സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. അതിനാൽ തന്നെ ഒട്ടുമിക്ക ആൾക്കാരും ലോൺ എടുത്തിട്ടായിരിക്കും ഒരു സ്വപ്ന ഭവനം സ്വന്തമാക്കുന്നത്. ഇത്തരത്തിൽ ലോൺ എടുക്കുന്നതിന് വേണ്ടി നമ്മുടെ സ്ഥലത്തിൻ്റെ ആധാരം പണയപ്പെടുത്തിയായിരിക്കും ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നത്. ലോൺ അടയ്ക്കുന്നതിൽ ഒരു മാസത്തെ വീഴ്ച വരുത്തിയാൽ പോലും വീട്ടിൽ വരുന്ന ബാങ്ക് ജീവനക്കാർ തിരിച്ചടവ് കൃത്യമായി നടത്തി മുഴുവൻ പൈസയും അടച്ചു കഴിഞ്ഞാലും ഈടായി നൽകിയ ആധാരം തിരിച്ചു നൽകുന്നതിന് കൃത്യമായ സമയക്രമം പാലിക്കാറില്ല. കേടായി നൽകിയ ആധാരം തിരിച്ചു നൽകുന്നത് കാലത്താമടുക്കുന്നത് പലപ്പോഴും വീട്ടുടമസ്ഥന് തന്നെ പല പ്രശ്നങ്ങൾക്കും വഴിതെളിക്കാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായി വന്നിരിക്കുകയാണ് റിസർവ് ബാങ്കിൻറെ പുതിയ ഉത്തരവ്.