Yono Sbi Mobile Registration


       സാധാരണ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ട് ഉള്ള ഒരാൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻറർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ yono lite app ഉപയോഗിക്കാൻ അറിയാമായിരിക്കും ഈ ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന അക്കൗണ്ട് ഉടമയ്ക്ക് തങ്ങളുടെ ഇൻറർനെറ്റ് ബാങ്കിംഗ് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ ആയ yono sbi വളരെയധികം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ yonosbi എന്ന് പറയുന്ന ആപ്ലിക്കേഷന്റെ  ഏറ്റവും വലിയ പ്രത്യേകത . യോനോ എസ് ബി ഐ ലൈറ്റ് എന്ന് പറയുന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഏതൊരാൾക്കും അവരുടെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് yono sbi എന്ന് പറയുന്ന ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുവാനും ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് yono.sbi എന്ന് പറയുന്ന ആപ്ലിക്കേഷൻ മറ്റുള്ള ബാങ്കുകളുടെ ആപ്ലിക്കേഷനുകളെ അപേക്ഷിച്ച് വ്യത്യസ്തമാക്കുന്നതും. 

       സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് ഉള്ള പലർക്കും ഉള്ള ഒരു സംശയമാണ് എന്തിനാണ് രണ്ട് മൊബൈൽ ആപ്ലിക്കേഷൻ yono lite,  yonosbi എന്നിങ്ങനെ ഉള്ളത്. ഇങ്ങനെ രണ്ട് ആപ്ലിക്കേഷൻ കൊണ്ടുനടക്കുന്ന തിനെക്കാളും ഒരു ആപ്ലിക്കേഷൻ പോരെ എന്ന് പലരും ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി ബാങ്കിൻറെ ഭാഗത്തുനിന്നും ഇതുവരെയും വന്നിട്ടില്ല എങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻറർനെറ്റ് ബാങ്കിംന്റെ പുതിയ പേരാണ് യോനോ എസ് ബി ഐ എലൈറ്റ് എന്നും ഇൻറർനെറ്റ് ബാങ്കിംഗ് അതേ ഫെസിലിറ്റി കളും ഒരുപക്ഷേ അതിനപ്പുറമുള്ള സവിശേഷതകളും ഒത്തിണക്കി കൊണ്ടുള്ള ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് yono sbi എന്നും സാധാരണക്കാർക്ക് പോലും ഇപ്പോൾ മനസ്സിലാക്കുന്ന ഒരു കാര്യമാണ്. അപ്പോൾ തീർച്ചയായും നമ്മുടെ മൊബൈലിൽ രണ്ട് ആപ്ലിക്കേഷനും ബാങ്കിങ് ഇടപാടുകൾ നടത്തുന്ന ഏതൊരാൾക്കും വളരെയധികം അത്യാവശ്യമാണെന്നും മനസ്സിലാകും 

   ഇനി എങ്ങനെ യോനോ ആപ്പ് നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം വളരെ എളുപ്പമാണ് നമ്മുടെ മൊബൈലിൽ ഉള്ള പ്ലേസ്റ്റോർ എന്ന് പറയുന്ന ആപ്ലിക്കേഷനിൽ സെർച്ച് ബാറിൽ yonosbi എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ നമുക്ക് ആദ്യം തന്നെ yonosbi എന്ന് പറയുന്ന ആപ്ലിക്കേഷൻ ഐക്കൺ കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു കൊണ്ട് yonosbi lite  അല്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻറർനെറ്റ് ബാങ്കിംഗ് യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് നമുക്ക് ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാൻ സാധിക്കും കൂടുതൽ വിശദമായി മനസ്സിലാക്കാൻ യൂട്യൂബിൽ ഈ വീഡിയോ കാണുക. 



أحدث أقدم