LIC എടുക്കാതിരുന്നാൽ കുഴപ്പുണ്ടോ ?

 എന്താണ് ലൈഫ് ഇൻഷ്വറൻസ്

ഒരു വ്യക്തിയെ ആശ്രയിച്ചു ഒന്നോ അതിലധികമോ ആളുകൾ ജീവിക്കുന്നുണ്ടെങ്കിൽ, ആരെയാണോ ആശ്രയിക്കുന്നത് അയാൾ പെട്ടന്ന് മരണപ്പെട്ടാൽ, മരണപ്പെട്ട ആളുടെ അഭാവത്തിലും എല്ലാ സാമ്പത്തിക കാര്യങ്ങളും ഏറ്റവും കുറഞ്ഞത് 10 വർഷം പഴയതുപോലെ കഴിഞ്ഞുപോകുന്നതിനു വേണ്ടി മരണപ്പെടുന്നതിനു മുന്നേ അയാൾ എടുത്ത സാമ്പത്തിക മുൻകരുതൽ ആണ് ലൈഫ് ഇൻഷുറൻസ് (LIC). അപ്പോൾ ഒരു ബാധ്യതയും ഇല്ലാത്ത, എന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരാളും ഇല്ല എങ്കിൽ ഒരു LIC യുടെയും ആവശ്യമേ ഇല്ല എന്ന് നിസംശയം പറയാം. എന്നാൽ വിവാഹം കഴിഞ്ഞ ഒരാൾക്ക്. ഭാര്യയ്ക്ക് ജോലി ഇല്ല, മക്കളും ഉണ്ട്. എങ്കിൽ ഭാര്യയും കുട്ടികളും അയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെങ്കിൽ തീർച്ചയായും ഒരു LIC ആവശ്യമാണ്. ഇനി ഭാര്യയ്ക്ക് ജോലിയുണ്ട് മക്കളുടെ വിവാഹം കഴിഞ്ഞു ബാധ്യതകൾ ഒന്നും ഇല്ലാ എങ്കിൽ  LIC യിൽ പൈസ അടയെക്കേണ്ട കാര്യമേ ഇല്ല.

ഒരാൾക്ക് എത്ര LIC ആവശ്യമുണ്ട്?

    

    പല LIC ഏജന്റുമാരുടെയും സമ്മർദ്ദത്തിൽ വഴങ്ങി നമ്മൾ ചിലപ്പോൾ നിരവധി LIC കൾ എടുത്തിട്ടുണ്ടാവും ശെരിയ്ക്കും അവ നമുക്ക് സുരക്ഷയല്ല നൽകുന്നത് സാമ്പത്തിക ബാധ്യതയാണ് നൽകുന്നത്.ഇൻഷുറൻസ് കാലാവധി തീരുമ്പോൾ നമുക്ക് ഒരു സമ്പാദ്യം എന്ന രീതിയിൽ ആയിരിക്കും പലരും പോളിസിയിൽ ചേരുന്നതും,ഏജന്റുമാർ ചേർക്കുന്നതും. എന്നാൽ അവ തികച്ചും നഷ്ടമാണ്. അതിനാൽ LIC യെ സമ്പാദ്യത്തോട് കലർത്തരുത് എന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത്. അങ്ങനെയെങ്കിൽ ഒരാൾക്ക് ജീവിത്തിൽ ഒരു LIC മാത്രം മതിയാകും. അങ്ങനെയെങ്കിൽ ടേൺ പോളിസിയാണ് ഏറ്റവും നല്ലത്. പക്ഷെ ടേൺ പോളിസിയെക്കുറിച്ച് ഒരു LIC ഏജന്റുമാരും ഒരിക്കലും നിങ്ങളോട് പറഞ്ഞെന്നു വരില്ല. കാരണം ഏജന്റിന് ഏറ്റവും കുറഞ്ഞ കമ്മീഷൻ ഉള്ളതും ജീവിച്ചിരിക്കുന്ന ആളിന് അതായത് പോളിസി പ്രീമിയം അടയ്ക്കുന്ന ആളിന് വളരെ കുറഞ്ഞ തുക അടച്ചാൽ മതിയാകും. അതുപോലെ എപ്പോൾ വേണമെങ്കിലും നിറുത്താം എന്നൊക്കെയുള്ള സവിശേഷത ടേൺ പോളിസിയ്ക്കുണ്ട്.എന്നാൽ തുടക്കത്തിൽ പറഞ്ഞതുപോലെ നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് നമ്മുടെ അകാല മരണത്തിൽ തളരാതെ 10 വർഷം ജീവിക്കാൻ ഈ ടേൺ പോളിസി ഒന്ന് മാത്രം മതിയാകും എന്നാൽ ഇവയുടെ കാലാവധി തീരുമ്പോൾ കെട്ടിയ വ്യക്തിയ്ക്ക് ഒരു പൈസയും ലഭിക്കുന്നില്ല. അതിനാൽ സാധാരണക്കാർ എപ്പോഴും പോളിസി കാലാവധി തീരുമ്പോൾ കുറച്ചു പൈസ കിട്ടുന്നതരത്തിലുള്ള LIC യിൽ ചേരാം എന്ന തീരുമാനമെടുക്കുന്നത്.

     

ക്യാഷ് ബാക്ക് പോളിസികൾ നല്ലതാണോ?


