How to Reset Canara Bank Net Banking Password | ALL 4 GOOD

 


കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഉപയോഗിക്കുന്ന കാനറാ ബാങ്ക് Net Banking ന്റെ പാസ്സ്‌വേർഡ്‌ മറന്നു പോകുന്നത് സാധാരണമാണ്. അതുപോലെ കുറഞ്ഞത് 6മാസത്തിൽ ഒരിക്കൽ എങ്കിലും netbanking പാസ്സ്‌വേർഡ്‌ മാറ്റുന്നത് നമ്മുടെ അക്കൗണ്ട് സുരക്ഷക്കും വളരെ നല്ലതാണ്. ഇനി net ബാങ്കിൽ പാസ്സ്‌വേർഡ്‌ മറന്നു പോയാൽ അത് കണ്ടുപിടിക്കാൻ പ്രയാസമായി കരുതി പലരും netbanking ഉപേക്ഷിക്കുന്നവരും ഉണ്ട് ഇത്തരക്കാർക്ക് വളരെ എളുപ്പത്തിൽ മറന്നു പോയ പാസ്സ്‌വേർഡ്‌ മാറ്റി പുതിയ പാസ്സ്‌വേർഡ്‌ നിർമിക്കാവുന്നതാണ്. അതിനുള്ള കാനറാ ബാങ്കിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് link ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് അതിൽ ക്ലിക് ചെയ്യുക. ഇനി എങ്ങനെ യാണ് പാസ്‌വേഡ് set ചെയ്യുന്നത് എന്ന് സംശയം ഉള്ളവർക്കു യൂട്യൂബിൽ വീഡിയോ കാണാവുന്നതാണ് അതിന് ഏറ്റവും താഴെയുള്ള വീഡിയോ ബട്ടണിൽ ക്ലിക് ചെയ്യുക. 



  പാസ്സ്‌വേർഡ്‌ നിർമിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം മറ്റാർക്കും പറഞ്ഞു കൊടുക്കുകയോ എഴുതി വെക്കുകയോ ചെയ്യരുത് കാരണം നിങ്ങളുടെ അക്കൗണ്ട്‌ വിവരങ്ങൾ കണ്ടെത്തി നിങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അതുപോലെ പാസ്സ്‌വേർഡ്‌ set ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഇംഗ്ലീഷ് അക്ഷരമാലയിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും അക്കങ്ങളും ഒരു ചിഹ്നവും നിർബന്ധമായും പാസ്‌വേർഡിൽ ഉണ്ടായിരിക്കണം. അതുപോലെ 8 മുതൽ 12 അക്കങ്ങൾ ഉള്ള ഒരു പാസ്സ്‌വേർഡ്‌ നിങ്ങൾ നിർമിച്ചാൽ മാത്രമേ പാസ്‌വേർഡ് അംഗീകരിക്കുകയുള്ളു ഇത്രയും ശ്രദ്ധിച്ചാൽ എളുപ്പത്തിൽ പാസ്സ്‌വേർഡ്‌ സജ്ജമാക്കാവുന്നതാണ്. 



أحدث أقدم