നിക്ഷേപത്തിന് നല്ല സ്റ്റോക്ക് എങ്ങനെ കണ്ടുപിടിക്കാം

 നിക്ഷേപത്തിനു അനുയോജ്യമായ ആയിരക്കണക്കിന് കണക്കിന് ഷെയറുകളാണ് മാർക്കറ്റിൽ ഉള്ളത് അവയിൽ ചിലതു എടുത്തുപറയുക ബുദ്ധിമുട്ടേറിയതും അപ്രായോഗികവും ആകും. എന്നിരുന്നാലും തുടക്കക്കാർക്ക് മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനുള്ള വഴികളിൽ ആദ്യം ചെയ്യേണ്ടത് ഓഹരി നിക്ഷേപത്തിനെപ്പറ്റി ഇന്റർനെറ്റിൽ സേർച്ച്‌ ചെയ്ത മനസ്സിലാക്കുക എന്നതാണ്.

Stock market

      ഷെയർ മാർക്കറ്റിലെ റിസ്ക് എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി നിക്ഷേപിക്കാൻ ഉള്ള അവസരങ്ങൾ വിലയിരുത്തുക. എത്ര കാലം നിക്ഷേപകരായി തുടരുവാൻ ഉദ്ദേശിക്കുന്നു എന്ന് തീരുമാനിക്കുക എല്ലാ മാസം ഒരു തുക അതിലേക്കായി മാറ്റി വയ്ക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴി. ഇതിനെ SIP (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) എന്നാണ് വിളിക്കാറ്. ഇതുമൂലം ഷെയർ മാർക്കറ്റിലെ അനാവശ്യ വ്യതിയാനങ്ങളിൽ നിന്നും നമുക്ക് ഒരളവുവരെ ഒഴിവാകാൻ സാധിക്കും ഷെയർ മാർക്കറ്റിനെപ്പറ്റി അധികം പരിചയമില്ലാത്തവർ Mutual Funds എന്ന മാർഗ്ഗത്തിലൂടെ മാർക്കറ്റിൽ നി ക്ഷേപിക്കാവുന്നതാണ് നല്ലത്. (ഉദാ: ICICI Nifty next 50 കഴിഞ്ഞ മൂന്നു മാസത്തിൽ നിക്ഷേപകർക്ക് 30% ൽ അധികം വരുമാനം നൽകി. അതുപോലെ നിരവധി നല്ല Mutual Fund products മാർക്കറ്റിൽ ലഭ്യമാണ്. എല്ലായ്പ്പോഴും 'Direct' option ഉപയോഗപ്പെടുത്തി നിക്ഷേപിക്കുക. 'Regular option ൽ മൂന്നാമതൊരു ഏജൻസിക്ക് നാം കമ്മീഷൻ നൽകേണ്ടതായി വരും എന്ന് ഉള്ളതുകൊണ്ടാണ് 'regular' ഓപ്ഷൻ ഉപയോഗിക്കരുത് എന്ന് നിർദേശിക്കുന്നത്.  

       ഓഹരികളുടെ വില നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കുകയാണ് പ്രധാനം. ഉദാ: (കമ്പനിയുടെ Turnover/Sales/Revenue, Net Profit (ബാങ്കുകൾക്ക് NPA യും പ്രധാനമാണ്) P/E ratio, P/B Ratio, current Ratio, dividend അഥവാ els coloo, Debt-Equity ട്രെങ്ത് ഇൻഡക്സ്  - ഇത്

      ഒരു ഷെയർ ഇനിയുള്ള നാളുകളിൽ  വില ഉയരാനോ താഴാനോ അതേ വിലയിൽ തുടരാനോ ഉള്ള സാധ്യത കാണിക്കുന്നു. ഒരു കമ്പനിയുടെ ഉത്പന്നങ്ങളുടെ ഇപ്പോഴുള്ള വിപണന മൂല്യം ഉദാ: മരുന്ന് നിർമാണ കമ്പനികളുടെ ഷെയർ മാർക്കറ്റ് വിലകൾ ഈ കാലയളവിൽ വളരെയധികം മുന്നോട്ടു പോയി - Alembic Pharma, Granules India, Jubilant Life Sciences, Laurus Labs, Morepen Labs; coco സമയം കൊടുത്ത കടം തിരികെ വരാനുള്ള സാധ്യത കുറയും എന്ന് പേടിയിൽ ആൾക്കാർ ബാങ്കിങ് സ്റ്റോക്കുകൾ വിറ്റു - ഇപ്പോൾ വാങ്ങാൻ പറ്റിയ ബാങ്കിങ് സ്റ്റോക്കുകൾ : IndusInd ബാങ്ക്; HDFC Bank; SBI, Axis Bank, Bandhan Bank, Kotak Mahindra Bank, The Federal Bank. 


     ഉത്പന്നങ്ങളുടെ തുടർന്നുള്ള  വിപണന സാധ്യതകൾ. ഉദാ: കാർഷികോല്പന്നങ്ങളുമായി ബന്ധപ്പെട്ട് വ്യവസായങ്ങൾക്ക് ഇനി നല്ല കാലമാണ്. Kaveri Seed company, Mangalam Seeds. സമ്പദ് വ്യവസ്ഥ , സർക്കാർ തീരുമാനങ്ങൾ എന്നിവ. ഉദാ: Make In India പദ്ധതി പ്രകാരം പ്രതിരോധ ആയുധ നിർമാതാക്കളുടെ ഷെയറുകൾക്ക് ഇനി നല്ല സമയം ആണ്. ഉദാ:  Bharat Dynamics, Hindustan Aeronautics.

             അതുപോലെ ചില ദേശസാൽകൃത ബാങ്കുകളും സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു  സ്ഥാപനങ്ങളും വിൽക്കാൻ തീരുമാനിച്ചതും അവയുടെ വില മാർക്കറ്റിൽ ഉയരാൻ സഹായിച്ചിട്ടുണ്ട്. ഉദാ:  IDBI ബാങ്ക് Management അഥവാ കമ്പനി നടത്തിപ്പിനുള്ള മിടുക്ക് (ഇതറിയാൻ കഴിഞ്ഞ കുറെ  കൊല്ലങ്ങളായി കമ്പനിയുടെ വിൽപ്പന വരുമാനം, ലാഭം,  ഡയറക്ടർമാർ ഇതെല്ലം അറിഞ്ഞിരിക്കണം. 

ഒഴിവാക്കപ്പെടേണ്ട ഷെയർ:

ഇതൊരു വിവാദപരമായ വിഷയമാണെങ്കിലും അറിഞ്ഞിരിക്കേണ്ടത്അത്യാവശ്യമാണ്. ഇപ്പോൾ വൊഡാഫോൺ, യെസ് ബാങ്ക്, രുചി സോയ പോലെയുള്ള ഷെയറുകളിൽ നിക്ഷേപിക്കാതിരിക്കുന്നതാകും ബുദ്ധി



أحدث أقدم