നമ്മുടെ പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് കർഡ് സ്മാർട്ട് ലൈസൻസ് കാർഡ് ആകും.

 


     ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എത്തിയിരിക്കുന്നത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കാതെ തന്നെ പുതിയ ലൈസൻസ് സ്വന്തമാക്കാം. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി ചേർത്ത് 245 രൂപാ അടയ്ക്കണം. ഇത്തരത്തിലുള്ള സ്മാർട്ട് കാർഡ് ഒരു വർഷത്തിനുള്ളിൽ എടുക്കണം എന്നാണ് പറയുന്നത് . അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും. നിങ്ങൾ ഇതുവരെയും സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡ് അപ്ലൈ ചെയ്തില്ലെങ്കിൽ നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് 3 സ്റ്റെപ്പുകളിലൂടെ നമുക്ക് കാർഡിന് അപ്ലൈ ചെയ്യാവുന്നതാണ്. 

ഏഴ് സുരക്ഷാസംവിധാനമാണ് കാർഡുകളിൽ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പേഴ്സിൽ സൂക്ഷിക്കാവുന്നതാണ് ഇ pvc സ്മാർട്ട് ലൈസൻസ് കാർഡ്. 

    മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല. പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്.

എങ്ങനെ അപേക്ഷിക്കാം

ഓൺലൈൻ സർവീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവീസ് ക്ലിക്ക് ചെയ്യുക

സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.

Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക

RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.

കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.

നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക

ഡ്രൈവിങ്ങ് ലൈസൻസ് സ്മാർട്ടായതിന് ശേഷം പല കോണുകളിൽ നിന്ന് ഉയർന്ന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ പെറ്റ്ജി കാർഡ് ആക്കിമാറ്റാമെന്നത്. ഇതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷ പൂർത്തിയാക്കും. എന്നാൽ, പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലുമുള്ള ലൈസൻസുള്ള ആളുകൾ ഇനിയും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അതത് ആർ.ടി. ഓഫീസുകളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ചെയ്ത ശേഷം കാർഡിനായി അപേക്ഷിക്കാം.

അപേക്ഷിക്കുന്നത് എങ്ങനെ എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.



അതേസമയം, അടുത്തുതന്നെ ഡ്രൈവിങ്ങ് ലൈസൻസിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ളവർ ഉദ്ദാഹരണത്തിന് പുതുക്കൽ, വിലാസം മാറ്റൽ, ഫോട്ടോ സിഗ്നേച്ചർ, മാറ്റൽ, ജനനി തീയതി തിരുത്തൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ എന്നിവ ചെയ്യേണ്ടവർ കാർഡ് ലൈസൻസിലേക്ക് മാറാൻ തിരക്കിട്ട് അപേക്ഷ നൽകേണ്ടതില്ല. 31-3-2024 വരെയാണ് 245 രൂപ നിരക്കിൽ കാർഡ് ലൈസൻസ് ലഭ്യമാകൂ. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള ഫീസും നൽകേണ്ടിവരും.

أحدث أقدم