Paytm Payment Bank അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് ലഭിക്കുന്ന Virtual ATM കാർഡിനോടൊപ്പം തന്നെ സാധാരണ Atm കൗണ്ടറിൽ നിന്നും പൈസ എടുക്കുന്ന Physical Debit കാർഡും നമുക്ക് സ്വന്തമാക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ള ATM കാർഡ് ലഭിക്കുവാൻ Paytm അപ്ലിക്കേഷൻ വഴി സാധിക്കുന്നതാണ്. Paytm Debit Card ന്റെ പ്രധാന സവിശേഷതകൾ എന്ന് പറയുന്നത് ഒരു ദിവസം 25000 രൂപ വരെ ഏത് ATM കൗണ്ടറിൽ നിന്നും പിൻവലിക്കാവുന്നതാണ്. മാത്രമല്ല 200000 രൂപ വരെ ഒരു ദിവസം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് ചെയ്യാവുന്നതാണ്. Paytm നമുക്ക് തരുന്ന ഇ debit കാർഡ് Rupy കാർഡാണ് അതിനാൽ ഇന്ത്യയിൽ മാത്രമേ ഇ debit കാർഡ് ഉപയോഗിക്കാൻ സാധിക്കു എന്നുള്ളത് കൊണ്ട് നമ്മുടെ കാർഡിന്റെ സുരക്ഷ വർധിക്കുമെന്നുള്ളതിനാൽ ഇന്റർനാഷണൽ ആയിട്ടുള്ള ഓൺലൈൻ തട്ടിപ്പിൽ നിന്നും നമ്മുടെ പണം സുരക്ഷിതമായിരിക്കും. Paytm ന്റെ ഏതൊരു ATM കൗണ്ടറിൽ നിന്നും പൈസ പിൻവലിക്കുന്നതിന് യാതൊരു വിധമായ ചാർജ്ജുകളും ഇല്ല എന്നാൽ മറ്റ് ബാങ്കുകളുടെ ATM ൽ നിന്നും പണം എടുക്കുമ്പോൾ നഗരങ്ങളിൽ 5 തവണയും ഗ്രാമങ്ങളിൽ 3തവണയും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
Paytm Debit കാർഡ് 100% സുരക്ഷയാണ് നിങ്ങളുടെ പണത്തിനു വാഗ്ദാനം ചെയ്യുന്നത്. അതിനു പ്രധാനമായും 3 കാര്യങ്ങൾ കമ്പനി പറയുന്നുമുണ്ട്. ഒന്നാമതായി EMV ചിപ്പ് ഉപയോഗിക്കുന്ന Rupy കാർഡാണ് നമുക്ക് ലഭിക്കുന്നത്. രണ്ടാമതായി 4 അക്ക pin നമ്പർ നമുക്ക് എപ്പോൾ വേണമെങ്കിലും Paytm app ഉപയോഗിച്ച് മാറ്റാൻ സാധിക്കുന്നതാണ്. മൂന്നാമതായി നമ്മൾ നടത്തുന്ന ഓരോ ഇടപാടുകളും നമ്മുടെ മൊബൈലിൽ text message ആയിട്ട് ലഭിക്കുന്നു. ഇനി എന്തെങ്കിലും കാരണത്താലും സുരക്ഷ കാരണങ്ങളാലും കാർഡ് ബ്ലോക്ക് ചെയ്യാൻ എളുപ്പത്തിൽ lസാധിക്കുന്നതാണ് നമ്മുടെ ഫോണിലെ Paytm app ഓപ്പൺ ചെയ്തു കാർഡ് ഓപ്ഷൻ select ചെയ്തു കാർഡ് block ചെയ്യാം അല്ലെങ്കിൽ 01204456456എന്ന നമ്പറിൽ വിളിച്ചും ബ്ലോക്ക് ചെയ്യാവുന്നതാണ്.
ഇനി എങ്ങനെ കാർഡ് ലഭിക്കുമെന്ന് നോക്കാം വളരെ എളുപ്പമാണ് paytm app ൽ payment bank ഓപ്പൺ ചെയ്തു പൂർണ്ണമായും kyc പൂർത്തിയാക്കി കഴിഞ്ഞാൽ vertual കാർഡ് ലഭിക്കുന്നതാണ് ഇ കാർഡിൽ ക്ലിക് ചെയ്താൽ physical Card വീട്ടിൽ എത്തിക്കാനുള്ള ഓപ്ഷൻ കാണാം അതിനായി 250 രൂപ നൽകേണ്ടതായി വരും 14 ദിവസത്തിനകം കാർഡ് കൊറിയർ ആയിട്ട് വീട്ടിൽ ലഭിക്കുന്ന കാർഡ് നമ്മുടെ ഫോണിലെ paytm app ഉപയോഗിച്ച് തന്നെ ആക്ടിവേഷൻ ചെയ്യാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ നിങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ്.
