ഇന്ത്യൻ ഓഹരിവിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായ രാകേഷ് ജുൻജുൻവാല അന്തരിച്ചു.

 

"സ്റ്റോക്ക് മാർക്കറ്റിന് രാജാവില്ല വിപണി മാത്രമാണ് രാജാവ് " .ഇന്ത്യൻ ഓഹരിവിപണിയിലെ കിരീടം വെയ്ക്കാത്ത രാജാവായി അറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയുടെ വാക്കുകളാണ്. ആ വലിയ മനുഷ്യൻ ഇന്ന് (14-08-2022) മരണപ്പെട്ടിരിക്കുന്നു. ഏകദേശം 5 മില്യൺ US ഡോളറാണ് ആസ്തി. നിക്ഷേപകൻ, വ്യവസായി എന്നീ മേഖലകളിൽ ഇന്ത്യയുടെ അഭിമാനം. ഇന്ത്യയുടെ ബാരൻബാഫറ്റ് എന്ന് അറിയപ്പെടുന്നു.


"ഞാൻ എന്തിനാണ് ഒരു എയർലൈൻ ആരംഭിച്ചതെന്ന് പലരും ചോദിക്കുന്നു. അവർക്ക് ഉത്തരം നൽകുന്നതിനുപകരം, ഞാൻ പരാജയത്തിന് തയ്യാറാണെന്നാണ് ഞാൻ പറയുന്നത്," "ഒരിക്കലും ശ്രമിക്കാത്തതിനേക്കാൾ ശ്രമിച്ച് പരാജയപ്പെട്ടതാണ് നല്ലത്."
"ആളുകൾ തെറ്റാണെന്ന് തെളിയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതായിരുന്നു ആഗസ്ത് 7-ന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഉദ്ഘാടന വിമാനം പറന്നുയർന്ന ഇന്ത്യയുടെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയറിന്റെ പ്രമോട്ടറായിരുന്ന ജുൻജുൻ വാല പറഞ്ഞ അവസാന പൊതുയോഗത്തിലെ വാക്കുകൾ.

തന്റെ സ്വപ്നപദ്ധതിയായ ആകാശ വിമാന കമ്പനി ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാന സർവീസ് ആയിരിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ മാസം ആരംഭിക്കുമ്പോൾ വ്യവസായി എന്നതിലുപരി ഓഹരിവിപണിയിലെ നിക്ഷേപകൻ എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്.

"നിങ്ങൾക്കറിയാമോ, വിപണികൾ സ്ത്രീകളെപ്പോലെയാണ് - എപ്പോഴും ആജ്ഞാപിക്കുന്നതും എല്ലായ്പ്പോഴും അനിശ്ചിതത്വവുമാണ്.  , എല്ലായ്പ്പോഴും അസ്ഥിരമാണ്, നിങ്ങൾക്ക് ഒരിക്കലും ഒരു സ്ത്രീയെ യഥാർത്ഥത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല, അല്ലേ? അതിനാൽ, നിങ്ങൾക്ക് വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല, കാലാവസ്ഥ, മരണം, വിപണികൾ, മരണം - നിങ്ങൾക്ക് പ്രവചിക്കാൻ കഴിയില്ല." ജുൻജുൻവാലയുടെ വാക്കുകളാണ്.

രണ്ട് ആൺകുട്ടികളും ഒരു മകളും ഭാര്യയും അടങ്ങുന്നതാണ് ജുൻജുൻവാലയുടെ കുടുംബം ഭാര്യയ്ക്കും ഓഹരിവിപണിയിൽ നിക്ഷേപം ഉണ്ട്. രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി. ഈ അടുത്ത കാലത്ത് ഇവർ കൂടികഴ്ച നടത്തിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ഇപ്രകാരമായിരുന്നു , "രാകേഷ് ജുൻ‌ജുൻ‌വാല അജയ്യനായിരുന്നു. ജീവിതവും നർമ്മബോധവും ഉൾക്കാഴ്ചയുമുള്ള അദ്ദേഹം സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകൾ അവശേഷിപ്പിക്കുന്നു. ഇന്ത്യയുടെ പുരോഗതിയിലും അദ്ദേഹം വളരെയധികം ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്.  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.

ജുൻജുൻവാല നിക്ഷേപിക്കുന്ന ഓഹരികൾ മനസ്സിലാക്കി അവയിൽ നിക്ഷേപം നടത്തുവാൻ ഇന്ത്യയിലെ സാധാരണ നിക്ഷേപകർക്ക് എപ്പോഴും ആവേശമായിരുന്നു. കാരണം അദ്ദേഹത്തിന്റെ നിക്ഷേപത്തിലുള്ള മിക്ക കമ്പനികളും മൾട്ടിബഗ്ഗർ സ്റ്റോക്കുകൾ ആയിരുന്നു. അതിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിരുന്നുന്നത് ടൈറ്റാൻ കമ്പനിയിൽ ആയിരുന്നു. ഫെഡറൽ ബാങ്കിന്റെ ഉൾപ്പടെ കേരളത്തിലെ പല കമ്പനികളുടെ ഓഹരികളിലും അദ്ദേഹം വൻ നിക്ഷേപം നടത്തിയിട്ടുണ്ട്.

ജുൻജുൻവാല നിക്ഷേപം നടത്തിയ ചില കമ്പനികൾ താഴെ കൊടുത്തിട്ടുള്ളവയാണ്.



أحدث أقدم