ഒരു LIC യിൽ ചേർന്നാൽ 5 വർഷത്തിലൊരിക്കൽ കെട്ടിയ തുകയുടെ ഒരു ഭാഗം തിരികെ കിട്ടുന്ന പോളിസികൾ അല്ലെങ്കിൽ പോളിസി കാലാവധി തീരുമ്പോൾ അടച്ചതുകയും പലിശയും തിരികെ ലഭിക്കുന്ന പോലീസികളെയാണ് ക്യാഷ്ബാക്ക് പോളിസികൾ എന്ന് പറയുന്നത്. പോളിസിയിൽ ചേരുന്ന ഒരാളെ സംബന്ധിച്ച് സാമ്പത്തിക നേട്ടമുണ്ടാവുന്ന പോളിസികൾ എന്ന് തോന്നുമെങ്കിലും തികച്ചും നമ്മുക്ക് സാമ്പത്തിക നഷ്ടം മാത്രം തരുന്നവയാണ് ഇവ. ഒരു ഉദാഹരണം നോക്കാം.

       ഒരാൾ 20 വർഷത്തേയ്ക്ക് 10 ലക്ഷം രൂപയുടെ ഒരു ടേൺ പോളിസിയിൽ ചേരുന്നു എന്ന് കരുതുക .ഒരു മാസം അടയ്‌ക്കേണ്ട തുക 83.33രൂപയായതിനാൽ ഒരു വർഷം 1000 രൂപ അടയ്ക്കുന്നു. മറ്റൊരാൾ 20 വർഷത്തേയ്ക്ക് 10 ലക്ഷം രൂപയുടെ ക്യാഷ് ബാക്ക് പോളിസിയും എടുത്തു. ഒരു വർഷം 54000 രൂപ അടയ്ക്കാൻ ഇല്ലാത്തതിനാൽ എല്ലാമാസവും 4500 രൂപ വീതം അടയ്ക്കുന്നു. രണ്ടാമത്തെയാൾക്ക് 20 വർഷം കഴിയുമ്പോൾ 5% പലിശയും ബോണസ് ഉൾപ്പെടെ 18 ലക്ഷത്തോളം രൂപ തിരികെ ലഭിച്ചു.അയാൾ അടച്ച തുക 10,80,000 രൂപ.അപ്പോൾ അയാളുടെ ലാഭം 7 ലക്ഷത്തിലധികം വരും. അടച്ച തുകയേക്കാൾ 7 ലക്ഷം കൂടുതൽ കിട്ടുകയും ചെയ്യും 20 വർഷത്തേയ്ക്ക് ഇൻഷുറൻസ് ലഭിക്കുകയും ചെയ്തു.

   എന്നാൽ ടേൺ പോളിസി എടുത്ത ആദ്യ വെക്തി പോളിസി കാലാവധിയിൽ മരണപ്പെടാത്തതിനാൽ  20 വർഷം കൊണ്ട് അടച്ച 20,000 രൂപ പൂർണ്ണമായും നഷ്ടപ്പെട്ടു. അടച്ച തുക ഒന്നും കിട്ടിയില്ല. ഇവിടെയാണ് സാധാരണക്കാർ പറ്റിക്കപ്പെടുന്നതും ബുദ്ധിയുള്ളവർ പാണക്കാരക്കുന്നതും എങ്ങനെ എന്ന് മനസിലാക്കേണ്ടത്. ടേൺ പോളിസിയെടുത്ത വെക്തി 4500 രൂപ നിക്ഷേപിക്കേണ്ടിടത്തു വെറും 83.33 രൂപയാണ് നിക്ഷേപിച്ചത് ബാക്കി 4420 രൂപ വീതം എല്ലാമാസവും സർക്കാരിന്റെ സുരക്ഷിതമായ PPF (പബ്ലിക് പ്രോവിഡന്റ് ഫണ്ട് ) ലേക്ക് അടച്ചു കൊണ്ടിരുന്നുഎന്ന് കരുതുക . 20 വർഷം കഴിഞ്ഞപ്പോൾ അയാൾക്ക് ലഭിച്ചതോ 23,54,371 രൂപ. ഇത് കേവലം 7.1% പലിശയുള്ള PF ന്റെ കാര്യം മ്യൂച്ചൽ ഫണ്ടിലോ മറ്റുമായിരുന്നെങ്കിൽ അൻപത് ലക്ഷത്തോളം എങ്കിലും ലഭിക്കുമായിരുന്നെന്നും ഓർക്കുക.


ക്യാഷ്ബാക്കി LIC കൾ നമ്മടെ കൈയിൽ നിന്നും 5 ലക്ഷ്ത്തിലധികം രൂപ കമ്മീഷനും സർവീസ് കാര്യങ്ങൾക്കുമയി എടുത്തു എന്ന് മാത്രമല്ല,നമ്മുടെ പൈസ ഇൻഷുറൻസ് കമ്പനികൾ മ്യൂച്ചൽ ഫണ്ടിലും ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചു 15 ശതമാനത്തിലധികം ലാഭം ഉണ്ടാക്കിയിട്ടാവും അതിൽ നിന്നും 5% ലാഭം തരുന്നതെന്ന് എത്ര പേർക്കറിയാം.അപ്പോൾ ഒന്നിലധികം LIC എടുക്കുന്നവർ തങ്ങളുടെ പണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാൽ ഇൻഷൂറൻസും സമ്പാദ്യവും രണ്ടായി കാണുക എങ്കിൽ സാമ്പത്തിക സ്വതന്ത്ര്യത്തിലേക്ക് എത്തിച്ചേരാനുള്ള വേഗത കൂടുക തന്നെ ചെയ്യും.


أحدث أقدم