എമർജൻസി ഫണ്ട്

            സാമ്പത്തിക നില മെച്ചപ്പെടുത്തി സാമ്പത്തികമായി ഉയരണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ഒന്നാണ് എമർജൻസി ഫണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ പലർക്കും ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ വരുമാനം തീരെ ഇല്ലാതായിരിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാവും. അല്ലെങ്കിൽ വിദേശത്തു ജോലി ചെയ്യുന്നവർക്ക് പെട്ടന്ന് നാട്ടിൽ വരുവാനോ പോകാനോ സാധിക്കാതെ വരുമ്പോഴൊക്കെ എമർജൻസി ഫണ്ടുകളെ കുറിച്ച് അറിവുള്ളവരും എമർജൻസി ഫണ്ട് ഉള്ളവർക്കും  ഇപ്പോഴത്തെ സാഹചര്യം വരുമാനം ഇല്ലെങ്കിലും യാതൊരു സാമ്പത്തിക ബുദ്ധിമുട്ടിലേക്കോ കടക്കെണിയിലേക്കോ തള്ളിവിടത്തെ സമാധാനത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്നുണ്ട്.

എന്തിനാണ് എമർജൻസി ഫണ്ട്

       ഒരാൾ വാഹനത്തിൽ പോകുമ്പോൾ പെട്ടന്ന് ഒരു അപകടം ഉണ്ടായി എന്ന് കരുതുക. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പെട്ടന്നു ഒരു ശാസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറയുന്നു. ഓപ്പറേഷന് വേണ്ട പണം പെട്ടന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താൽ കെട്ടിവച്ചു ഓപ്പറേഷൻ കഴിഞ്ഞു. അപ്പോഴാണ് അറിയുന്നത് ജോലിക്ക് പോകണമെങ്കിൽ 6 മാസമെങ്കിലും കഴിയണം. സാധാരണക്കാരാനായ ഒരാളെ സംബന്ധിച്ച് ഒരു വർഷം പണിയെടുത്താൽ മാത്രമേ ആശുപത്രി ചെലവിൽ നിന്നും കരകയറാൻ സാധിക്കൂ. 6 മാസം ജോലിക്ക് പോകാൻ പറ്റാത്തതിനാൽ ജോലിയിൽ നിന്നും പിരിയേണ്ടതായും വന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന കുടുംബം. ഇവിടെ അപകടം സംഭവിച്ച വ്യക്തിയ്ക്ക് ഒരു എമർജൻസി ഫണ്ട് ഉണ്ടായിരുന്നെങ്കിൽ., ചികിത്സാ ചെലവും അത് കഴിഞ്ഞു 6 മാസം ജീവിക്കാനുള്ള തുകയും എല്ലാം എമർജൻസി ഫണ്ടിൽ നിന്നും ചെലവഴിക്കുകയും ആ സമയത്ത് തന്നെ പുതിയ ജോലി കണ്ടത്താൻ സാധിക്കുകയും ചെയ്യുമായിരുന്നു.

എന്താണ് എമർജൻസി ഫണ്ട്

            ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഉള്ള പണത്തെ നമുക്ക് എമർജൻസി ഫണ്ട് എന്ന് പറയാം. അപ്പോൾ ഒരു സംശയം നിങ്ങൾക്ക് ഉണ്ടാവും കുറച്ചു സ്വർണ്ണവും നിക്ഷേപവും ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയവ ഉണ്ടെങ്കിൽ ഒരു അത്യാവശ്യം വരുമ്പോൾ അത് എടുത്താൽ പേരെ എന്ന്. ഇവിടെയാണ് സാധാരണക്കാരനും പണക്കാരനും തമ്മിലുള്ള വെത്യാസം മനസിലാവുന്നത്. നമ്മുടെ നിക്ഷേപത്തിൽ നിന്നും പണം പിൻവലിച്ചാൽ നമ്മുടെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കാനിടയുണ്ട്. എന്നാൽ ഒരു എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ പെട്ടന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യം നിറവേറ്റാനും മാനസിക പിരിമുറുക്കത്തിൽ നിന്നും രക്ഷപ്പെടാവുന്നതാണ്.

എത്ര രൂപയാണ് എമർജൻസി ഫണ്ടിൽ വേണ്ടത്.

    ഓരോരുത്തരുടെയും ജീവിത നിലവാരം വ്യത്യസ്ത മായതിനാൽ ഓരോരുത്തരുടെയും അടിന്തര ഫണ്ട് വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ഒരാൾക്ക് എത്ര രൂപ എമർജൻസി ഫണ്ടായി കരുതണം എന്ന് എളുപ്പത്തിൽ മനസിലാക്കാവുന്നതാണ്. ഒരാൾക്ക് ഇപ്പോൾ 30,000 രൂപ മാസവരുമാനം ഉണ്ടെങ്കിൽ അയാളുടെ 12 മാസത്തെ ആകെ വരുമാനം എമർജൻസി ഫണ്ടായി സൂക്ഷിക്കണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. അങ്ങനെ നോക്കുമ്പോൾ മുപ്പത്തിനായിരം രൂപ മാസവരുമാനം ഉള്ള ഒരാളുടെ എമർജൻസി ഫണ്ട് എന്ന് പറയുന്നത് 3.6ലക്ഷം (3,60,000) രൂപ ആയിരിക്കും. ഇത് ഓരോരുത്തരുടെയും ജീവിത നിലവാരമനുസരിച്ചു മാറ്റപ്പെടുമെന്ന് ഓർക്കുക.

എങ്ങനെയാണ് എമർജൻസി ഫണ്ട് നിർമ്മിക്കേണ്ടത്?

              ജോലികിട്ടിയാൽ ഉടനെ ആദ്യം കിട്ടുന്ന തുക മുഴുവൻ എമജൻസി ഫണ്ടിലേക്ക് മാറ്റിയാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അപ്പോൾ കിട്ടുന്ന വരുമാനത്തിന്റെ 10% തുകയെങ്കിലും ചെലവുകൾക്ക് മുന്നേ മാറ്റിവെയ്ക്കുക. ഇത്തരത്തിൽ മാറ്റി വെയ്ക്കുന്ന തുക ഒരിക്കലും നമ്മുടെ സ്ഥിരം അക്കൗണ്ടിലോ കൈകളിലൊ സൂക്ഷിക്കാതിരിക്കുക. അതിനായി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട്‌ തുടങ്ങുന്നതായിരിക്കും നല്ലത്.സേവിങ് അക്കൗണ്ടിന് 7% പലിശ നൽകുന്ന ഏതെങ്കിലും സ്മാൾ ഫിനാൻസ് ബാങ്കിൽ അക്കൗണ്ട് തുറന്ന് അതിലേക്ക് പൈസ ഇടുക. അപ്പോൾ പരമാവധി പലിശയും ലഭിക്കും എപ്പോൾ വേണമെങ്കിലും atm വഴി പൈസ പിൻവലിക്കാനും സാധിക്കുന്നതാണ്. വിദേശരാജ്യങ്ങളിൽ ഓവർ ടൈം ജോലി എടുത്താണ് എല്ലാവരും എമർജൻസി ഫണ്ടിൽ നിക്ഷേപിക്കുന്നത്. ഇത് കാരണം വരുമാനത്തെ ബാധിക്കുന്നില്ല.നിങ്ങൾക്ക് ലഭിക്കുന്ന ഏതെങ്കിലും പ്രത്യേക വരുമാനമോ സമ്മാനമായി ലഭിക്കുന്ന തുകയോ അല്ലെങ്കിൽ ചെലവുകൾ പരമാവധി ചുരുക്കി ഏറ്റവും വേഗത്തിൽ എമർജൻസി ഫണ്ട് തയ്യാറാക്കിയാൽ ജീവിതത്തിൽ ഒരു പരിധിവരെ സാമ്പത്തികമായി വരുന്ന ഏത് അടിയന്തിര സാഹചര്യവും ധര്യപൂർവ്വം നേരിടാൻ നിങ്ങൾക്ക് സാധിക്കും.


أحدث أقدم