മാസ വരുമാനം നൽകുന്ന പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി.

  


  സാധാരണക്കാർ സമ്പന്നരാകുന്നില്ല എന്നതിന്റെ പ്രധാന കാരണം ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു 20 ശതമാനം തുകയെങ്കിലും  നമ്മുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് വിനിയോഗിക്കുന്നില്ല എന്നതുകൊണ്ട് തന്നെയാണ്. ഓരോ ദിവസമോ മാസമോ കിട്ടുന്ന വരുമാനത്തിൽ നിന്നും ചെലവുകൾക്ക് മാറ്റിവയ്ക്കുന്നതിനു മുൻപ് തന്നെ ഒരു 20 ശതമാനം തുകയെങ്കിലും നമ്മുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാറ്റിവയ്ക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഭാവിയിൽ വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സമ്മർദ്ദം ഇല്ലാതെ ജീവിക്കുവാൻ സാധിക്കുന്നതാണ്. നമ്മൾ ഓരോ മാസവും സേവ് ചെയ്യുന്ന തുക വേണ്ട രീതിയിൽ നിക്ഷേപം നടത്തിയാൽ നമുക്ക് അതിൽ നിന്നും ഒരു വരുമാനമാർഗ്ഗം കൂടെ നേടിയെടുക്കാൻ സാധിക്കും. ഇത്തരത്തിൽ ഒരു പാസീവ് ഇൻകം ആഗ്രഹിക്കുന്നവർക്ക് റിസ്കില്ലാതെ തെരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയെ കുറിച്ചാണ് പറയാൻ പോകുന്നത്.

    ഓരോ ആളുകളുടെയും നിക്ഷേപലക്ഷ്യങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കും . സ്വന്തമായി ഒരു വീട് വാങ്ങുക, കാർ വാങ്ങുക മക്കളുടെ പഠനാവശ്യങ്ങൾക്കുവേണ്ടി പണം സ്വരൂപിക്കുക,  അതുമല്ലെങ്കിൽ റിട്ടയർമെൻറ് ജീവിതം ആസ്വദിക്കുക. ഇങ്ങനെ നിരവധി സ്വപ്നങ്ങൾ കണ്ടു കൊണ്ടായിരിക്കും നിക്ഷേപങ്ങൾ നടത്തുന്നത്. 

   എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഏറ്റവും സുരക്ഷിതമായ രീതിയിൽ നിക്ഷേപം നടത്തി അതിൽ നിന്നും വരുമാനം ഉണ്ടാവുകയും ചെയ്യണം, നിക്ഷേപിച്ച തുക നഷ്ടപ്പെടാതെ, തിരികെ ലഭിക്കുകയും വേണം. ഇങ്ങനെ ആഗ്രഹിക്കുന്നവർ സാധാരണയായി തിരഞ്ഞെടുക്കുന്നത് സർക്കാരിൻറെ പിന്തുണ ഉള്ള നിക്ഷേപ പദ്ധതികളിൽ നമ്മുടെ പണം ഇൻവെസ്റ്റ് ചെയ്ത് അതിൽ നിന്നും പണമുണ്ടാക്കുക എന്നത് തന്നെയായിരിക്കും.

     നമ്മുടെ സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ആളുകൾക്കും അതായത് വ്യത്യസ്ത വരുമാനമുള്ള ആളുകൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന സർക്കാർ സ്ഥാപനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ. സർക്കാർ പിന്തുണയോടെയുള്ള പദ്ധതികൾ എന്ന നിലയിൽ സുരക്ഷയും നല്ല വരുമാനവും വാഗ്ദാനം ചെയ്യുന്നതും വിരമിക്കലിനു ശേഷമുള്ള സ്ഥിര വരുമാനത്തെ കുറിച്ച് ആശങ്കയുള്ളവർക്ക് ചേരാവുന്ന പോസ്റ്റ് ഓഫീസിലെ ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി.    

      മാസ വരുമാന പദ്ധതി എന്ന പേര് പോലെ തന്നെ നമ്മൾ പോസ്റ്റ് ഓഫീസിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ച് കഴിഞ്ഞാൽ എല്ലാ മാസവും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പലിശ ക്രെഡിറ്റ് ആവുന്നു എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതിനേക്കാൾ കൂടുതൽ അതായത് 7.4 ശതമാനം പലിശയാണ് എല്ലാമാസവും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നത്. ഈ നിക്ഷേപ പദ്ധതിയുടെ കാലാവധി 5 വർഷമാണ്. 

ഈ നിക്ഷേപ പദ്ധതിയുടെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്ന് പറയുന്നത്

 എല്ലാമാസവും ഉറപ്പായ വരുമാനം

ആയിരം രൂപ മുതൽ അക്കൗണ്ട് ആരംഭിക്കാം

നിക്ഷേപ കാലാവധി അഞ്ചുവർഷമേ ഉള്ളൂ

ഫിക്സഡ് ഡെപ്പോസിറ്റുകൾ മറ്റു സ്ഥിര വരുമാന സ്രോതസ്സുകളെ ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നു.

നമ്മൾ നിക്ഷേപിച്ച പണം അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ തിരികെ ലഭിക്കും ചെയ്യും.

മ്യൂച്ചൽ ഫണ്ട് ഷെയർ മാർക്കറ്റുകൾ പോലെ നമ്മൾ നിക്ഷേപിച്ച പണം നഷ്ടപ്പെടും എന്ന ആശങ്കയും വേണ്ട.

ഇത്രയും പറഞ്ഞപ്പോൾ എങ്ങനെയാണ് ഈ നിക്ഷേപപദ്ധതിയിലൂടെ നമുക്ക് മാസ വരുമാനം ലഭിക്കുന്നത് എന്ന് നിങ്ങൾക്ക് സംശയമുണ്ടാകും.

ഒരു ഉദാഹരണം 

നിങ്ങളുടെ കൈവശം 9 ലക്ഷം രൂപ ഉണ്ടെങ്കിൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ ഈ 9 ലക്ഷം രൂപ നിക്ഷേപിക്കുക. അടുത്തമാസം മുതൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 9250 രൂപ വീതം ലഭിക്കുന്നതാണ്. ഇത്തരം ഇത്തരത്തിൽ എല്ലാ മാസവും ഈ തുക ലഭിക്കുന്നത് 5 അഞ്ചുവർഷത്തേക്കാണ്. അതിനുശേഷം നിങ്ങൾ നിക്ഷേപിച്ച തുക നിങ്ങൾക്ക് തിരികെ ലഭിക്കുകയും ചെയ്യും. കയ്യിൽ കുറച്ചു പണം ഉണ്ടെങ്കിൽ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്ക് ഏറ്റവും മികച്ച വരുമാനം നൽകുന്ന ഒരു പദ്ധതി തന്നെയാണ് ഈ പോസ്റ്റ് ഓഫീസ് മാസ വരുമാനം നിക്ഷേപ പദ്ധതി.

എങ്ങനെ പോസ്റ്റ് ഓഫീസ് മാസ വരുമാനം നിക്ഷേപ പദ്ധതിയിൽ ഒരു അക്കൗണ്ട് എടുക്കാം അല്ലെങ്കിൽ ഈ പദ്ധതിയിൽ അംഗമാകാം.?

അപേക്ഷ ഫോം കെവൈസി ഫോം എന്നിവ പൂരിപ്പിച്ച് ആധാർ കാർഡ് പാൻ കാർഡ് എന്നിവ സഹിതം പോസ്റ്റ് ഓഫീസിൽ നേരിട്ട് സമർപ്പിച്ചാൽ അപ്പോൾ തന്നെ നിങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നതാണ് നിങ്ങളുടെ പണം നിക്ഷേപിക്കാനും സാധിക്കും. പ്രായപൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റോഫീസ് മാസ വരുമാനം പദ്ധതിയിൽ ചേരാൻ കഴിയുന്നതാണ്. ഇനി 10 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ട് എടുക്കാൻ സാധിക്കും. 10 വയസ്സിനു മുകളിലുള്ളവർക്ക് സ്വന്തം പേരിൽ അക്കൗണ്ട് എടുക്കുകയും മാതാപിതാക്കൾക്ക് ഇവരുടെ പേരിൽ നിക്ഷേപം നടത്താനും സാധിക്കുന്നതാണ്. മാത്രമല്ല ജോയിൻറ് അക്കൗണ്ടിൽ നിക്ഷേപം നടത്തിക്കഴിഞ്ഞാൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും എന്നാൽ പരമാവധി 9 ലക്ഷത്തിന് ലഭിക്കുന്ന 9250 രൂപ മാത്രമേ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ആവുകയുള്ളൂ .

ഓഫീസ് മാസ വരുമാനം നിക്ഷേപ പദ്ധതിക്കും കൂടുതൽ ഗുണങ്ങൾ ആണുള്ളത് എങ്കിലും ഈ പദ്ധതിയുടെ പോരായ്മകൾ കൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. 

നിങ്ങൾ ഒരു നിശ്ചിത തുക ഈ പദ്ധതിയിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപ് നിക്ഷേപിച്ച തുക പിൻവലിക്കുവാൻ സാധിക്കുകയില്ല.

ഇനി ഒരു വർഷം പൂർത്തിയാക്കിയതിനുശേഷം മൂന്നുവർഷത്തിനുള്ളിൽ പിൻവലിക്കുകയാണെങ്കിൽ നിക്ഷേപിച്ച തുകയിൽ നിന്നും രണ്ട് ശതമാനം പിഴയാട്ട് പിടിക്കും.

ഇനി മൂന്നുവർഷത്തിനുശേഷം അഞ്ചു വർഷത്തിനിടയിൽ പിൻവലിച്ചാൽ നിക്ഷേപത്തിന്റെ ഒരു ശതമാനം പിഴയാട്ട് കൊടുക്കേണ്ടി വരും. ഇതാണ് ഈ നിക്ഷേപ പദ്ധതിയുടെ ഒരു പോരായ്മയായിട്ട് പറയാനുള്ളത് എന്നാൽ.

അഞ്ചുവർഷങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു തുക ഉപയോഗിച്ച് മാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ നിക്ഷേപ പദ്ധതിയിൽ ചേരുന്നത് മാനസിക സമ്മർദ്ദം ഇല്ലാതെ മാസ വരുമാനം പോലെ ഒരു തുക ലഭിക്കുന്നതിന് സഹായകരമാണ്.

أحدث أقدم