ഷെയർ മാർക്കറ്റിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾ ഒഴിവാക്കാൻ നിക്ഷേപം നടത്തുന്ന ആളുകൾ ഷെയർ മാർക്കറ്റിനെക്കാൾ കൂടുതൽ മ്യൂച്ചൽ ഫണ്ടുകളിലാണ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നത് . നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താല്പര്യം ഉണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ ആലോചിക്കുന്നതിന് മുമ്പ് തന്നെ എന്താണ് മ്യൂച്വൽ ഫണ്ടെന്നും എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ നിക്ഷേപിക്കണം എന്നൊക്കെ കൃത്യമായി മനസ്സിലാക്കിയിരിക്കണം.
നിങ്ങൾ തെറ്റായ ഒരു സ്കീമിലാണ് നിക്ഷേപം നടത്തുന്നതെങ്കിലും നിങ്ങൾ എക്സിറ്റ് ലോഡും മൂലധന നേട്ട നികുതിയും അടയ്‌ക്കേണ്ടി വരും. അതുകൊണ്ട് ആദ്യം തന്നെ നിങ്ങളുടെ നിക്ഷേപം കൊണ്ട് എന്ത് ലക്ഷ്യമാണ് നേടേണ്ടത് എന്ന് മനസ്സിൽ ഉറപ്പിക്കുക , എന്നുപറഞ്ഞാൽ ഭാവിയിൽ ഒരു പുതിയ വീട് വാങ്ങാനാണോ മക്കളുടെ വിദ്യാഭ്യാസത്തിന് അല്ലെങ്കിൽ വിവാഹ ചെലവിന് വേണ്ടിയാണോ അതുമല്ലെങ്കിൽ ഏതെങ്കിലും പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള പണം സമ്പാദിക്കുന്നതിനുവേണ്ടിയാണോ. ഒരു പുതിയ ബിസിനസ് തുടങ്ങാനാണോ.. ഇങ്ങനെ എന്തെങ്കിലും ഒരു പ്ലാൻ. കൃത്യമായ ഒരു ലക്ഷ്യം നിങ്ങൾക്ക് ഉണ്ടാവണം, എന്നിട്ട് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തീരഞ്ഞെടുക്കുക.
നിങ്ങളുടെ നിക്ഷേപത്തിന്റെ ലക്ഷ്യം കൃത്യ മായി തീരുമാനിച്ചു കഴിഞ്ഞാൽ, നിക്ഷേപത്തിൽ നിങ്ങളൾക്ക് റിസ്ക് എത്രത്തോളം എടുക്കാം എന്നതാണ് അടുത്ത് തീരുമാനിക്കേണ്ടത്. നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാമെന്ന് നിങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക, ഓരോ മ്യൂച്ചൽഫണ്ടിന്റെയും റിസ്ക് പ്രൊഫൈൽ എത്രയാണെന്നും മനസിലാക്കണം . ഈ മൂന്ന് കാര്യങ്ങൾ നിങ്ങളെ മികച്ച ഫണ്ട് തിരഞ്ഞെടുക്കാൻ തീർച്ചയായും സഹായിക്കും.
യുവാക്കളാണ് നിക്ഷേപം നടത്താൻ തീരുമാനിക്കുന്നതെങ്കിൽ തീർച്ചയായും ഉയർന്ന റിസ്ക് എടുക്കാൻ സാധാരണയായി തോന്നാറുണ്ട്. എന്നാൽ നിക്ഷേപിക്കുന്ന തുകയിൽ നഷ്ടമുണ്ടാകാതാരിക്കാൻ പ്രതേകം ശ്രെദ്ധിക്കുകയും ചെയ്യണം അല്ലെങ്കിൽ നി ങ്ങളുടെ നിക്ഷേപ മൂല്യത്തിൽ ഗണ്യമായ ഇടിവ് കാണുമ്പോൾ യുവനിക്ഷേപകരായ നിങ്ങൾ മാനസികമായി തളർന്നുപോവാനും ഇ പണി നമുക്ക് പറഞ്ഞിട്ടുള്ളതല്ല എന്നൊക്കെ തോന്നാനും സാധ്യതയുണ്ട്. അതുകൊണ്ട് മികച്ച മ്യൂച്ചൽ ഫണ്ട് തന്നെ തെരഞ്ഞെടുക്കുക.
