സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച മൊബൈൽ ആപ്പ്ളിക്കേഷനുകളിൽ വച്ച് ഏറ്റവും കൂടുതൽ സവിശേഷതയുള്ളതും മറ്റുള്ള ബാങ്കുകളുടെ പേയ്‌മെന്റ് app കളെക്കാൾ വളരെ അധികം വെത്യസ്ഥമാക്കുന്നതുമായ sbi യുടെ app ആണ് YONO SBI ആപ്ലിക്കേഷൻ. ഇത്തരത്തിൽ yono യെ മറ്റുള്ള അപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതിനു നിരവധി ഘടകങ്ങൾ yono യിൽ ഉണ്ടെങ്കിലും അവയിൽ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് Yono cash എന്നൊരു ഓപ്ഷൻ ആണ്. ഇത് ഇന്ത്യയിൽ മറ്റ് ഇതൊരു ബാങ്കിനും ഇല്ലാത്ത സവിശേഷത എന്ന് തന്നെ പറയാം. കാരണം atm കൗണ്ടറിൽ നിന്നും പണം പിൻവലിക്കാനോ. ഷോപ്പിംഗ് മാളുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനോ ഒന്നും Atm card കൊണ്ടു നടക്കാതെ yono വഴി പണം എടുക്കാം, സാധനം വാങ്ങാൻ സാധിക്കും എന്നുള്ള അപാര സവിശേഷതയാണ്.
Yono cash എന്ന ഓപ്ഷൻ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം സാധിക്കുമെങ്കിലും കൂടുതൽ പ്രചാരം നേടിക്കൊണ്ട് ഇരിക്കുന്നത് ATM കൗണ്ടറിൽ നിന്നും നമുക്ക് പൈസ എടുക്കാൻ atm card ഉപയോഗിക്കാതെ yono app ഉപയോഗിച്ച് സാധിക്കുന്നു എന്നുള്ള അസാധാരണ സവിശേഷതയാണ്. Card ഇല്ലാതെ എങ്ങനെ പണം എടുക്കും എന്ന് പലർക്കും സംശയം ഉണ്ടാവും. Atm card ആദ്യമായി പുറത്തിറങ്ങിയപ്പോൾ പലർക്കുംസംശയം ഉണ്ടയിരുന്നു ഒരു card ഉപയോഗിച്ച് എങ്ങനെയാണ് നമ്മൾ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടുക എന്ന്. പിന്നീട് atm കൗണ്ടറുകൾ നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും വന്നതോടെ ഒരു അതിശയോക്തിയും ഇല്ലാത്ത ഒരു സംഭവമായി atm കൾ മാറി എന്ന് മാത്രമല്ല നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുകയും ചെയ്തു. എന്നാൽ അതിനേക്കാളും ഒരു പടികൂടേ മുന്നിലാണ് Yono app. കേവലം നമ്മുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള yono app ൽ നമുക്ക് ആവശ്യമായ സംഖ്യ ടൈപ്പ് ചെയ്തു കൊടുക്കുക തുടർന്ന് വരുന്ന otp atm കൗണ്ടറിൽ ടൈപ്പ് ചെയ്തു കൊടുത്താൽ മതി നമ്മുടെ പണം നമ്മുടെ കൈകളിൽ എത്തും.yono ആപ്പിന്റെ പ്രവർത്തനം നമുക്ക് വിശിദമായി തന്നെ നോക്കാം.
ഇത്തരത്തിൽ നമുക്ക് പണം പിൻവലിക്കാൻ ആദ്യം വേണ്ടത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുക എന്നുള്ളതാണ്. അതിനു നമുക്ക് ബാങ്കിൽ പോയും ചെയ്യാം അല്ലെങ്കിൽ നമ്മുടെ മൊബൈലിൽ yono sbi എന്ന sbi യുടെ മൊബൈൽ app ഇൻസ്റ്റാൾ ചെയ്തുകൊണ്ടും അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. തുടർന്ന് yono app രജിസ്റ്റർ ചെയ്യുക. User id, പാസ്സ്‌വേർഡ് തുടങ്ങിയ കാര്യങ്ങൾ എല്ലാം നമ്മൾ yono app ൽ ക്രമീകരിച്ചു കഴിഞ്ഞാൽ നമുക്ക് yono app യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ yono app വഴി പൈസ എടുക്കാം എന്ന് നോക്കാം. User id പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തു കഴിഞ്ഞാൽ അതിന്റെ ആദ്യ പേജിൽ തന്നെ നമുക്ക് YONO CASH എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക് ചെയ്താൽ atm, pos തുടങ്ങിയ ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ atm എന്ന് എഴുതിരിക്കുന്നതിൽ ക്ലിക് ചെയ്യുക. തുടർന്ന് നമ്മുടെ അക്കൗണ്ട് ബാലൻസ് കാണാം അതിന് താഴെയായി നമുക്ക് എത്ര രൂപയാണോ atm നിന്ന് എടുക്കേണ്ടത് അത് ടൈപ്പ് ചെയ്തു കൊടുക്കുക. തുടർന്ന് yono app ന്റെ term's and conditions tik മാർക്ക് കൊടുക്കുക. അതിന് ശേഷം ഏറ്റവും താഴെ കാണുന്ന confirme എന്നതിൽ ക്ലിക് ചെയ്തു കൊടുക്കുക. അപ്പോൾ ഒരു creat pin എന്നൊരു ഓപ്ഷൻ വരുന്നതാണ്. അവിടെ ഒരു pin creat ചെയ്യുക. അല്ലെങ്കിൽ നമ്മുടെ app ഓപ്പൺ ചെയ്യാൻ mpin ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അവിടെ ടൈപ്പ് ചെയ്താൽ മതിയാകും. വീണ്ടും താഴെ confirme ക്ലിക്ക് ചെയ്യുക അപ്പോൾ നമ്മുടെ ബാങ്കുമായി ലിങ്ക് ചെയ്താ മൊബൈൽ നസമ്പറിലേക്ക് ഒരു 6 അക്ക otp വരുന്നതാണ് ഇ ഒറ്റത്തവണ പാസ്സ്‌വേർഡ് ഓർമിച്ചു വക്കുക.അപ്പോൾ അടുത്തുള്ള sbi atm കൗണ്ടറുകൾ കണ്ടുപിടിക്കാനുള്ള ഒരു ഓപ്ഷൻ നമുക്ക് യോനോയിൽ കാണാവുന്നതാണ്. നമ്മുടെ ഫോണിലുള്ള gps ഓൺ ചെയ്താൽ നമുക്ക് atm കൗണ്ടറുകൾ map വഴി കണ്ടത്താൻ സാധിക്കുന്നതാണ്. Atm കൗണ്ടർ അറിയാമെങ്കിൽ അവിടേക്ക് പോവുക.
