എന്താണ് സ്മോൾ ഫിനാൻസ് ബാങ്ക്?
ഗ്രാമ പ്രദേശങ്ങളിലും ചെറു നഗരങ്ങളിലും അധിവസിക്കുന്നവർ ബാങ്കിൽ പണം നിക്ഷേപിക്കുവാനും,ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014 -15 കാലയളവിൽ റിസർവ് ബാങ്ക് ആവിഷ്കരിച്ച പുതിയ ബാങ്കിംഗ് മേഖലയാണ് Small Finance Bank. ചെറുകിട കച്ചവടക്കാർ, സാധാരണക്കാർ എന്ന് വേണ്ട എല്ലാ മേഖലയിലുള്ളവർക്കും സാധാരണ ബാങ്കിൽ അക്കൗണ്ട് തുറക്കും പോലെ ഇ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാവുന്നതാണ്. പൂർണ്ണമായും മൊബൈൽ / കമ്പ്യൂട്ടർ ഉപയോഗിച്ച് സാധാരണ ബാങ്കുകളിൽ ഇടപാടുകൾ നടത്തും പോലെ ഇടപാടുകൾ നടത്താൻ ഇത്തരം ബാങ്കിലും സാധിക്കുന്നതാണ്.സേവിങ് അക്കൗണ്ട്, പ്രീമിയം അക്കൗണ്ട്, കറന്റ് അക്കൗണ്ട് തുടങ്ങിയവ സാധാരണക്കാർക്ക് തുടങ്ങാവുന്നതാണ്.ചെക്ക് ബുക്ക്, ലോക്കർ തുടങ്ങിയ സേവനവും നൽകുന്നുണ്ട്.
സേവിങ് അക്കൗണ്ട് ഗുണങ്ങൾ
സാധാരണ ബാങ്കിൽ ഒരു സേവിങ് അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് അറിയാം നമ്മുടെ അക്കൗണ്ടിൽ ഉള്ള പണത്തിന് വർഷത്തിൽ പരമാവധി 4 % പലിശ മാത്രമേ ലഭിക്കൂ.എന്നാൽ സ്മാൾ ഫിനാൻസ് ബാങ്കിൽ സേവിങ് അക്കൗണ്ടുകൾക്ക് പരമാവധി 7 % വരെ പലിശ നൽകുന്നു. മാത്രമല്ല ഇ പലിശ എല്ലാമാസവും പിൻവലിക്കാവുന്നതുമാണ്. സാധാരണ SBI പോലുള്ള ദേശസാതകൃത ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പോലും 6.5% മാത്രമാണ് പലിശ നൽകുന്നത് എന്ന് ഓർക്കുക. അവയാണങ്കിൽ നിശ്ചിത വർഷം ബാങ്കിൽ നിക്ഷേപിക്കണം എന്നിരിക്കെ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന സേവിങ് അക്കൗണ്ടിൽ ഉള്ള നമ്മുടെ പണത്തിന് 7% പലിശ നൽകുക എന്ന് പറയുമ്പോൾ ബാങ്കിന്റെ ഉദ്ദേശം സാധാരണക്കാരും സേവിങ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായ ഗ്രാമീണ ജനങ്ങളെ ബാങ്കിലേക്ക് ആകർഷിക്കുക എന്നുള്ളത് തന്നെയാണ്. എന്നിരുന്നാലും നഗരത്തിൽ വസിക്കുന്നവർക്കും ഇത്തരം ബാങ്കിൽ നിക്ഷേപിക്കുകയും പരമാവധി പലിശ ലഭിക്കുകയും ചെയ്യുന്നുണ്ട്.
ഡിജിറ്റൽ ബാങ്കിംഗ്.
സാധാരണക്കാരെ ഉദ്ദേശിച്ച് റിസർവ്വ് ബാങ്ക് ഇത്തരം ബാങ്കുകൾക്ക് അനുമതി നൽകിയപ്പോൾ സാധാരണക്കാർക്കും ഡിജിറ്റൽ ഇടപാടുകൾ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിൽ മൊബൈൽ ബാങ്കിംഗ്, ഇന്റർ നെറ്റ് ബാങ്കിംഗ് തുടങ്ങിയവയും ഇത്തരം ബാങ്കുകൾക്ക് അനുവദിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എസ്ബിഐ പോലുള്ള ബാങ്കുകളുടെ മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവയിലെ സാങ്കേതികത ഒന്നും ഇല്ലാതെ കേവലം ഒന്നോ രണ്ടോ ക്ലിക്കുകൾ ഉപയോഗിച്ച് മറ്റൊരാൾക്ക് പൈസ അയക്കാനും സ്വീകരിക്കാനും ഡിജിറ്റൽ പേയ്മെന്റ്കൾ ചെയ്യാനും ഒക്കെ സാധിക്കുന്നതാണ്. Upi, IMPS തുടങ്ങിയവ വഴി ഡിജിറ്റൽ ഇടപാടുകൾ നടത്താവുന്നതാണ്. മാത്രമല്ല ATM ൽ നിന്നും പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡായി Rupay കാർഡും നൽകുന്നുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ ഇത്തരത്തിൽ നിരവധി ബാങ്കുകൾ നിലവിൽ ഉണ്ട്. അതിൽ ഇസാഫ് ബാങ്ക് മാത്രമാണ് കേരളത്തിൽ നിന്നും അനുവദിച്ചിട്ടുള്ളത്.
പ്രധാനപ്പെട്ട ബാങ്കുകൾ
1. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
2. ജനലക്ഷ്മി സ്മോൾ ഫിനാൻസ് ബാങ്ക്.
3. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്.
4. എ യു സ്മോൾ ഫിനാൻസ് ബാങ്ക്.
5. ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്.
6. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.
7. ഉത്‌കാർഷ് സ്മോൾ ഫിനാൻസ് ബാങ്ക്.
8. സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക്.
9. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്.
സ്മാൾ ഫിനാൻസ് ബാങ്കിൽ എങ്ങനെഅക്കൗണ്ട് തുറക്കാം.
ഓഫ് ലൈൻ ആയി ഇസാഫ് ബാങ്കിന്റെ ബ്രാഞ്ചിൽ പോയി അക്കൗണ്ട് ഫോം പൂരിപ്പിച്ചു അക്കൗണ്ട് തുറക്കാവുന്നതാണ്. അല്ലെങ്കിൽ നമ്മുടെ ഫോൺ ഉപയോഗിച്ച് ഓൺലൈനായിട്ട് ഇന്ത്യയിലെ ഏത് സ്മാൾ ഫിനാൻസ് ബാങ്കിന്റെയും ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിച്ചു അക്കൗണ്ട് തുറക്കാവുന്നതാണ്.18 വയസ്സ് തികഞ്ഞ ഇന്ത്യയിലെ ഏതൊരാൾക്കും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
വായ്പ്പകൾ നൽകുമോ?
ചെറുകിട ബിസിനസ്സ് യുണിറ്റുകൾ , ചെറുകിട, നാമമാത്ര കർഷകർ, ചെറുകിട വ്യവസായങ്ങൾ, അസംഘടിത മേഖല സ്ഥാപനങ്ങൾ കൂലിപ്പണിക്കർ, വാഹനങ്ങൾ വാങ്ങുവാൻ എന്നിവയുൾപ്പെടെയുള്ള സുരക്ഷിതമല്ലാത്തതും അർഹതയില്ലാത്തതുമായ വിഭാഗങ്ങൾക്ക് വായ്പ നൽകുകയാണ് ഇതാരം ബാങ്കുകൾ പ്രധാനമായും ചെയ്യുന്നത്. എന്നിരുന്നാലും അവയ്ക്ക് തിരിച്ചടവിനുള്ള യോഗ്യത പരിശോധിക്കുന്നതാണ്.
