പെട്ടെന്നുണ്ടാവുന്ന ഒരു അത്യാവശ്യത്തിന് വലിയ ഒരു തുക ആവശ്യമാണെങ്കിൽ സാധാരണ നമ്മൾ ചെയ്യുന്നത് ഒരു ലോൺ എടുക്കുന്നു . മറ്റൊന്നും ചിന്തിക്കാതെ എടുക്കുന്ന ഇത്തരം ലോണുകളുടെ തിരിച്ചടവിന് വേണ്ടി നമ്മുടെ ജീവിത അവസാനം വരെ നമ്മൾ പണിയെടുക്കേണ്ടതായിട്ട് വരും. അതിനുള്ള കാരണം ലോണുകളുടെ അമിത പലിശ തന്നെയാണ്. ഈ സമയത്ത് വരാൻ പോകുന്ന ഒരു അടിയന്തര സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ട് നമ്മൾ ഒരു ചിട്ടി കെട്ടുകയാണെങ്കിൽ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ചിട്ടി വിളിച്ചെടുത്ത നമുക്ക് ആവശ്യം നിറവേറ്റാൻ സാധിക്കും ഇനിയൊരു ആവശ്യം വരാതിരുന്നൽ ചിട്ടിയുടെ കാലാവധി കഴിയുമ്പോൾ ആ തുക നമുക്ക് നിക്ഷേപം ആയി മാറുകയും ചെയ്യും .
ഇത്തരത്തിൽ നോക്കുമ്പോൾ ലോണുകളെക്കാൾ ഏറ്റവും നല്ലത് ചിട്ടികൾ കെട്ടുന്നതാണ്. ചിട്ടികൾ തുടങ്ങുമ്പോൾ വിശ്വാസയോഗ്യമായ നിയമപ്രകാരമുള്ള ചിട്ടികളിൽ ചേരുവാൻ ശ്രമിക്കുക. എന്നാൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക , നമ്മുടെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശമാണ് നിങ്ങൾക്കുള്ളതെങ്കിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും നമുക്ക് തിരിച്ചു ലഭിക്കുന്ന വരുമാനത്തേക്കാൾ കുറവായിരിക്കും എന്നതിനാൽ ചിട്ടികൾ ലാഭകരമായ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിക്ഷേപ പദ്ധതിയായി സാമ്പത്തിക വിദഗ്ധർ പരിഗണിക്കുന്നില്ല. പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറുന്നതിനുള്ള ഒരു മാർഗമായി ലോണെടുത്ത തിരിച്ചടവായി പലിശ നൽകി ജീവിതം നശിപ്പിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് ചിട്ടികൾ തന്നെയാണ്.