ഇനിനമ്മൾ ചെയ്യേണ്ടത് അടുത്തുള്ള atm കൗണ്ടറിൽ എത്തുക. Yono യിൽ നിന്നും ലഭിച്ച ഒറ്റത്തവണ പാസ്സ്‌വേർഡ് 4 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാൻ സാധിക്കു അല്ലെങ്കിൽ പുതിയ otp സൃഷ്ടിക്കേണ്ടതായി വരും എന്ന് പ്രതേകം ശ്രദ്ധിക്കുക. Atm കൗണ്ടറിൽ എത്തിയ ശേഷം atm സ്‌ക്രീനിൽ ഏറ്റവും താഴെ വലതു വശത്തു yono cash എന്ന് എഴുതിരിക്കുന്നത് കാണാൻ സാധിക്കും. ഇത്തരം ഒരു ഓപ്ഷൻ sbi ബാങ്കിന്റെ atm കൗണ്ടറിൽ മാത്രമേ കാണാൻ സാധിക്കു എന്ന് പ്രത്യേകം ഓർമിക്കുക. എന്ന് പറഞ്ഞാൽ sbi യുടെ atm കൗണ്ടറിൽ മാത്രമേ ഇ സവിശേഷമായ രീതി ഉപയോഗിച്ച് പണം എടുക്കാൻ സാധിക്കു. Yono cash എന്ന് എഴുതിരിക്കുന്നതിൽ ക്ലിക് ചെയുമ്പോൾ നമ്മുടെ മൊബൈൽ ഫോണിൽ വന്ന otp യിലെ 6അക്ക പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ otp ടൈപ്പ് ചെയ്തു കൊടുക്കു തുടർന്ന് നമ്മൾ എത്ര രൂപയാണോ പിൻവലിക്കാൻ yono app ൽ ടൈപ്പ് ചെയ്‌തത് അതേ തുക ടൈപ്പ് ചെയ്യുക. അതിൽ മാറ്റാം വരുത്താൻ സാധിക്കുന്നതല്ല. തുടർന്ന് നമ്മുടെ mpin ടൈപ്പ് ചെയ്തു കൊടുക്കുക. Mpin എന്ന് പറയുന്നത് നമ്മുടെ yono app ഉപയോഗിക്കുന്നതിനുള്ള 6 അക്ക പാസ്സ്‌വേർഡ് ആണ്. അത് ടൈപ്പ് ചെയ്തു കൊടുത്തു confirme ബട്ടൺ ക്ലിക് ചെയ്തു കഴിയുമ്പോൾ നമ്മൾ ആവശ്യപ്പെട്ട തുക atm മിഷ്യനിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് നമ്മുടെ മൊബൈലിൽ പണം പിൻവലിച്ചു എന്നുള്ള ഒരു msg വരുന്നതായിരിക്കും.
തുടക്കത്തിൽ കുറച്ച് പ്രയാസം തോന്നുമെങ്കിലും ഉപയോഗിച്ചു വരുമ്പോൾ atm card ഉപയോഗിക്കുന്നതിനേക്കാളും എളുപ്പമാണ് എന്ന് മനസിലാകും. ഇത്തരത്തിൽ ഉപയോഗിച്ച് ശീലിച്ചാൽ atm card കൊണ്ട് നടക്കുന്നത് പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ്. അതുപോലെ atm card എവിടെഎങ്കിലും പോയപ്പോൾ കൊണ്ടുപോകാൻ മറന്നു പോവുകയും പൈസ അത്യാവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ നമുക്ക് ആത്മവിശ്വാസത്തോട് സാമ്പത്തിക ഇടപാട് നടത്താൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ഏറ്റവും നൂതനമായാ സംവിധാനം മറ്റൊരു ഇന്ത്യൻ ബാങ്കിലും നടപ്പിലാക്കുന്നില്ല എന്നുള്ളത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിൽ ഉണ്ട് എന്നുള്ളതും sbi ബാങ്കിന്റെ yono അപ്ലിക്കേഷനെ മറ്റ് ബാങ്കുകളുടെ ബാങ്കിംഗ് ആപ്പുകളെ അപേക്ഷിച്ചു ബഹുദൂരം മുന്നിൽ എത്തിക്കാനും ജനപ്രീതി നേടാനും സാധിച്ചു വരികയാണ് ചെയ്യുന്നത്.
