം ആണെങ്കിൽ അവയ്ക്ക് ഈ 20%ശതമാനം ഉപയോഗിക്കാവുന്നതാണ്. ഒന്നിലധികം കടങ്ങൾ ഉണ്ടെങ്കിൽ അവയിൽ ഏറ്റവും അധികം പലിശ നൽകേണ്ടിവരുന്ന കടം ഏറ്റവുമാദ്യം ഒഴിവാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത് അതായത് വട്ടിപ്പലിശ കടമെടുക്കുക കൂട്ടുപലിശ കണക്കാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങുക തുടങ്ങിയവ ഒഴിവാക്കുക അവ ഒഴിവാക്കുവാനുള്ള വഴി എന്ന് പറയുന്നത് പലിശ കുറഞ്ഞ ദീർഘകാല  ലോണുകൾ പലിശ കുറഞ്ഞ ഹൗസിംഗ് ലോൺ, ഗോൾഡ് ലോൺ തുടങ്ങിയവയിൽ നിന്നും അധിക തുക വാങ്ങി കൂടുതൽ പലിശ കൊടുക്കേണ്ടിവരുന്ന ലോണുകൾ ഒഴിവാക്കുക എന്നുള്ളത്. ഇനിഅതുപോലുള്ള കടം ഒന്നും ഇല്ലായെങ്കിൽ ഭാവിയിൽ ഒന്നിലധികം വീട് വാങ്ങുന്നതിനും വിരമിക്കൽ പോലുള്ള നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി സേവ് ചെയ്യുന്ന പൈസ ഉപയോഗിക്കാവുന്നതാണ് 
 നിങ്ങൾ എഴുതി വയ്ക്കുന്നതും അല്ലെങ്കിൽ എഴുതി തയ്യാറാക്കുന്നതുമായ ബഡ്ജറ്റ് ഓരോ ദിവസവും നിങ്ങൾ നിരീക്ഷിക്കുന്നത് വളരെ നന്നായിരിക്കും കാരണം അനാവശ്യ ചെലവുകൾ കടന്നു വരുന്നുണ്ടോ എന്നും  അത്തരത്തിലുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സാധിക്കുകയാണെങ്കിൽ ഒഴിവാക്കിക്കൊണ്ട് ലോൺ അടക്കുന്നത് അല്ലെങ്കിൽ സേവിങ് വേണ്ടി 20% മാറ്റി വയ്ക്കുന്നു എന്നു പറഞ്ഞത് കുറച്ചു വർധന വരുത്തി ഒരു 30 35 ശതമാനമാക്കി ഉയർത്താനും അത് സാധ്യമാകും രണ്ടോ മൂന്നോ മാസം നമ്മൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൃത്യമായി ബഡ്ജറ്റ് എഴുതുകയും അവ പരിശോധിക്കുകയും അത് ഉപയോഗിച്ച് നമ്മുടെ സാമ്പത്തികം വിനിയോഗിക്കുകയും ചെയ്യുകയാണെങ്കിൽ  നിങ്ങൾക്ക് തീർച്ചയായും ഉന്നതനിലവാരമുള്ള ഒരു കുടുംബ ജീവിതം നയിക്കുവാനും കുടുംബത്തിലെ സാമ്പത്തിക ഭദ്രതയ്ക്ക് അടിത്തറയിടുവാനും അതുമൂലം ഒരു നിശ്ചിത കാലയളവു കഴിയുമ്പോൾ നിങ്ങളും നിങ്ങളുടെ കുടുംബവും സമ്പന്നതയിൽ എത്തിച്ചേരുകയും ചെയ്യും അതിനാൽ നിങ്ങൾ തീർച്ചയായും ബജറ്റ് തയ്യാറാക്കുക തന്നെ ചെയ്യണം അതൊരു ബുക്കിലെ പേപ്പറിൽ എഴുതി തയ്യാറാക്കണം എന്നല്ല ഞാൻ പറയുന്നത് ഇ കാലത്ത് അങ്ങനെ ചെയ്യാൻ സാധിക്കുകയില്ല നിങ്ങളുടെ തിരക്കുകൾക്കിടയിൽ അതിനാൽ ഏറ്റവും എളുപ്പം എന്ന് പറയുന്നത് ആദ്യം പറഞ്ഞത് ഒരിക്കൽ കൂടെ ആവർത്തിക്കുകയാണ് നിങ്ങളുടെ മൊബൈലുകൾ നിങ്ങൾക്ക് ഏറ്റവും യോജിച്ചതായി തോന്നുന്ന ഫാമിലി ബഡ്ജറ്റ് ആപ്ലിക്കേഷൻ അല്ലെങ്കിൽ പേഴ്സണൽ ബഡ്ജറ്റ് ആപ്ലിക്കേഷൻ ഏതെങ്കിലുമൊന്ന് ഉപയോഗിക്കുന്നതായിരിക്കും നിങ്ങൾക്ക് മറ്റുള്ളവരെ പോലെ പണക്കാരൻ ആയിത്തീരണമെന്ന് ആഗ്രഹമുണ്ടങ്കിൽ ചെയ്യേണ്ടത്. നിങ്ങളുടെ ബഡ്ജറ്റ് ഒരു ദിവസം പരിശോധിക്കുന്നതിന് വെറും 5 മിനിറ്റ് സമയം മാത്രം നിങ്ങൾ മാറ്റി വെച്ചാൽ മതിയാകും അതുകൊണ്ട്  നിങ്ങൾക്ക് ലഭിക്കുന്നത് വലിയൊരു ലാഭകരമായ സാമ്പത്തിക വിനിയോഗം ആയിരിക്കും സ്ഥിരമായി സിഗരറ്റ് വലിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഒരു ദിവസം എത്ര സിഗരറ്റ് നിങ്ങൾ വലിക്കുന്നു എന്ന് എഴുതി വയ്ക്കുകയും അവയുടെ കണക്ക് ഒരു മാസം കൂടി വച്ചുനോക്കുമ്പോൾ വലിയൊരു എമൗണ്ട് മറ്റെന്തെങ്കിലും ഒരു ആവശ്യത്തിന് ഉപയോഗിക്കാമെന്ന് മനസ്സിലാകും. അതുപോലെ തന്നെയാണ് ഏറ്റവും രസകരമായ ഒരു കാര്യം എന്ന് പറയുന്നത് സാധാരണ വീട്ടമ്മമാർ അടുക്കളയിൽ ചോറു വെക്കുന്നതിനു വേണ്ടി മാത്രം രണ്ടുമണിക്കൂർ ചെലവഴിക്കുന്നു ഇതിൽ നഷ്ടപ്പെടുന്നത് രണ്ടുകാര്യങ്ങളാണ് ഒന്നാമതായി എന്തെങ്കിലും ചെയ്യുവാനുള്ള രണ്ടുമണിക്കൂർ സമയവും ഗ്യാസിൽ ഓ ഇലക്ട്രിക് സ്റ്റൗവിൽ ഓ ആണെങ്കിൽ അതിനുള്ള രണ്ടുമണിക്കൂർ ന്റെ ഇന്ധന നഷ്ടവും എല്ലാ ദിവസവും ചെയ്യുന്ന ഈ പ്രവർത്തിമുലം എല്ലാമാസവും ഗ്യാസിന് ചെലവാക്കേണ്ട പൈസ കൂടുകയും സമയവും നഷ്ടപ്പെടുത്തുന്നത്. സിമ്പിൾ ആയിട്ട് ഒരു പ്രഷർകുക്കർ വാങ്ങുകയാണെങ്കിൽ അരമണിക്കൂർ കൊണ്ട് കഞ്ഞി റെഡി ആവും ഇതുമൂലം ഒന്നര മണിക്കൂർ സമയം ലാഭം, ഒന്നരമണിക്കൂർ ഗ്യാസ് ലാഭം ഉണ്ടാവും ഇവിടെ നമ്മൾ ചെയ്തത് ചെലവ് ചുരുക്കുക അല്ല സമയത്തിനാണ് വില കൊടുത്തത് ഒരു ദിവസം ഒന്നര മണിക്കൂർ ഗ്യാസ് ഉപയോഗം കുറച്ചാൽ ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് ഒന്നര മാസത്തിലധികം ഉപയോഗിക്കാൻ സാധിക്കും അതുമൂലം നമുക്ക് സാമ്പത്തിക ലാഭം നേടുന്നു ഒന്നരമണിക്കൂർ ലഭിച്ചതിൽ നിന്നു ഒരു മണിക്കൂർ വീട്ടമ്മമാർ മാറ്റിവയ്ക്കാൻ സാധിച്ചാൽ ആ ഒരു മണിക്കൂർ കൊണ്ട് എന്തെങ്കിലും ഒരു സ്വയംതൊഴിൽ ദിവസം ചെയ്യുകയാണെങ്കിൽ തുച്ഛമായ വരുമാനം അതിനു ലഭിക്കുകയാണെങ്കിൽ പോലും ഒരു മാസത്തെ കണക്ക് നോക്കുമ്പോൾ ഏതെങ്കിലും ഒരു കടത്തിന് പലിശ കൊടുക്കുവാനോ ഏതെങ്കിലും ലഘു നിക്ഷേപം നടത്താനെങ്കിലും  സാധിച്ചെന്നു വരാം അതുപോലെതന്നെ ജോലിസ്ഥലത്തെ ഉച്ചഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുപോകാൻ സാധ്യമാകും എങ്കിലും ഹോട്ടലിൽ നിന്നും മാത്രം കഴിക്കുന്നവർ അതുമൂലം നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ സമ്പന്നൻ ആകുവാൻ ഉള്ള അവസരത്തെ നശിപ്പിക്കുകയാണ്. നിസ്സാരമായി പറഞ്ഞാൽ പുറത്തുനിന്നും രാവിലെയും വൈകുന്നേരവും ഉള്ള ചായകുടി മാത്രം ഒഴിവാക്കിയാൽ ഏകദേശം ഒരു മാസത്തെ കണക്ക് നോക്കുമ്പോൾ 1000 രൂപയിൽ അധികം നിങ്ങൾക്ക് സേവ് ചെയ്യാൻ സാധിക്കും ആയിരുന്നു എന്ന് മനസ്സിലാകും ഇങ്ങനെയൊക്കെ ചെലവഴിച്ചതിന്റെ കൃത്യമായ കണക്ക് നമുക്ക് മനസ്സിലാകുന്നതിന് ഒരു ബഡ്ജറ്റ് അത്യാവശ്യം തന്നെയാണ് ഇങ്ങനെ അനാവശ്യം ചെലവാക്കുന്ന പൈസ മാത്രം സേവ് ചെയ്യുകവഴി നിങ്ങളുടെ ഓവർഡ്രാഫ്റ്റിങ് ഒഴിവാക്കാൻ സാധിക്കും. ഇത്തരത്തിലൊരു ജീവിതനിലവാരം ഉണ്ടാക്കിയെടുക്കുകയും ഓരോ മാസവും ബഡ്ജറ്റ് നിങ്ങൾ സ്വയം ഉണ്ടാക്കി അവക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്താൽ കുറെയധികം പൈസ സേവ് ചെയ്യുവാനും അവ വ്യത്യസ്ത മേഖലകളിൽ നിക്ഷേപിച്ച് അവയിൽ നിന്നുള്ള അധികവരുമാനം കൂടെ നിങ്ങളുടെ കയ്യിൽ എത്തുമ്പോൾ ഏറിയാൽ അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം നിങ്ങളുടെ ലൈഫ് എന്ന് പറയുന്നത് അയൽവാസികൾക്കും ബന്ധുക്കൾക്കും പോലും അസൂയ ഉളവാക്കുന്ന തരത്തിൽ സാമ്പത്തികഭദ്രത നിറഞ്ഞ ഒരു ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും.