നിങ്ങളുടെ ബിൽ പേയ്‌മെന്റ്കൾക്ക് ഇനിമുതൽ അധിക സുരക്ഷ

ഓട്ടോ പേയ്‌മെന്റ് സംവിധാനത്തിന് ഇനി മുതൽ അധിക സുരക്ഷ 


       റിസർവ്വ് ബാങ്കിന്റെ പുതിയ നിയമ പ്രകാരം ഏപ്രിൽ ഒന്നുമുതൽ ഓട്ടോ ബിൽ പേയ്മെന്റുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട് . മൊബൈൽ, യുട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനത്തെയാകും ഇത് പ്രധാനമായും ബാധിക്കുന്നത്.

             പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാർഡുകൾ വഴിയുള്ളു ഇടപാടുകൾ, upi ഇടപാടുകൾ, ഇ വാലറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തനവും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

      

Bill payment

എല്ലാമാസവും ആവർത്തിച്ചു വരുന്ന പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിലേക്കായി റിസർവ് ബാങ്ക് കൂടുതലായി ഓതന്റിക്കേഷൻ(AFI) കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം കൊണ്ടു വന്നിരിക്കുന്നത് . ആദ്യം രണ്ടായിരം രൂപവരെയുള്ള ഇടപാടുകൾക്കായി ഈസംവിധാനം കൊണ്ടുവരാൻ. ഉദ്ദേശിച്ചിരുന്നെങ്കിലും.പല മേഖലകളിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്ന് പരിധി 5000 രൂപയായി വർധിപ്പിച്ചുകൊണ്ട് നിയമം പ്രാബല്യത്തിൽ കൊണ്ട് വരുന്നത്. പരിഷ്കാരം നടപ്പാക്കുന്നത് ഏപ്രിൽ 1 മുതലായിരിക്കും.

പുതുക്കിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽ മാത്രമെ ഇടപാട് സാധ്യമാകൂ. നിലവിൽ ഓട്ടോ പേയ്മെന്റ് സംവിധാനം ഒരിക്കൽ നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുമായിരുന്നു.ഇ സംവിധാനത്തിനാണ് ഏപ്രിൽ 1 മുതൽ മാറ്റം വരുന്നത്.

أحدث أقدم