ഇനി മികച്ച ഫണ്ട് എങ്ങനെയാണ് കണ്ടെത്തുന്നത് എന്ന് സംശയും നിങ്ങൾക്ക് ഉണ്ടാവും അതിന് നിങ്ങൾ ചെയ്യേണ്ടത് grow app, paytm, സെരോധാ തുടങ്ങിയ അപ്പുകളിൽ ഫണ്ടുകൾ സെർച്ഛ് ചെയ്യുമ്പോൾ
സ്റ്റാർ റേറ്റിംഗ് മാത്രം നോക്കിയാൽ പോരാ, . ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുള്ള മികച്ച മാർഗവുമല്ല ഇ സ്റ്റാർ റേറ്റിംഗ് . മിനിമം അഞ്ച് വർഷത്തെയെങ്കിലും ഫണ്ടിന്റെ മുൻകാല വരുമാനവും പ്രകടനവും ഒക്കെ ശ്രെദ്ധയോടെ നോക്കി മനസിലാക്കണം എന്നിട്ട് സ്ഥിരമായി മികച്ച വരുമാനം നൽകുന്ന ഫണ്ടുകൾ ഏതാണോ? അതിനെ ആയിരിക്കണം നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ തെരെഞ്ഞെടുത്ത മ്യൂച്ചൽ ഫണ്ടിൽ
നിക്ഷേപം നടത്തിയതിനുശേഷവും, നിങ്ങളുടെ നിക്ഷേപങ്ങൾ ഇടയ്ക്കിടെ ട്രാക്കുചെയ്‌ത് ആവശ്യമായ കാര്യങ്ങൾ ചെയ്ത് കൊടുക്കണം അതിനായി നിങ്ങളുടെ മ്യൂച്ചൽ ഫണ്ടിന്റെ പ്രൊഫൈൽ ലാഭ നഷ്ടങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനും പ്രത്യേകം ഓർമിക്കണം.
അതുപോലെ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളെയും ചാർജുകളെയും കുറിച്ചും അറിഞ്ഞിരിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. ചില നിരക്കുകൾ ഒറ്റത്തവണ നൽകിയാൽ മതി എന്നാൽ മറ്റ് ചില ചെലവുകൾ ആവർത്തിച്ചുള്ള ചെലവുകളാണ്.അവ ഏതൊക്കെ ഫണ്ടിനാണെന്നും ഏതൊക്കെ app ഉപയോഗിച്ച് നിക്ഷേപം നടത്തുമ്പോൾ ആണെന്നും കൃത്യമായി മനസിക്കുകയും ചെയ്തിരിക്കണം
മിനിമം ഇത്രയും കാര്യങ്ങൾ എങ്കിലും മനസിലാക്കിയിട്ട് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങളുടെ പണം നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ലാഭവും ചിലപ്പോൾ അതിനപ്പുറത്തേക്കും ഉള്ള ഒരു വളർച്ച തീർച്ചയായും ഉണ്ടാകും
ഒന്നും മനസിലാക്കാതെ നിക്ഷേപം നടത്തുന്നവർക്കാണ് നഷ്ടങ്ങൾ ഉണ്ടാകുന്നതും കുറ്റങ്ങൾ പറയുന്നതും കാര്യങ്ങൾ മനസിലാക്കിയ ശേഷം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുന്ന ഒരാൾക്ക് ഇത്രയും സുരക്ഷിതത്തോടെ മികച്ച വരുമാനം തരുന്ന പദ്ധതികൾ ഇല്ല എന്ന് തന്നെ പറയാം
